തിരുവനന്തപുരം: തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യനെ (42)യാണ് കാണാതായത്. രാവിലെയായിരുന്നു അപകടം. തിരയില്‍പ്പെട്ട് മറിഞ്ഞ വള്ളത്തിൽ അഞ്ചുപേരാണുണ്ടായിരുന്നത്. ഇവരിൽ നാലുപേരും നീന്തി രക്ഷപെട്ടു. അതേസമയം, സെബാസ്റ്റ്യന്‍ ചുഴിയില്‍പ്പെട്ട് കാണാതാകുകയായിരുന്നു. സംഭവത്തിനു പിന്നാലെ കോസ്റ്റല്‍ പോലീസ് പരിശോധന നടത്തുകയാണ്. രാവിലെ തിരുവനന്തപുരം മുതലപ്പൊഴിയിലും വള്ളം മറിഞ്ഞിരുന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്നു മത്സ്യത്തൊഴിലാളികളും രക്ഷപെട്ടു.
അനുബന്ധ വാർത്തകൾ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക നൽകിയത് 12 പേർ
- സ്വന്തം ലേഖകൻ
- June 2, 2025
- 0
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി 12 പേർ നാമനിർദേശ പത്രിക നൽകി. ഇടതു സ്ഥാനാർഥി എൻ.സ്വരാജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി.അൻവർ, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജും തിങ്കളാഴ്ച പത്രിക നൽകി. യുഡിഎഫ് സ്ഥാനാർഥി […]
കോഴിക്കോട് നഗരത്തിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ
- സ്വന്തം ലേഖകൻ
- August 24, 2024
- 0
കോഴിക്കോട്: നഗരമധ്യത്തിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ. കോഴിക്കോട് നഗരത്തിലെ രണ്ട് സ്കൂളുകളിലെ പ്ലസ്ടു വിദ്യാർഥികൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു കുട്ടിയെ ഒരുകൂട്ടം പേർ ചേർന്ന് പോസ്റ്റിനോട് ചേർത്തുനിർത്തി മർദിക്കുകയായിരുന്നു. ബിയർ കുപ്പികൾ […]
ഇറാനില്‍ ഇസ്രായേല്‍ നടത്തുന്ന കടന്നാക്രമണം അമേരിക്കന്‍ പിന്തുണയോടെ; യുദ്ധവിരുദ്ധ റാലിക്ക് സിപിഎം
- സ്വന്തം ലേഖകൻ
- June 17, 2025
- 0
തിരുവനന്തപുരം: അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ ഇറാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണത്തിനെതിരെ ജൂണ്‍ 17, 18 തീയതികളില്‍ സംസ്ഥാന വ്യാപകമായി യുദ്ധവിരുദ്ധ റാലികളും, സാമ്രാജ്യത്വ വിരുദ്ധ പരിപാടികളും സംഘടിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. പശ്ചിമേഷ്യയെ […]