തിരുവനന്തപുരം: തുമ്പയില് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യനെ (42)യാണ് കാണാതായത്. രാവിലെയായിരുന്നു അപകടം. തിരയില്പ്പെട്ട് മറിഞ്ഞ വള്ളത്തിൽ അഞ്ചുപേരാണുണ്ടായിരുന്നത്. ഇവരിൽ നാലുപേരും നീന്തി രക്ഷപെട്ടു. അതേസമയം, സെബാസ്റ്റ്യന് ചുഴിയില്പ്പെട്ട് കാണാതാകുകയായിരുന്നു. സംഭവത്തിനു പിന്നാലെ കോസ്റ്റല് പോലീസ് പരിശോധന നടത്തുകയാണ്. രാവിലെ തിരുവനന്തപുരം മുതലപ്പൊഴിയിലും വള്ളം മറിഞ്ഞിരുന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്നു മത്സ്യത്തൊഴിലാളികളും രക്ഷപെട്ടു.
അനുബന്ധ വാർത്തകൾ
ആരോഗ്യ സർവകലാശാല തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം
- സ്വന്തം ലേഖകൻ
- May 31, 2025
- 0
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം. നാമനിർദേശം പ്രക്രിയ പൂർത്തിയാക്കിയപ്പോൾ വിവിധ ക്യാമ്പസുകളിൽ എസ്.എഫ്.ഐ വിജയിച്ചു. കോഴിക്കോട് ഹോമിയോ കോളേജ്, കോന്നി ഗവ. മെഡിക്കൽ കോളേജ്, അങ്കമാലി എസ്എംഇ […]
രണ്ടു ദിവസം ദുഃഖാചരണം
- സ്വന്തം ലേഖകൻ
- July 31, 2024
- 0
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെയും ഇന്നുമാണു ദുഃഖാചരണം. ദേശീയപതാക താഴ്ത്തിക്കെട്ടി ദുഃഖാചരണത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അയയാതെ അൻവർ; യുഡിഎഫുമായി സമവായത്തിൽ എത്തിയില്ല
- സ്വന്തം ലേഖകൻ
- May 31, 2025
- 0
മലപ്പുറം: നിലമ്പൂരിൽ അയയാതെ പി.വി. അൻവർ. പിവി അൻവറുമായി യുഡിഎഫിന് ഇനിയും സമവായത്തിൽ എത്താൻ ആയില്ല. മത്സരിക്കുമെന്ന് ഇന്നോ നാളെയോ അന്വര് പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ ഒൻപതിന് അന്വര് മാധ്യമങ്ങളെ കാണും. അസോസിയേറ്റ് അംഗമാക്കാനുള്ള […]