ആശങ്കയുടെ മുനമ്പത്ത്: ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി സീ​റോമ​ല​ബാ​ര്‍ സ​ഭ

കൊ​​​ച്ചി: കി​​​ട​​​പ്പാ​​​ട​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍​ക്കാ​​​യി സ​​​മ​​​രം ചെ​​​യ്യു​​​ന്ന മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ള്‍​ക്ക് സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചു.

കു​​​ടി​​​യി​​​റ​​​ക്കു ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന മു​​​ന​​​മ്പം ജ​​​ന​​​ത​​​യു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ടു​​​ക​​​യും ഭൂ​​​മി പ്ര​​​ശ്‌​​​ന​​​ത്തി​​​ല്‍ പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്ന് സ​​​ഭാ പി​​​ആ​​​ര്‍​ഒ റ​​​വ. ഡോ. ​​​ആ​​​ന്‍റ​​​ണി വ​​​ട​​​ക്കേ​​ക്ക​​​ര ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. നി​​​രാ​​​ഹാ​​​ര സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ലെ​​​ത്തി മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു പ്ര​​സം​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മു​​​ന​​​മ്പം പ്ര​​​ദേ​​​ശ​​​ത്ത് അ​​​ധി​​​വ​​​സി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ളെ കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​ക​​​രു​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ള​​​ക​​​റ്റു​​​ന്ന മ​​​നു​​​ഷ്യ​​​ത്വ​​​പ​​​ര​​​വും ശാ​​​ശ്വ​​​ത​​​വു​​​മാ​​​യ പ്ര​​​ശ്‌​​​ന​​​പ​​​രി​​​ഹാ​​​രം ഉ​​​ട​​​ന്‍ ഉ​​​ണ്ടാ​​​ക​​​ണം. മു​​​ന​​​മ്പ​​​ത്തെ തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ നീ​​​തി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള നി​​​ല​​​വി​​​ളി കേ​​​ള്‍​ക്കാ​​​നും അ​​​വ​​​രു​​​ടെ ന്യാ​​​യ​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു ​ന​​​ല്‍​കാ​​​നും ഒ​​​രു നി​​​യ​​​മ​​​വും ത​​​ട​​​സ​​​മാ​​ക​​​രു​​​ത്.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ മ​​​നഃ​​​സാ​​​ക്ഷി​​​യെ വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തും അ​​​നാ​​​വ​​​ശ്യ​​​മാ​​​യ സ്പ​​​ര്‍​ധയി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന​​​തു​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ രാ​​ഷ്‌​​ട്രീ​​​യ​​പാ​​​ര്‍​ട്ടി​​​ക​​​ളും ഭ​​​ര​​​ണ​​നേ​​​തൃ​​​ത്വ​​​വും ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍​ത്ത​​​ണം.

വി​​​ഷ​​​യ​​​ത്തി​​ന്‍റെ ഗൗ​​​ര​​​വം ഉ​​​ള്‍​ക്കൊ​​​ണ്ട് സ​​​ര്‍​ക്കാ​​​ര്‍സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ഉ​​​ണ​​​ര്‍​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ത്വ​​​ര​​​വും ര​​​മ്യ​​​വു​​​മാ​​​യ പ്ര​​​ശ്‌​​​ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി മു​​​ന്നി​​​ട്ടി​​​റ​​​ങ്ങ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.