ദുബായ്: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾ ആക്രമിച്ചു തകർത്ത് അമേരിക്ക. ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചായിരുന്നു ഫോർഡോ, ഇസ്ഫഹാൻ, നതാൻസ് എന്നീ ആണവകേന്ദ്രങ്ങളിൽ ശനിയാഴ്ച രാത്രി ആക്രമണം നടത്തിയത്. ഇറാനെതിരേയുള്ള സൈനികനടപടിയുടെ കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നു […]
Category: ഇസ്രായേൽ ഇറാൻ യുദ്ധം
ആക്രമണം ഇറാന്റെ ആണവപദ്ധതി അന്തിമഘട്ടത്തിൽ എത്തിനിൽക്കെ
അണുബോംബ് വികസിപ്പിച്ചെടുക്കാനുള്ള പദ്ധതി അന്തിമഘട്ടത്തിൽ എത്തിനിൽക്കെയാണ് ഇറാന്റെ ആണവകേന്ദ്രങ്ങൾക്കുമേൽ ഇസ്രയേലിനു പിന്നാലെ അമേരിക്കയും പ്രഹരമേൽപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇറാൻ ആണവ സമ്പുഷ്ടീകരണം വേഗത്തിലാക്കിയതായി അന്താരാഷ്ട്ര പരിശോധകർ കണ്ടെത്തിയിരുന്നു. ഇറാന് ആണവായുധം നിര്‍മിക്കുന്നതിന് തൊട്ടടുത്തെത്തിയെന്ന് […]
അമേരിക്ക വഞ്ചിച്ചുവെന്ന് ഇറാൻ
ടെഹ്റാൻ: നയതന്ത്രത്തിലൂടെ ഇറാന്റെ ആണവപദ്ധതികൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ട്രംപ് നടത്തിയ ആക്രമണം ഇറാനോടുള്ള വഞ്ചനയാണെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങളാണ് അമേരിക്ക നേരിടേണ്ടിവരുകയെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. […]
ചാരവൃത്തി ആരോപിച്ച് യുവാവിനെ ഇറാൻ തൂക്കിലേറ്റി
ടെഹ്റാൻ: ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇറേനിയന്‍ പൗരനെ തൂക്കിക്കൊന്നു. മജീദ് മുസയ്യിബി എന്ന യുവാവിനെയാണു ഇന്നലെ ഇസ്ഫഹാൻ നഗരത്തിൽ തൂക്കിലേറ്റിയതെന്ന് ഇറേനിയന്‍ വാർത്താ ഏജൻസിയായ തസ്നീം ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇറാനിലെ ആണവനിലയങ്ങൾക്കു നേരേ […]
ട്രംപിനെ പ്രകീർത്തിച്ച് നെതന്യാഹു
ടെൽ അവീവ്: ഇറേനിയൻ ആണവകേന്ദ്രങ്ങളിൽ ബോംബിട്ട യുഎസ് പ്രസിഡന്റ് ട്രംപിനെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രശംസിച്ചു. പ്രസിഡന്റ് ട്രംപ് ശക്തികൊണ്ട് സമാധാനം സാധ്യമാക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു. “ശക്തിയിലൂടെയാണ് സാധാനം ഉണ്ടാകുന്നതെന്നു ട്രംപും ഞാനും ഇടയ്ക്കിടെ […]
ആണവകേന്ദ്രങ്ങളിലെ ആക്രമണം: പ്രതികരണവുമായി ലോകരാജ്യങ്ങൾ
ദുബായ്: ഇസ്രയേൽ-ഇറാൻ സംഘർഷം ആശങ്കയുടെ തലത്തിലേക്ക് വളർന്നതോടെ ലോകരാജ്യങ്ങൾ പ്രതികരണവുമായി രംഗത്തെത്തി. യുഎസ് ബോംബിംഗ് മേഖലയെ വലിയ സംഘർഷത്തിലേക്ക് എത്തിക്കുമെന്ന് ലബനൻ പ്രസിഡന്റ് ജോസഫ് ഔൺ പറഞ്ഞു. ഇരുവിഭാഗവും ചർച്ചകളിലേക്ക് മടങ്ങണമെന്നും ലബനൻ ആഹ്വാനം […]
ഇറാനിൽ നാശം വിതച്ച് ബി-2 വിമാനവും ജിബിയു-57 ബോംബും
അമേരിക്കൻ വ്യോമസേനയുടെ ബി-2 സ്പിരിറ്റ് എന്ന ബോംബർ വിമാനമാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. അമേരിക്കയിൽനിന്ന് പറന്ന വിമാനം ഇറാനിൽ ബോംബിട്ടു മടങ്ങുകയായിരുന്നു. ജിബിയു-57 മാസീവ് ഓർഡനൻസ് പെനട്രേറ്റേഴ്സ് എന്നറിയിപ്പെടുന്ന പടുകൂറ്റൻ ബങ്കർ നശീകരണ ബോംബാണ് […]
അപ്രതീക്ഷിതം ട്രംപിന്റെ നീക്കം
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണം അപ്രതീക്ഷിതമായിരുന്നു. ഇറാനെ ആക്രമിക്കുന്നതു സംബന്ധിച്ച തീരുമാനം രണ്ടാഴ്ചയ്ക്കുശേഷമേ ഉണ്ടാകൂ എന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞത് ദിവസങ്ങൾക്കു മുന്‍പാണ്. ഇറാനെ നയതന്ത്രപാതയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങൾ യൂറോപ്യൻ ശക്തികളും […]
മിസൈൽ വർഷിച്ച് ഇറാന്റെ തിരിച്ചടി
ടെൽ അവീവ്: അമേരിക്കൻ ആക്രമണത്തിനു പിന്നാലെ ഇറേനിയൻ സേന ഇസ്രയേലിലേക്ക് മിസൈലുകൾ വർഷിച്ചു. രണ്ടു ഘട്ടങ്ങളായി 40ഓളം മിസൈലുകൾ പ്രയോഗിച്ചാണ് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇസ്രയേലിൽ 86 പേർക്കു പരിക്കേറ്റു. ഇതിൽ 77 […]
ഹോർമുസ് അടഞ്ഞാൽ! കണ്ണിൽ എണ്ണയൊഴിച്ച് ലോകം
ഇറാനെ ആക്രമിക്കാൻ അമേരിക്ക മുതിർന്നതോടെ ഹോർമുസ് കടലിടുക്കിൽ ആശങ്കയുടെ തിരയിളക്കം. വൻശക്തികളായ ഇസ്രയേലിനെയും അമേരിക്കയെയും പ്രതിരോധിക്കാൻ ദുർബലരായ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ച് അറ്റകൈ പ്രയോഗിക്കുമോയെന്നാണ് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത്. പേർഷ്യൻ ഗൾഫിനെ ഗൾഫ് […]