വാഷിംഗ്ടൺ ഡിസി: ഹമാസ് ഭീകരർക്ക് കുറച്ചു നാൾകൂടി ഗാസിൽ തുടരാൻ അനുമതി നല്കിയെന്നു സൂചിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഗാസയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഹമാസിന് താത്പര്യമുണ്ടെന്നും തങ്ങൾ അതിന് അനുമതി നല്കിയെന്നും ട്രംപ് ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ട്രംപിന്റെ വെടിനിർത്തൽ പദ്ധതി പ്രകാരം യുദ്ധാനന്തര ഗാസയിൽ ഹമാസിന് ഒരു റോളും ഉണ്ടാകില്ല.
എന്നാൽ, വെള്ളിയാഴ്ച വെടി നിർത്തൽ പ്രാബല്യത്തിലായി ഇസ്രേലി സേന പിന്മാറിയ പ്രദേശങ്ങളിൽ ഹമാസ് ആയിരക്കണക്കിന് ആയുധധാരികളെ വിന്യസിക്കാൻ തുടങ്ങിയിരുന്നു. കൊള്ളയും കവർച്ചയും തടഞ്ഞ് ക്രമസമാധാനം ഉറപ്പാക്കാനാണിതെന്നാണ് ഹമാസ് അറിയിച്ചത്.
ഗാസയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഹമാസിനു താത്പര്യമുണ്ടെന്ന് ട്രംപ് വിശദീകരിച്ചു. ഒരു നിശ്ചിത സമയത്തേക്ക് ഹമാസിന് അതിനുള്ള അനുമതി ഞങ്ങൾ നല്കിയിട്ടുണ്ട്.
യുദ്ധത്തിൽ നശിച്ച പ്രദേശങ്ങളിലേക്ക് ഇരുപതു ലക്ഷം വരുന്ന ഗാസ ജനതയുടെ മടക്കം സുരക്ഷിതമാകണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അനുബന്ധ വാർത്തകൾ
ടെൽ അവീവ്: ഗാസയിൽനിന്നു മോചിതരാകുന്ന ബന്ദികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ ഇസ്രയേൽ പൂർത്തിയാക്കിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇസ്രേലി ജനത ഉത്കണ്ഠയോടെ ബന്ദികൾക്കായി കാത്തിരിക്കുന്നതായി പ്രസിഡന്റ് ഐസക് ഹെർസോഗും പറഞ്ഞു. അതേസമയം, ബന്ദി മോചനത്തിനു […]
ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തലാവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ അമേരിക്ക വീറ്റോ ചെയ്തു. ഗാസയുദ്ധം ഉപാധികളില്ലാതെ എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയത്തെ രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 14 പേരും അനുകൂലിച്ചു. ഇതു […]
ബെയ്റൂട്ട്: ലബനീസ് തലസ്ഥാനത്തെ ഹിസ്ബുള്ള ഭീകരകേന്ദ്രങ്ങളിൽ ഇസ്രേലി സേന വ്യോമാക്രമണം നടത്തി. വ്യാഴാഴ്ച രാത്രി ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തത്തിൽ ഹിസ്ബുള്ളയുടെ ഡ്രോൺ ഉത്പാദനകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. ഇറാന്റെ ധനസഹായത്തോടെയാണ് ഈ […]