ടെൽ അവീവ്: ഗാസയിൽനിന്നു മോചിതരാകുന്ന ബന്ദികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ ഇസ്രയേൽ പൂർത്തിയാക്കിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇസ്രേലി ജനത ഉത്കണ്ഠയോടെ ബന്ദികൾക്കായി കാത്തിരിക്കുന്നതായി പ്രസിഡന്റ് ഐസക് ഹെർസോഗും പറഞ്ഞു.
അതേസമയം, ബന്ദി മോചനത്തിനു കൃത്യസമയം നിശ്ചയിച്ചിട്ടില്ലെന്നാണു സൂചന. ഇന്ന് രാവിലെ മുതൽ ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് വൃത്തങ്ങൾ ഇന്നലെ പറഞ്ഞു. സ്വകാര്യമായി നടത്തുന്ന ബന്ദിമോചനത്തിൽ മാധ്യമങ്ങളെ അനുവദിക്കില്ലെന്നാണു സൂചന.
റെഡ് ക്രോസ് ആയിരിക്കാം ബന്ദികളെ സ്വീകരിച്ച് ഇസ്രയേലിനു കൈമാറുകയെന്നും സൂചനയുണ്ട്. ഇസ്രേലി സേനയും ആശുപത്രി സംവിധാനങ്ങളും ബന്ദികളെ സ്വീകരിക്കാനുള്ള എല്ലാവിധ തയാറെടുപ്പുകളും പൂർത്തിയാക്കി.
അനുബന്ധ വാർത്തകൾ
ദോഹ: പശ്ചിമേഷ്യാ സംഘർഷം വർധിക്കുമെന്ന ഭീതിയിൽ യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർ ഉടൻ ലബനൻ വിടണമെന്നു നിർദേശിച്ചു. ഇറാനും ഇറാന്റെ പിന്തുണയോടെ ലബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഭീകരരും ഇസ്രയേലിൽ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായിട്ടാണു […]
കയ്റോ: ഗാസയിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന 109 ലോറി ഭക്ഷണവസ്തുക്കൾ കൊള്ളയടിക്കപ്പെട്ടു. ശനിയാഴ്ചയായിരുന്നു സംഭവം. തെക്കൻ ഗാസയിൽ ഇസ്രേലി നിയന്ത്രണത്തിലുള്ള കെറം ഷാലോം അതിർത്തി വഴി വന്ന ലോറികളെ മുഖംമൂടി ധരിച്ചവരാണ് ആക്രമിച്ചത്. ഗ്രനേഡ് […]
ദോഹ: ഇസ്മയിൽ ഹനിയയുടെ മൃതദേഹം സംസ്കരിച്ചു. ഖത്തറിലെ ദോഹയ്ക്കു സമീപം ലുസെയ്ൽ നഗരത്തിലായിരുന്നു സംസ്കാരം. ഖത്തറിലെ ഏറ്റവും വലിയ ആരാധനാലയമായ ഇമാം മുഹമ്മദ് ബിൻ അബ്ദുൾ വഹാബ് മോസ്കിൽ പ്രാർഥനകൾ നടന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് […]