മു​ന​മ്പം പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു സ​ര്‍​ക്കാ​ര്‍ ശ്ര​മം; പ്ര​തീ​ക്ഷ​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍

കൊ​ച്ചി: മു​ന​മ്പം-​ചെ​റാ​യി പ്ര​ദേ​ശ​ത്തെ വ​ഖ​ഫ് അ​വ​കാ​ശ​വാ​ദ​ത്തി​ന്‍റെ പേ​രി​ലു​യ​ര്‍​ന്ന പ്ര​തി​സ​ന്ധി​ക​ളി​ല്‍ പ​രി​ഹാ​ര​ത്തി​നു സാ​ധ്യ​ത തെ​ളി​യു​ന്നു. വി​ഷ​യ​ത്തി​ല്‍ മ​ന്ത്രി​ത​ല ച​ര്‍​ച്ച​യ്ക്കും നി​യ​മ ത​ട​സ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത​തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളും പ്ര​തീ​ക്ഷ​യി​ലാ​ണ്. അ​ടു​ത്ത 16ന് ​മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ല്‍ റ​വ​ന്യൂ, നി​യ​മ, ന്യൂ​ന​പ​ക്ഷ വ​കു​പ്പു മ​ന്ത്രി​മാ​ര്‍ പ​ങ്കെ​ടു​ക്കും.

മ​ന്ത്രി​ത​ല യോ​ഗ​ത്തി​ലേ​ക്കു നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ മു​ന​മ്പം ഭൂ​സം​ര​ക്ഷ​ണ സ​മി​തി​യോ​ടു സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളും മു​ന​മ്പം നി​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി സ​ര്‍​ക്കാ​രി​നു നി​വേ​ദ​നം ന​ല്‍​കു​മെ​ന്നു സ​മി​തി നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

മു​ന​മ്പം വി​ഷ​യ​ത്തി​ല്‍ കോ​ട​തി​ക​ളി​ല്‍ നി​ല​വി​ലു​ള്ള കേ​സു​ക​ള്‍​ക്കും വ​ഖ​ഫി​ന്‍റേ​തു​ള്‍​പ്പ​ടെ മ​റ്റു നി​യ​മ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും ര​മ്യ​മാ​യ പ​രി​ഹാ​ര​വും ഒ​ത്തു​തീ​ര്‍​പ്പി​നു​മു​ള്ള ശ്ര​മ​ങ്ങ​ളാ​കും സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ക. മു​ന​മ്പ​ത്തെ നി​ര്‍​ദി​ഷ്ട ഭൂ​മി വ​ഖ​ഫ് അ​ല്ലെ​ന്നു, വ​ഖ​ഫ് ബോ​ര്‍​ഡും സം​സ്ഥാ​ന സ​ര്‍​ക്കാ​രും നി​ല​പാ​ടെ​ടു​ക്കു​ക​യാ​ണു പ്ര​ധാ​നം. ആ ​നി​ല​യി​ലു​ള്ള ച​ര്‍​ച്ച​ക​ളാ​കും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​വു​ക​യെ​ന്നാ​ണു മു​ന​മ്പം നി​വാ​സി​ക​ളു​ടെ പ്ര​തീ​ക്ഷ.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഘ​ട്ട​ത്തി​ല്‍ നി​യോ​ഗി​ച്ച നി​സാ​ര്‍ ക​മ്മി​റ്റി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളി​ലെ അ​പ​ര്യാ​പ്ത​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി, പു​തി​യ പ​ഠ​ന സ​മി​തി​യേ​യോ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ​യോ നി​യോ​ഗി​ക്കാ​നു​ള്ള ആ​ലോ​ച​ന സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. മു​ന​മ്പ​ത്തേ​ത്തു വ​ഖ​ഫ് ഭൂ​മി​യ​ല്ലെ​ന്ന നി​ല​പാ​ടി​ലേ​ക്കെ​ത്താ​നാ​യാ​ല്‍ പ്ര​ശ്‌​ന പ​രി​ഹാ​രം എ​ളു​പ്പ​മാ​കും.

മു​ന​മ്പ​ത്തെ 610 കു​ടും​ബ​ങ്ങ​ളാ​ണു വ​ഖ​ഫ് അ​വ​കാ​ശ​വാ​ദ​ത്തി​ന്‍റെ പേ​രി​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ടു​ള്ള​ത്. ഇ​വ​രു​ടെ ഭൂ​മി വ​ഖ​ഫാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ചി​ല​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​തും അ​തി​ന് അ​നു​കൂ​ല​മാ​യു​ള്ള വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ ന​ട​പ​ടി​ക​ളു​മാ​ണ് വി​ഷ​യം സ​ങ്കീ​ര്‍​ണ​മാ​ക്കി​യ​ത്.

കാ​ല​ങ്ങ​ളാ​യി താ​മ​സി​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന ത​ങ്ങ​ളു​ടെ ഭൂ​മി​ക്കു വ​ഖ​ഫ് അ​വ​കാ​ശ​വാ​ദ​ത്തി​ന്‍റെ പേ​രി​ല്‍ റ​വ​ന്യൂ അ​വ​കാ​ശ​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ട്ട സ്ഥി​തി​യി​ലാ​ണു മു​ന​മ്പം, ചെ​റാ​യി നി​വാ​സി​ക​ള്‍. ഭൂ​മി വി​ല്‍​ക്കാ​നോ ഈ​ടു​വ​ച്ചു വാ​യ്പ​യെ​ടു​ക്കാ​നോ സാ​ധി​ക്കാ​ത്ത സ്ഥി​തി. ത​ങ്ങ​ള്‍ പ​ണം ന​ല്‍​കി വാ​ങ്ങു​ക​യും കൃ​ത്യ​മാ​യ ര​ജി​സ്‌​ട്രേ​ഷ​ന്‍ രേ​ഖ​ക​ളു​ള്ള​തു​മാ​യ ഭൂ​മി​യി​ലാ​ണ് ക്ര​യ​വി​ക്ര​യ​ത്തി​നു​ള്ള അ​വ​കാ​ശ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ന്ന​തെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം തേ​ടി ഭൂ​സം​രം​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ന​മ്പ​ത്തു ന​ട​ന്നു​വ​രു​ന്ന റി​ലേ നി​രാ​ഹാ​ര​സ​മ​രം 23 ദി​വ​സം പി​ന്നി​ട്ടു. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു വ​ലി​യ പി​ന്തു​ണ​യാ​ണു സ​മ​ര​ത്തി​നു ല​ഭി​ക്കു​ന്ന​ത്.