ടെൽ അവീവ്: ഗാസയിൽനിന്നു മോചിതരാകുന്ന ബന്ദികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ ഇസ്രയേൽ പൂർത്തിയാക്കിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇസ്രേലി ജനത ഉത്കണ്ഠയോടെ ബന്ദികൾക്കായി കാത്തിരിക്കുന്നതായി പ്രസിഡന്റ് ഐസക് ഹെർസോഗും പറഞ്ഞു.
അതേസമയം, ബന്ദി മോചനത്തിനു കൃത്യസമയം നിശ്ചയിച്ചിട്ടില്ലെന്നാണു സൂചന. ഇന്ന് രാവിലെ മുതൽ ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് വൃത്തങ്ങൾ ഇന്നലെ പറഞ്ഞു. സ്വകാര്യമായി നടത്തുന്ന ബന്ദിമോചനത്തിൽ മാധ്യമങ്ങളെ അനുവദിക്കില്ലെന്നാണു സൂചന.
റെഡ് ക്രോസ് ആയിരിക്കാം ബന്ദികളെ സ്വീകരിച്ച് ഇസ്രയേലിനു കൈമാറുകയെന്നും സൂചനയുണ്ട്. ഇസ്രേലി സേനയും ആശുപത്രി സംവിധാനങ്ങളും ബന്ദികളെ സ്വീകരിക്കാനുള്ള എല്ലാവിധ തയാറെടുപ്പുകളും പൂർത്തിയാക്കി.
അനുബന്ധ വാർത്തകൾ
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരരെ എതിർക്കുന്ന ഗോത്രവിഭാഗത്തിന് ഇസ്രയേൽ ആയുധം നല്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. ഇസ്രേലി സർക്കാർ ക്രിമിനലുകൾക്ക് ആയുധം നല്കുന്നതായി പ്രതിപക്ഷ നേതാവ് അവിഗ്ദോർ ലീബർമാൻ ആരോപിച്ചതിനു പിന്നാലെയാണിത്. […]
ബെയ്റൂട്ട്: ഇസ്രയേലുമായുള്ള വെടിനിർത്തൽ നടപ്പാക്കുന്നതിൽ സഹകരിക്കുമെന്ന് ഹിസ്ബുള്ള തലവൻ നയീം ഖ്വാസെം പറഞ്ഞു. ബുധനാഴ്ച നിലവിൽ വന്ന വെടിനിർത്തലിൽ ഹിസ്ബുള്ള തലവന്റെ ആദ്യ പ്രതികരണമാണിത്. ഹിസ്ബുള്ള വെടിനിർത്തൽ അംഗീകരിച്ചുവെന്നും ഇതു നടപ്പാക്കുന്നതിൽ ലബനീസ് സേനയുമായി […]
ബെയ്റൂട്ട്: ഇസ്രേലി വ്യോമസേന തെക്കൻ ലബനനിൽ നടത്തിയ ആക്രമണത്തിൽ പത്തു പേർ കൊല്ലപ്പെട്ടു. നബാത്തിയെ ഗ്രാമത്തിലായിരുന്നു ആക്രമണം. മരിച്ചവരിൽ ഒരു സ്ത്രീയും അവരുടെ രണ്ടു മക്കളും ഉൾപ്പെടുന്നതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ചു പേർക്കു […]