തിരുവനന്തപുരം: മുനന്പം വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സർക്കാരിനു ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി അനുമതി നല്കിയ സാഹചര്യത്തിൽ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ കൈക്കൊള്ളും. മന്ത്രിസഭ ചർച്ച ചെയ്താവും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുക.
മുനന്പം റിപ്പോർട്ട് സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും അഡ്വക്കറ്റ് ജനറലും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
മുനന്പം ഭൂമി വഖഫ് ഭൂമിയല്ലെന്നു കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിർണായക നിരീക്ഷണം നടത്തിയത്. ഇതിനു പിന്നാലെയാണ് സർക്കാർ പ്രത്യേക യോഗം ചേർന്ന് തുടർനടപടികൾ വേഗത്തിലാക്കിയത്.
അനുബന്ധ വാർത്തകൾ
കേരളത്തിൽ ഇരുപത്തിമൂന്നു സ്ഥലങ്ങളിൽ വഖഫ് വസ്തുവകകളുണ്ടെന്ന് 2008ൽ അച്യുതാനന്ദൻ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ റിപ്പോർട്ടു നല്കിയിട്ടുണ്ടത്രേ. അതിൽ പതിനഞ്ചാമത്തേതാണ് ചെറായി-മുനമ്പം എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷേ, രസകരമായ കാര്യം, ഇങ്ങനെ ഒരു കമ്മീഷന്റെ […]
2024 ഒക്ടോബർ 14ന് കേരള നിയമസഭ ഒരു വഖഫ് പ്രമേയം ഏകകണ്ഠമായി പാസാക്കി. കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന വഖഫ് ഭേദഗതി നിയമം പാസാക്കരുതെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് സഭ പാസാക്കിയത്. നിയമസഭ ഏകകണ്ഠമായി പാസാക്കുന്നതിലൂടെ വ്യക്തമാക്കപ്പെടുന്നത് […]
കോഴിക്കോട്: മുനമ്പത്തെ വിവാദഭൂമി വഖഫ് ചെയ്തുകിട്ടിയതല്ലെന്നും ഫറൂഖ് കോളജിനു സമ്മാനമായി കിട്ടിയതാണെന്നും കേരള നദ്വത്തുല് മുജാഹിദ്ദീന്‍ (കെഎന്‍എം). സമാധാനത്തിനു കോട്ടം തട്ടാത്ത വിധത്തില്‍ മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കെഎന്‍എം […]