ആ​​​​രാ​​​​യി​​​​രു​​​​ന്നു യ​​​​ഹ്യ സി​​​​ൻ​​​​വ​​​​ർ?

ഇ​​​​ന്നേ​​​​ക്കു പ​​​​ത്തു​​​​ദി​​​​വ​​​​സം മു​​​​ന്പാ​​​​ണ് ഹ​​​​മാ​​​​സി​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്ന യ​​​​ഹ്യ സി​​​​ൻ​​​​വ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഒ​​​​ക്‌​​​ടോ​​​​ബ​​​​ർ ഏ​​​​ഴി​​​​ന്‍റെ ഹ​​​​മാ​​​​സ് ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ക​​​​ഴി​​​​ഞ്ഞ​​​ശേ​​​​ഷം ഇ​​​​സ്ര​​​​യേ​​​​ൽ അ​​​​ന്വേ​​​​ഷി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന ആ​​​​ളാ​​​​ണു യ​​​​ഹ്യ സി​​​​ൻ​​​​വ​​​​ർ. ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ ആ​​​​സൂ​​​​ത്ര​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന സി​​​​ൻ​​​​വ​​​​ർ, ഹ​​​​മാ​​​​സി​​​​ന്‍റെ ത​​​​ല​​​​വ​​​​നാ​​​​യി​​​​രു​​​​ന്ന ഇ​​​​സ്മാ​​​​യി​​​​ൽ ഹ​​​​നി​​​​യ​​​​യു​​​​ടെ വ​​​​ധ​​​​ത്തി​​​​നു​​​​ശേ​​​​ഷം ആ ​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​യ ആ​​​​ളാ​​​​ണ്. ആ​​​​ക​​​സ്മി​​​​ക​​​​മാ​​​​യാ​​​​ണ് സി​​​​ൻ​​​​വ​​​​ർ ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​നി​​​​ക​​​​രു​​​​ടെ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ക്കു​​​​ന്ന​​​​ത്.

തെ​​​​ക്ക​​​​ൻ ഗാ​​​​സ​​​​യി​​​​ലെ റാ​​​​ഫാ പ​​​​ട്ട​​​​ണ​​​​ത്തി​​​​ൽ പ​​​​ട്രോ​​​​ളിം​​​​ഗ് ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്ന ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​നി​​​​ക​​​​ർ അ​​​​വി​​​​ടെ ഒ​​​​രു കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലേ​​​​ക്ക് 16നു ​​​രാ​​​​വി​​​​ലെ സം​​​​ശ​​​​യ​​​​ക​​​​ര​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ വ​​​​രി​​​​ക​​​​യും പോ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​തു ശ്ര​​​​ദ്ധി​​​​ച്ചു. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ന​​​​ട​​​​ത്തി​​​​യ ഡ്രോ​​​​ൺ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ മൂ​​​​ന്നാ​​​​ളു​​​​ക​​​​ൾ മൂ​​​​ടി​​​​പ്പു​​​​ത​​​​ച്ചു പു​​​​റ​​​​ത്തേ​​​​ക്കി​​​​റ​​​​ങ്ങു​​​​ന്ന​​​​തും ക​​​​ണ്ടു. സൈ​​​​നി​​​​ക​​​​ർ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്തു. തി​​​​രി​​​​ച്ചു വെ​​​​ടി​​​​വ​​​​യ്പു​​​​ണ്ടാ​​​​യി. മൂ​​​​ന്നാ​​​​മ​​​​ൻ സൈ​​​​നി​​​​ക​​​​രു​​​​ടെ നേ​​​​ർ​​​​ക്ക് ര​​​​ണ്ട് ഗ്ര​​​​നേ​​​​ഡു​​​​ക​​​​ൾ എ​​​​റി​​​​ഞ്ഞു. പി​​​​റ്റേ​​​​ന്നാ​​​​ണ് ഇ​​​​യാ​​​​ൾ സി​​​​ൻ​​​​വ​​​​ർ ആ​​​​ണെ​​​​ന്ന് ഇ​​​​സ്രേ​​​ലി സേ​​​​ന ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ​​​​ത്. സൈ​​​​നി​​​​ക​​​​വേ​​​​ഷം ധ​​​​രി​​​​ച്ചി​​​​രു​​​​ന്ന സി​​​​ൻ​​​​വ​​​​റി​​​​ന്‍റെ പ​​​​ക്ക​​​​ൽ ഒ​​​​രു ഗ്ര​​​​നേ​​​​ഡും തോ​​​​ക്കും 40,000 ഇ​​​​സ്രേ​​​​ലി ഷെ​​​​ക്ക​​​​ലും ഒ​​​​രു വ്യാ​​​ജ പാ​​​​സ്പോ​​​​ർ​​​​ട്ടും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ഗാ​​​​സ​​​​യി​​​​ലെ ഖാ​​​​ൻ യൂ​​​​നി​​​​സ് അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​ക്യാ​​​​ന്പി​​​​ൽ 1962ലാ​​​​ണ് സി​​​​ൻ​​​​വ​​​​റി​​​​ന്‍റെ ജ​​​​ന​​​​നം. ഗാ​​​​സ​​​യി​​​​ലെ ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​റ​​​​ബി​​​​ക് സ്റ്റ​​​​ഡീ​​​​സി​​​​ൽ ബി​​​​രു​​​​ദം നേ​​​​ടി. 20-ാം വ​​​​യ​​​​സി​​​​ൽ​​​​ത്ത​​​​ന്നെ വി​​​​ധ്വം​​​​സ​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. ഇ​​​​സ്ര​​​​യേ​​​​ലു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്തി കൊ​​​​ല്ലു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി ഒ​​​​രു സം​​​​ഘ​​​​ട​​​​ന​​​​ത​​​​ന്നെ സ്ഥാ​​​​പി​​​​ച്ചു. ‘ഖാ​​​​ൻ യൂ​​​​നി​​​​സി​​​​ലെ ക​​​​ശാ​​​​പ്പു​​​​കാ​​​​ര​​​​ൻ’ എ​​​​ന്ന പേ​​​​രു​​​​ണ്ടാ​​​​യ​​​​ത് അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ്.

1988ൽ ​​​​ര​​​​ണ്ട് ഇ​​​​സ്രേ​​​​ലി സൈ​​​​നി​​​​ക​​​​രെ​​​​യും നാ​​​​ല് പ​​​​ല​​​​സ്തീ​​​​ൻ സ​​​​ഹ​​​​കാ​​​​രി​​​​ക​​​​ളെ​​​​യും ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ന് ഇ​​​​സ്രേ​​​​ലി പോ​​​​ലീ​​​​സി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യി. പി​​​​റ്റേ​​​ വ​​​​ർ​​​​ഷം നാ​​​​ലു ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വാ​​​​ണ് ഒ​​​​ന്നി​​​​ച്ചു ല​​​​ഭി​​​​ച്ച​​​​ത്. ജ​​​​യി​​​​ലി​​​​ൽ​​​​വ​​​​ച്ചു​​​​ത​​​​ന്നെ പ​​​​ല​​​​സ്തീ​​​​നി​​​​ക​​​​ളാ​​​​യ ഒ​​​​റ്റു​​​​കാ​​​​രെ ക​​​​ണ്ടെ​​​​ത്തി ശി​​​​ക്ഷി​​​​ക്കാ​​​​ൻ സി​​​​ൻ​​​​വ​​​​ർ ശ്ര​​​​ദ്ധി​​​​ച്ചി​​​​രു​​​​ന്നു. പു​​​​റ​​​​ത്തു​​​​ള്ള ഹ​​​​മാ​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധം പു​​​​ല​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​മി​​​​രു​​​​ന്നു. ജ​​​​യി​​​​ല​​​റ​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​രു തു​​​​ര​​​​ങ്കം കു​​​​ഴി​​​​ക്കാ​​​​നും ശ്ര​​​​മി​​​​ച്ചു.

ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ ജ​​​​നാ​​​​ധി​​​​പ​​​​ത്യം

ജ​​​​യി​​​​ലി​​​​ൽ​​​​വ​​​​ച്ച് സി​​​​ൻ​​​​വ​​​​ർ ഹീ​​​​ബ്രു​​​​ ഭാ​​​​ഷ ന​​​​ന്നാ​​​​യി പ​​​​ഠി​​​​ച്ചു. യ​​​​ഹൂ​​​​ദ ച​​​​രി​​​​ത്ര​​​​വും രാ​​​​ഷ്‌​​​​ട്ര​​​​ത​​​​ന്ത്ര​​​​വും സി​​​​യോ​​​​ണി​​​​സ​​​​വും അ​​​​ര​​​​ച്ചു​​​​ക​​​​ല​​​​ക്കി പ​​​​ഠി​​​​ക്കാ​​​​ൻ ഇ​​​​സ്ര​​​​യേ​​​​ൽ ഓ​​​​പ്പ​​​​ൺ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​ടെ 15 കോ​​​​ഴ്സു​​​​ക​​​​ളി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യി ചേ​​​​ർ​​​​ന്നു. ശ​​​​ത്രു​​​​വി​​​​നെ അ​​​​ടു​​​​ത്ത​​​​റി​​​​യാ​​​​ൻ ഇ​​​​തു ​വേ​​​​ണ​​​​മെ​​​​ന്നാ​​​​ണ് സി​​​​ൻ​​​​വ​​​ർ പ​​​​റ​​​​ഞ്ഞ​​​​ത്.

ജ​​​​യി​​​​ലി​​​​ന​​​​ക​​​​ത്ത് ഹ​​​​മാ​​​​സ് യൂ​​​​ണി​​​​റ്റി​​​​ന്‍റെ നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്നു സി​​​​ൻ​​​​വ​​​​ർ. 2004ൽ ​​​​സി​​​​ൻ​​​​വ​​​​റി​​​​ന്‍റെ ബ്രെ​​​​യി​​​​ൻ ട്യൂ​​​​മ​​​​ർ സൊ​​​​റോ​​​​ക്കാ മെ​​​​ഡി​​​​ക്ക​​​​ൽ സെ​​​​ന്‍റ​​​​റി​​​​ൽ​​​​വ​​​​ച്ച് ഇ​​​​സ്രേ​​​​ലി ഡോ​​​ക്‌​​​ട​​​​ർ​​​മാ​​​ർ നീ​​​​ക്കം ചെ​​​​യ്തു. ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം എ​​​​ത്ര നി​​​​ഷ്പ​​​​ക്ഷ​​​​മാ​​​​യും നി​​​​രാ​​​​ക്ഷേ​​​​പ​​​​പ​​​​ര​​​​മാ​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് ഗ്ര​​​​ഹി​​​​ക്കാ​​​​നും ജ​​​​യി​​​​ൽ​​​​വാ​​​​സം സി​​​​ൻ​​​​വ​​​​റി​​​​നു സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​യി. പ​​​​ക്ഷേ, ത​​​​ന്‍റെ ക​​​​ർ​​​​ശ​​​​ന നി​​​​ലപാ​​​​ടു​​​​ക​​​​ളും ക​​​​ഠി​​​​ന ശ​​​​ത്രു​​​​ത​​​​​​​​യും കു​​​​റ​​​​യ്ക്കാ​​​​ൻ സി​​​​ൻ​​​​വ​​​​ർ ത​​​​യാ​​​​റാ​​​​യി​​​​ല്ല. ആ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ ത​​​​ട​​​​വു​​​​കാ​​​​രെ കൈ​​​​മാ​​​​റി​​​​യ ഇ​​​​സ്ര​​​​യേ​​​​ലു​​​​മാ​​​​യു​​​​ള്ള സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ൽ​​​​നി​​​​ന്നു സി​​​​ൻ​​​​വ​​​​റി​​​​നെ ഹ​​​​മാ​​​​സ് മാ​​​​റ്റി​​​​നി​​​​ർ​​​​ത്തു​​​​ക​​​​യു​​​​ണ്ടാ​​​​യി. സാ​​​​യു​​​​ധ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ തു​​​​ട​​​​ച്ചു​​​​നീ​​​​ക്കാ​​​​ൻ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​നാ​​​​യ സി​​​​ൻ​​​​വ​​​​റി​​​​ന് ഒ​​​​രു ച​​​​ർ​​​​ച്ച​​​​യും അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​കി​​​​ല്ല. കൂ​​​​ടു​​​​ത​​​​ൽ ഇ​​​​സ്രേ​​​​ലി സൈ​​​​നി​​​​ക​​​​രെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​ക​​​​ണ​​​​മെ​​​​ന്ന് മോ​​​​ച​​​​ന​​​​ത്തി​​​​നു​​​ ശേ​​​​ഷ​​​​വും ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു​​​​കൊ​​​​ണ്ടി​​​​രു​​​​ന്നു. പ​​​​ല​​​​സ്തീ​​​​ൻ നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്ന മ​​​​ഹ​​​​മൂ​​​​ദ് ഇ​​​​ഷ്ത്വിയു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ സി​​​​ൻ​​​​വ​​​​റി​​​​നും പ​​​​ങ്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

2017ൽ ​​​​ഹ​​​​മാ​​​​സി​​​​ന്‍റെ ത​​​​ല​​​​വ​​​​നാ​​​​യി സി​​​​ൻ​​​​വ​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. പ​​​​ല​​​​സ്തീ​​​​നെ ച​​​​ർ​​​​ച്ച​​​​കൊ​​​​ണ്ട​​​​ല്ല, ബ​​​​ല​​​​പ്ര​​​​യോ​​​​ഗം​​​​കൊ​​​​ണ്ടു സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​ക്കു​​​​ക എ​​​​ന്ന ജീ​​​​വി​​​​ത​​​​ല​​​​ക്ഷ്യം നേ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ത​​​​ല​​​​വ​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പി​​​​ത​​​​ല​​​​ക്ഷ്യം. 2021ൽ ​​​​വീ​​​​ണ്ടും നാ​​​​ലു​​​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു ത​​​​ല​​​​വ​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട സി​​​​ൻ​​​​വ​​​​ർ അ​​​​ധി​​​​കാ​​​​രം ത​​​​ന്നി​​​​ൽ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു. ഖ​​​​ത്ത​​​​റി​​​​ലെ പ്ര​​​​വാ​​​​സി ഹ​​​​മാ​​​​സ് നേ​​​​തൃ​​​​ത്വ​​​​ത്തെ​​​​ പോ​​​​ലും പ​​​​ല​​​​പ്പോ​​​​ഴും ഇ​​​​രു​​​​ട്ടി​​​​ൽ നി​​​​ർ​​​​ത്തി. 2022ലാ​​​​ണ് ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ ഏ​​​​ഴി​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണം ആസൂത്രണം ചെ​​​​യ്യാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​ത്. സി​​​​ൻ​​​​വ​​​​റും മൊ​​​​ഹ​​​​മ്മ​​​​ദ് ദേ​​​​യി​​​​ഫു​​​​മാ​​​​ണ് പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്. ര​​​​ണ്ടാം ലോ​​​​ക​​​​​യു​​​​ദ്ധം ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം യ​​​​ഹൂ​​​​ദ​​​​രെ ഒ​​​​റ്റ​​​​യ​​​​ടി​​​​ക്കു കൊ​​​​ന്നു​​​​ക​​​​ള​​​​ഞ്ഞ ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ ഏഴി​ന്‍റെ സൂ​​​​ത്ര​​​​ധാ​​​​ര​​​​നാ​​​​യ സി​​​​ൻ​​​​വ​​​​റി​​​​നെ യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ ഭീ​​​​ക​​​​ര​​​​നാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. നി​​​​ര​​​​പ​​​​രാ​​​​ധി​​​​ക​​​​ളാ​​​​യ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ മ​​​​നു​​​​ഷ്യ​​​​ക​​​​വ​​​​ച​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച്, തു​​​​ര​​​​ങ്ക​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ളി​​​​ജീ​​​​വി​​​​തം ന​​​​യി​​​​ച്ച സി​​​​ൻ​​​​വ​​​​റി​​​​ന്‍റെ അ​​​​ന്ത്യം ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലൂ​​​​ടെ സ​​​​മാ​​​​ധാ​​​​നം സ്ഥാ​​​​പി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു പാ​​​​ഠ​​​​മാ​​​​ണ്.

സ്വ​​​​പ്നാ​​​​ട​​​​ക​​​​നാ​​​​യ ഭീ​​​​ക​​​​ര​​​​വാ​​​​ദി

മ​​​​ത​​​​പ​​​​ര​​​​മാ​​​​യ തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ ഇ​​​​ര​​​​യാ​​​​യി​​​​രു​​​​ന്നു യ​​​​ഹ്യാ സി​​​​ൻ​​​​വ​​​​ർ. രാ​​​​ഷ്‌​​​​ട്രീ​​​​യ​​​വും സാ​​​​മൂ​​​​ഹികവു​​​​മാ​​​​യ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ങ്ങ​​​​ൾ ക​​​​ണ്ടി​​​​ല്ലെ​​​​ന്നു ന​​​​ടി​​​​ച്ചു​​​​കൊ​​​​ണ്ട് സ്വ​​​​പ്ന​​​​ലോ​​​​ക​​​​ത്തി​​​​ൽ വി​​​​ഹ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു സി​​​​ൻ​​​​വ​​​​ർ. ക്രൈ​​​​സ്ത​​​​വ​​​​രും യ​​​​ഹൂ​​​​ദ​​​​രും ഇ​​​​ല്ലാ​​​​ത്ത ഒ​​​​രു ലോ​​​​കം ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി കൊ​​​​ല്ലും കൊ​​​​ല​​​​യു​​​​മാ​​​​ണ് മാ​​​​ർ​​​​ഗ​​​​മെ​​​​ന്നു ക​​​​രു​​​​തി. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മോ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​​മോ ച​​​​രി​​​​ത്ര​​​​വ​​​​സ്തു​​​​ത​​​​ക​​​​ളോ അ​​​​യാ​​​​ൾ​​​​ക്കു ബാ​​​​ധ​​​​ക​​​​മ​​​​ല്ല. സ്വ​​​​പ്നാ​​​​ട​​​​ക​​​​നാ​​​​യ ഈ ​​​​ഭീ​​​​ക​​​​ര​​​​വാ​​​​ദി​​​​യെ മ​​​​ഹ​​​​ത്വ​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ​​​യും മ​​​​തേ​​​​ത​​​​ര​​​​ത്വ​​​​ത്തി​​​​ന്‍റെ​​​​യും ശ​​​​ത്രു​​​​ക്ക​​​​ളാ​​​​ണ്.

ഒ​​​​ക്‌​​​ടോ​​​​ബ​​​​ർ ഏഴി​ന്‍റെ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലേ​​​​ക്കു സി​​​​ൻ​​​​വ​​​​റി​​​​നെ ന​​​​യി​​​​ച്ച കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ന്തൊ​​​​ക്കെ​​​​യാ​​​​ണ്? പ​​​​ല ഉ​​​​ത്ത​​​​ര​​​​ങ്ങ​​​​ളാ​​​​ണു പു​​​​റ​​​​ത്തേ​​​​ക്കു​​​​ വ​​​​രു​​​​ന്ന​​​​ത്. സൗ​​​​ദി- ഇ​​​​സ്ര​​​​യേ​​​​ൽ സൗ​​​​ഹൃ​​​​ദം ത​​​​ക​​​​ർ​​​​ക്കു​​​​ക, നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ യു​​​​ദ്ധ​​​​ത്തി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ട്ടു​​​​കൊ​​​​ണ്ട് ഇ​​​​സ്രേ​​​​ലി സ​​​​മൂ​​​​ഹ​​​​ത്തെ വി​​​​ഭ​​​​ജി​​​​ക്കു​​​​ക, പ​​​​ല​​​​സ്തീ​​​​നി​​​​ക​​​​ളു​​​​ടെ ഏ​​​​ക ര​​​​ക്ഷ​​​​ക​​​​നാ​​​​യി അ​​​​വ​​​​രോ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ക എ​​​​ന്നി​​​​ങ്ങ​​​​നെ. ആ​​​​ധു​​​​നി​​​​ക കാ​​​​ല​​​​ത്തി​​​​ന്‍റെ പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ച​​​​ർ​​​​ച്ച​​​​യും ന​​​​യ​​​​ത​​​​ന്ത്ര​​​​വും ഒ​​​​ഴി​​​​വാ​​​​ക്കി ആ​​​​യു​​​​ധ​​​​വും അ​​​​ക്ര​​​​മ​​​​വുംകൊ​​​​ണ്ടു​​​​മാ​​​​ത്രം ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ മു​​​​ട്ടു​​​​കു​​​​ത്തി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണു സി​​​​ൻ​​​​വ​​​​ർ വി​​​​ചാ​​​​രി​​​​ച്ച​​​​ത്. ഒ​​​​ക്‌​​​ടോ​​​​ബ​​​​ർ ഏഴി​ന് ​​​ഇ​​​​സ്ര​​​​യേ​​​​ൽ തോ​​​​ൽ​​​ക്കു​​​​മെ​​​​ന്നു​​​​ള്ള സ​​​​ങ്ക​​​​ൽ​​​​പ്പ​​​​ത്തി​​​​ൽ വി​​​​മോ​​​​ചി​​​​ത പ​​​​ല​​​​സ്തീ​​​​നെ​​​​പ്പ​​​​റ്റി സി​​​​ൻ​​​​വ​​​​റും കൂ​​​​ട്ട​​​​രും പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രു​​​​ന്നു​​​​വ​​​​ത്രെ! വി​​​​ദ്യാ​​​​സ​​​​ന്പ​​​​ന്ന​​​​രാ​​​​യ യ​​​​ഹൂ​​​​ദ​​​​രെ അ​​​​ടി​​​​മ​​​​ക​​​​ളാ​​​​ക്കാ​​​​നും ഇ​​​​സ്ര​​​​യേ​​​​ലി​​​​ക​​​​ളോ​​​​ടു സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​റ​​​​ബി​​​​ക​​​​ളെ കൊ​​​​ല്ലാ​​​​നും ആ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ന്നി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.

ഒ​​​​ക്‌​​​ടോ​​​​ബ​​​​ർ ഏഴിനു​​​​ശേ​​​​ഷം ഇ​​​​സ്രേ​​​​ലി സേ​​​​ന ക​​​​ണ്ടെ​​​​ത്തി​​​​യ ഹ​​​​മാ​​​​സി​​​​ന്‍റെ രേ​​​​ഖ​​​​ക​​​​ൾ ​​​​പ്ര​​​​കാ​​​​രം കൂ​​​​ടു​​​​ത​​​​ൽ ഇ​​​​സ്ര​​​​യേ​​​​ലി പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റാ​​​​ൻ അ​​​വ​​​ർ ഉ​​​​ദ്ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു; അ​​​​തു​​​​പോ​​​​ലെ വ​​​​ട​​​​ക്കു​​​​നി​​​​ന്ന് ഹി​​​​സ്ബു​​​​ള്ള ഗ​​​​ലീ​​​​ലി ആ​​​​ക്ര​​​​മി​​​​ക്കാ​​​നും. ഗാ​​​​സ​​​​യി​​​​ൽ​​​​നി​​​​ന്നു വെ​​​​സ്റ്റ് ബാ​​​​ങ്കി​​​​ലേ​​​​ക്കു​​​​ള്ള 50 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ കീ​​​​ഴ​​​​ട​​​​ക്കി ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ വി​​​​ഭ​​​​ജി​​​​ക്കാ​​​​മെ​​​​ന്നും ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ അ​​​​റ​​​​ബി​​​​ക​​​​ൾ വി​​​​പ്ല​​​​വം ന​​​​ട​​​​ത്തു​​​​മെ​​​​ന്നും ഇ​​​​റാ​​​​ൻ ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ നേ​​​​രി​​​​ട്ടാ​​​​ക്ര​​​​മി​​​​ക്കു​​​​മെ​​​​ന്നും ഈ​​​​ജി​​​​പ്തും ജോ​​​​ർ​​​​ദാ​​​​നും തു​​​​ർ​​​​ക്കി​​​യും സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നും അ​​​​ങ്ങ​​​​നെ ന​​​​ദി​​​​ മു​​​​ത​​​​ൽ ക​​​​ട​​​​ൽ ​​​​വ​​​​രെ സ്വ​​​​ത​​​​ന്ത്ര പ​​​​ല​​​​സ്തീ​​​​ൻ പ​​​​താ​​​​ക പാ​​​​റി​​​​ക്ക​​​​ളി​​​​ക്കു​​​​മെ​​​​ന്നും സി​​​​ൻ​​​​വ​​​​ർ സ്വപ്നം കണ്ടു. ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​ശേ​​​​ഷം ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​ൻ വൈ​​​​കി​​​​യ​​​​ത് ഹ​​​​മാ​​​​സി​​​​ന്‍റെ സ്വ​​​​പ്ന​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​റം​​​​പ​​​​ക​​​​രു​​​​ക​​​​യും ചെ​​​​യ്തു.

ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ൽ പി​​​​ഴ​​​​ച്ചു

സി​​​​ൻ​​​​വ​​​​ർ ത​​​​ന്‍റെ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളെ​​​​യും ശ​​​​ത്രു​​​​വി​​​​നെ​​​​യും വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ​​​​തു തെ​​​​റ്റി എ​​​​ന്ന​​​​താ​​​​ണു വാ​​​​സ്ത​​​​വം. ഹി​​​​സ്ബു​​​​ള്ള ഒ​​​​ക്‌​​​ടോ​​​​ബ​​​​ർ ഏഴി​ന് ​​​എ​​​​ന്തു​​​​കൊ​​​​ണ്ട് വ​​​​ട​​​​ക്ക​​​​ൻ ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം അ​​​​ഴി​​​​ച്ചു​​​​വി​​​​ട്ടി​​​​ല്ല എ​​​​ന്ന​​​​ത് ഒ​​​​രു ക​​​​ടം​​​​ക​​​​ഥ​​​​യാ​​​​ണ്. ഹ​​​​മാ​​​​സി​​​​ന്‍റെ പ​​​​ദ്ധ​​​​തി​​​​ക​​​​ളെ​​​​പ്പ​​​​റ്റി ഹി​​​​സ്ബു​​​​ള്ള​​​​യും അ​​​​വ​​​​രു​​​​ടെ സ്പോ​​​​ൺ​​​​സ​​​​റാ​​​​യ ഇ​​​​റാ​​​​നും അ​​​​റി​​​​യു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​താ​​​​നും. ഇ​​​​സ്ര​​​​യേ​​​​ലാ​​​​ക​​​​ട്ടെ തു​​​​ട​​​​ക്ക​​​​ത്തി​​​​ലെ മ​​​​ര​​​​വി​​​​പ്പി​​​​നു​​​ശേ​​​​ഷം അ​​​​ത്യു​​​​ഗ്ര​​​​മാ​​​​യി തി​​​​രി​​​​ച്ച​​​​ടി​​​​ക്കാ​​​​നും തു​​​​ട​​​​ങ്ങി. ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​യി​​​​ട്ടും അ​​​​വ​​​​രു​​​​ടെ ആ​​​​യു​​​​ധ​​​​ശേ​​​​ഷി​​​​ക്കു കു​​​​റ​​​​വു വ​​​​ന്നി​​​​ട്ടി​​​​ല്ല, ഒ​​​​രേ​​​​സ​​​​മ​​​​യം ഗാ​​​​സ​​​​യി​​​​ലും വെ​​​​സ്റ്റ്ബാ​​​​ങ്കി​​​​ലും ഗോ​​​​ലാ​​​​നി​​​​ലും ല​​​​ബ​​​​ന​​​​നി​​​​ലും ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നി​​​​രു​​​​ന്നി​​​​ട്ടും. മാ​​​​ത്ര​​​​മ​​​​ല്ല, സ്വ​​​​യം പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​നു​​​​ള്ള ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശം യു​​​​എ​​​​ന്നി​​​​ലെ ഒ​​​​രം​​​​ഗ​​​​മാ​​​​യ ഇ​​​​സ്ര​​​​യേ​​​​ലി​​​​നു വ​​​​ക​​​​വ​​​​ച്ചു​​​​കൊ​​​​ടു​​​​ക്കാ​​​​ൻ ഭൂ​​​​രി​​​​പ​​​​ക്ഷം ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും മ​​​​ടി​​​​യു​​​​മി​​​​ല്ല.

ഹ​​​​മാ​​​​സി​​​​ന്‍റെ തു​​​​ര​​​​ങ്ക​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​സ്രേ​​​​ലി ഭ​​​​ട​​​​ന്മാ​​​​ർ ക​​​​യ​​​​റി​​​​ച്ചെ​​​​ല്ലു​​​​മെ​​​​ന്നു ഹ​​​​മാ​​​​സ് ക​​​​രു​​​​തി​​​​യി​​​​രു​​​​ന്നി​​​​ല്ല എ​​​​ന്നാ​​​​ണു നി​​​​ഗ​​​​മ​​​​നം. ഒ​​​​രു രാ​​​​ഷ്‌​​​​ട്ര​​​​ത്തി​​​​ന്‍റെ സു​​​​ശി​​​​ക്ഷി​​​​ത​​​​വും സു​​​​സ​​​​ജ്ജ​​​​വു​​​​മാ​​​​യ സൈ​​​​ന്യ​​​​ത്തോ​​​​ട് ഏ​​​​റ്റു​​​​മു​​​​ട്ടാ​​​​നു​​​​ള്ള ആ​​​​യു​​​​ധ​​​​ശേ​​​​ഷി​​​​യോ ആ​​​​ൾ​​​​ബ​​​​ല​​​​മോ സാ​​​​ങ്കേ​​​​തി​​​​ക​​​​ മി​​​​ക​​​​വോ ഒ​​​​രു ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഹ​​​​മാ​​​​സി​​​​ന് ഇ​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​യി. ഏ​​​​താ​​​​ണ്ട് 20,000 ഹ​​​​മാ​​​​സ് ഭീ​​​​ക​​​​ര​​​​ർ മ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടാ​​​​കും. ഇ​​​​തു​​​​വ​​​​രെ ന​​​​ട​​​​ന്ന നാ​​​​ലു ഗാ​​​​സാ​​​​ യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​ടെ എ​​​ണ്ണ​​​ത്തേക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​ണി​​​ത്.

ഇ​​​​സ്ര​​​​യേ​​​​ലു​​​​മാ​​​​യി ഒ​​​​രു വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ക​​​​രാ​​​​റി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ സി​​​​ൻ​​​​വ​​​​ർ ഇ​​​​പ്പോ​​​​ഴും ജീ​​​​വ​​​​നോ​​​​ടെ ഇ​​​​രി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു. ദീ​​​​ർ​​​​ഘ​​​​മാ​​​​യ ഒ​​​​രു ര​​​​ക്ത​​​​രൂ​​​​ക്ഷി​​​​ത യു​​​​ദ്ധം ത​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​കു​​​​മെ​​​​ന്ന സി​​​​ൻ​​​​വ​​​റി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ അ​​​​സ്ഥാ​​​​ന​​​​ത്താ​​​​യി. അ​​​​ത് ഇ​​​​സ്ര​​​​യേ​​​​ലി​​​​നാ​​​​ണ് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ​​​​ത്. ഹ​​​​മാ​​​​സി​​​​ന്‍റെ​​​​യും സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​യാ​​​​യ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ​​​​യും നേ​​​​തൃ​​​​നി​​​​ര​​​​യെ ഇ​​​​സ്ര​​​​യേ​​​​ൽ തു​​​​ട​​​​ച്ചു​​​​നീ​​​​ക്കി, അ​​​​വ​​​​രു​​​​ടെ ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​​ര​​​​ത്തി​​​​ന്‍റെ മൂ​​​​ന്നി​​​​ൽ ര​​​​ണ്ടു ഭാ​​​​ഗ​​​​വും. ഹിം​​​​സ​​​കൊ​​​​ണ്ട് വി​​​​ജ​​​​യം നേ​​​​ടാ​​​​മെ​​​​ന്നു ക​​​​രു​​​​തി​​​​യ സി​​​​ൻ​​​​വ​​​​ർ, യാ​​​​സ​​​​ർ അ​​​​റാഫത്തി​​​​ന്‍റെ പ്രാ​​​​യോ​​​​ഗി​​​​ക രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ന്‍റെ നേ​​​​ർ​​​​വി​​​​പ​​​​രീ​​​​ത ധ്രു​​​​വ​​​​ത്തി​​​​ലാ​​​​ണ്. ഹിം​​​​സാ​​​​ത്മ​​​​ക വി​​​​പ്ല​​​​വ​​​​ത്തി​​​​ന്‍റെ പ്ര​​​​യോ​​​​ക്താ​​​​വ് എ​​​​ന്നാ​​​​യി​​​​രി​​​​ക്കും ച​​​​രി​​​​ത്രം സി​​​​ൻ​​​​വ​​​​റി​​​​നെ അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്തു​​​​ക.

ഭ്രാ​​​​ന്ത​​​​മാ​​​​യ പ​​​​ക​​​​യും ഭ്ര​​​​മാ​​​​ത്മ​​​​ക​​​​മാ​​​​യ മോ​​​​ഹ​​​​ങ്ങ​​​​ളും​​​​കൊ​​​​ണ്ട് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ങ്ങ​​​​ളെ മ​​​​റ​​​​ന്ന സി​​​​ൻ​​​​വ​​​​ർ തീ​​​​വ്ര ഇ​​​​സ്‌​​​​ലാ​​​​മി​​​​കവാ​​​​ദ​​​​ത്തെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന ഇ​​​​ട​​​​തു​​​​പ​​​​ക്ഷ കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ളു​​​​ടെ പി​​​​ന്തു​​​​ണ​​​​യി​​​​ൽ വി​​​​ശ്വ​​​​സി​​​​ച്ചു. ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ത് വ​​​​ർ​​​​ണ​​​​വി​​​​വേ​​​​ച​​​​ന​​​​വും വം​​​​ശ​​​​ഹ​​​​ത്യ​​​​യു​​​​മാ​​​​ണെ​​​​ന്നു​​​​ള്ള ആ​​​​രോ​​​​പ​​​​ണം ഇ​​​​സ്ര​​​​യേ​​​​ലി​​​​ലു​​​​ള്ള അ​​​​റ​​​​ബി​​​​ക​​​​ൾ​​​​ക്കു​​​​പോ​​​​ലും സ്വീ​​​​കാ​​​​ര്യ​​​​മ​​​​ല്ല എ​​​​ന്ന​​​​താ​​​​ണു വാ​​​​സ്ത​​​​വം. പ​​​​ല ഇ​​​​സ്‌​​​​ലാ​​​​മി​​​​ക രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ​​​​യും മു​​​​സ്‌​​​​ലിം​​​​ക​​​​ളേ​​​​ക്കാ​​​​ൾ സ്വ​​​​ത​​​​ന്ത്ര​​​​രാ​​​​ണ് ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ മു​​​​സ്‌​​​​ലിം​​​​ക​​​​ൾ.

ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ​​​​വ​​​​ച്ച് ഏ​​​​റ്റ​​​​വുമ​​​​ധി​​​​കം ഇ​​​​സ്രേ​​​​ലി​​​​ക​​​​ളെ വ​​​​ധി​​​​ച്ച​​​​തി​​​​നു​​​​ള്ള റി​​​​ക്കാ​​​​ർ​​​​ഡ് സി​​​​ൻ​​​​വ​​​​റി​​​​നു​​​​ള്ള​​​​താ​​​​ണ്. ഒ​​​​ക്‌​​​ടോ​​​​ബ​​​​ർ ഏഴി​ന്‍റെ കൊ​​​​ല​​​​പാ​​​​ത​​​​ക, ബ​​​​ലാ​​​​ത്സം​​​​ഗ പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ൾ​​​​ക്കു​​​ ശേ​​​​ഷ​​​​വും സി​​​​ൻ​​​​വ​​​​ർ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​നും ഖ​​​​ത്ത​​​​ർ, തു​​​​ർ​​​​ക്കി, റ​​​​ഷ്യ, സൗ​​​​ത്ത് ആ​​​​ഫ്രി​​​​ക്ക മു​​​​ത​​​​ലാ​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​സ്പൃ​​​​ശ്യ​​​​നാ​​​​യി​​​​രു​​​​ന്നി​​​​ല്ല (​​​പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​നി​​​​ക​​​​താ​​​​വ​​​​ളം ഖ​​​​ത്ത​​​​റി​​​​ലാ​​​​ണ്).

ഇ​​​​സ്ര​​​​യേ​​​​ലു​​​​മാ​​​​യി യു​​​​ദ്ധ​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ആ​​​​ത്മ​​​​ഹ​​​​ത്യാ​​​​പ​​​​ര​​​​മാ​​​​ണെ​​​​ന്ന പാ​​​​ഠം, ഭീ​​​​ക​​​​ര​​​​വാ​​​​ദി​​​​ക​​​​ളെ ആ​​​​യു​​​​ധം താ​​​​ഴെ​​​​വ​​​​ച്ചു ച​​​​ർ​​​​ച്ചാമേ​​​​ശ​​​​യി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കാ​​​​ൻ പ്രേ​​​​രി​​​​പ്പി​​​​ക്ക​​​​ണം. ഇ​​​​സ്രേ​​​​ലി ജ​​​​യി​​​​ലി​​​​ലെ ചോ​​​​ദ്യംചെ​​​​യ്യ​​​​ൽ വേ​​​​ള​​​​യി​​​​ൽ സി​​​​ൻ​​​​വ​​​​ർ യ​​​​ഹൂ​​​​ദ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നോ​​​​ട്, ഭാ​​​​വി​​​​യി​​​​ൽ അ​​​​യാ​​​​ൾ ത​​​​ട​​​​വി​​​​ലാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്പോ​​​​ൾ താ​​​​നാ​​​​യി​​​​രി​​​​ക്കും അ​​​​യാ​​​​ളെ ചോ​​​​ദ്യംചെ​​​​യ്യു​​​​ക എ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​ത്രെ!