പാരീസ്: പാരീസ് ഒളിന്പിക്സിലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതായി ഔദ്യോഗികമായി അറിയിച്ച് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി(ഐഒസി). ഐഒസിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഇന്ത്യയുടെ നേരിയ പ്രതീക്ഷകള് പോലും അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിലുള്ള ഇന്ത്യൻ ഒളിന്പിക്സ് കമ്മിറ്റി അധ്യക്ഷ പി.ടി. ഉഷയെ ഫോണില് ബന്ധപ്പെട്ട് വിനേഷിന്റ അയോഗ്യത നീക്കാന് കഴിയാവുന്നതെല്ലാം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അനുബന്ധ വാർത്തകൾ
“സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്തില്ല’; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
- സ്വന്തം ലേഖകൻ
- August 8, 2024
- 0
പാരീസ്: ഒളിമ്പിക്സ് 50 കിലോഗ്രാം ഗുസ്തിയിൽ നിന്നും അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിടപറയുകയാണെന്നും ഗുഡ്ബൈ റെസലിംഗ് എന്നും സമൂഹമാധ്യത്തിൽ കുറിച്ചാണ് വിനേഷ് ഫോഗട്ട് വിരമിക്കൽ […]
ഇന്ത്യയ്ക്ക് ഹോക്കിയിൽ വെങ്കലം
- സ്വന്തം ലേഖകൻ
- August 8, 2024
- 0
പാരീസ്: പാരീസ് ഒളിന്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. സ്പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ഇന്ത്യ സ്വർണ തിളക്കമുള്ള വെങ്കലം സ്വന്തമാക്കിയത്. തുടക്കത്തിൽ ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു ഇന്ത്യ തിരിച്ചടിച്ചത്. ഇതോടെ അവസാന […]
ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ അന്ത്യ അത്താഴത്തെ വികലമാക്കിയതിനെതിരേ വത്തിക്കാൻ
- സ്വന്തം ലേഖകൻ
- August 7, 2024
- 0
വത്തിക്കാൻ: പാരീസ് ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമാക്കുന്ന രീതിയിൽ സ്കിറ്റ് അവതരിപ്പിച്ചതിനെ അപലപിച്ച് വത്തിക്കാൻ രംഗത്ത്. ഉദ്ഘാടനച്ചടങ്ങിലെ ചില ദൃശ്യങ്ങൾ വേദനിപ്പിച്ചെന്നും ഇതുമൂലം വിഷമമുണ്ടായവർക്കൊപ്പം ചേരുന്നുവെന്നും ഫ്രഞ്ച് ഭാഷയിൽ ഇറക്കിയ പ്രസ്താവനയിൽ […]