തിരുവനന്തപുരം: തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യനെ (42)യാണ് കാണാതായത്. രാവിലെയായിരുന്നു അപകടം. തിരയില്‍പ്പെട്ട് മറിഞ്ഞ വള്ളത്തിൽ അഞ്ചുപേരാണുണ്ടായിരുന്നത്. ഇവരിൽ നാലുപേരും നീന്തി രക്ഷപെട്ടു. അതേസമയം, സെബാസ്റ്റ്യന്‍ ചുഴിയില്‍പ്പെട്ട് കാണാതാകുകയായിരുന്നു. സംഭവത്തിനു പിന്നാലെ കോസ്റ്റല്‍ പോലീസ് പരിശോധന നടത്തുകയാണ്. രാവിലെ തിരുവനന്തപുരം മുതലപ്പൊഴിയിലും വള്ളം മറിഞ്ഞിരുന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്നു മത്സ്യത്തൊഴിലാളികളും രക്ഷപെട്ടു.
അനുബന്ധ വാർത്തകൾ
സാലറി ചലഞ്ച് വീണ്ടും വിവാദത്തിലേക്ക്
- സ്വന്തം ലേഖകൻ
- August 18, 2024
- 0
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി സാലറി ചലഞ്ച് നടത്തി അഞ്ചു ദിവസത്തിൽ കുറയാത്ത ശമ്പളം നിർബന്ധപൂർവം പിടിച്ചെടുക്കാനുള്ള സർക്കാർ ഉത്തരവിനെതിരേ പ്രതിപക്ഷ സർവീസ് സംഘടനകൾ രംഗത്തെത്തി. കഴിവിനൊത്തുള്ള ശമ്പളം സംഭാവനയായി നൽകാൻ ജീവനക്കാർക്ക് അവസരം നൽകണമെന്നാണു […]
തെന്നല സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയെന്ന് സുകുമാരൻ നായർ
- സ്വന്തം ലേഖകൻ
- June 6, 2025
- 0
ചങ്ങനാശേരി: മുന്‍ രാജ്യസഭാംഗവും സംശുദ്ധരാഷ്ട്രീയത്തിന്റെ ഉടമയും തന്റെ വ്യക്തിപ്രഭാവം കൊണ്ട് ജനമനസുകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നതുമായ വ്യക്തിയായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. മന്നത്തു പത്മനാഭന്റെ ആരാധകനും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ […]
ചീഫ് സെക്രട്ടറി വി. വേണു ഇന്ന് വിരമിക്കും; ശാരദ മുരളീധരൻ പുതിയ ചീഫ് സെക്രട്ടറി
- സ്വന്തം ലേഖകൻ
- August 31, 2024
- 0
തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി. വേണു ഇന്ന് വിരമിക്കും. വയനാട് പുനരധിവാസ പാക്കേജിന് അന്തിമ രുപം നൽകിയശേഷമാണ് വിരമിക്കൽ. വേണുവിന്റെ ഭാര്യ ശാരദ മുരളീധരനാണ് അടുത്ത ചീഫ് സെക്രട്ടറിയായി സ്ഥാന മേൽക്കുക. എട്ട് മാസമാണ് […]