കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മുനമ്പത്തെ ഭൂമിയില്‍ താമസക്കാര്‍ക്ക് അവകാശമുമുണ്ടെന്നും അവര്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കണമെന്നുമാണ് പ്രതിപക്ഷവും മുസ്ലീം- ക്രൈസ്തവ സംഘടനകളും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടത്. 1950ലെ ഭൂമി കൈമാറ്റരേഖകള്‍ അനുസരിച്ച് ഫാറൂഖ് കോളജ് മാനേജ്മെന്റിന് നല്കിയ ഭൂമി വഖഫ് അല്ലെന്ന് കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
മുനമ്പത്ത് പ്രശ്നമുണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരും അവര്‍ നിയോഗിച്ച വഖഫ് ബോര്‍ഡുമാണ്. ഭൂമി കൈമാറി 69 വര്‍ഷത്തിനു ശേഷം 2019ല്‍ വഖഫാണെന്നു പ്രഖ്യാപിച്ച സംസ്ഥാന വഖഫ് ബോര്‍ഡിന്റെ നടപടി ഏകപക്ഷീയമാണെന്ന് കോടതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വഖഫ് ബോര്‍ഡിനെ ഉപയോഗിച്ച് ട്രിബ്യൂണലിനെ അസ്ഥിരപ്പെടുത്തി ഭൂപ്രശ്നം നീട്ടിക്കൊണ്ടു പോകുന്ന സര്‍ക്കാരിന്റെ കള്ളക്കളി ഇനിയെങ്കിലും അവസാനിപ്പിക്കണം. ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിയുടെ അടിസ്ഥാനത്തില്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ ഭൂമിയിലുള്ള പൂര്‍ണ അവകാശം പുനഃസ്ഥാപിച്ചു നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. മുനമ്പത്തെ താമസക്കാരില്‍നിന്നു നികുതി സ്വീകരിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അനുബന്ധ വാർത്തകൾ
കോഴിക്കോട്: മുനമ്പത്തെ വിവാദഭൂമി വഖഫ് ചെയ്തുകിട്ടിയതല്ലെന്നും ഫറൂഖ് കോളജിനു സമ്മാനമായി കിട്ടിയതാണെന്നും കേരള നദ്വത്തുല് മുജാഹിദ്ദീന്‍ (കെഎന്‍എം). സമാധാനത്തിനു കോട്ടം തട്ടാത്ത വിധത്തില്‍ മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കെഎന്‍എം […]
തങ്ങളുടേതല്ലാത്ത ഭൂമിയ്ക്കുമേലുള്ള വ്യാജ അവകാശവാദം വഖഫ് ബോർഡ് പിൻവലിച്ചാൽ പിന്നെ മുനമ്പത്തു പ്രശ്നമില്ല. പക്ഷേ, ഇരകളുടെ കൂടെയാണെന്നു പറയുന്നവരൊന്നും ബോർഡിനോടു കാര്യം പറയുന്നില്ല. മതമൗലികവാദികളുടെയും സാംസ്കാരിക വില്ലന്മാരുടെയും കച്ചവട മാധ്യമങ്ങളുടെയും യാതൊരു പിന്തുണയുമില്ലാതെ വഖഫ് […]
തിരുവനന്തപുരം: മുനന്പം ഭൂമി പ്രശ്നത്തിൽ ജുഡീഷൽ കമ്മീഷനെ വയ്ക്കാനുള്ള സർക്കാർ തീരുമാനത്തോട് പ്രതിപക്ഷത്തിന് കടുത്ത വിയോജിപ്പാ ണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പത്തു മിനിറ്റുകൊണ്ടു സർക്കാരിന് തീർക്കാവുന്ന ഒരു വിഷയം മനഃപൂർവം വൈകിക്കുകയാണ്. […]