ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സിലെ മെഡൽ ജേതാവ് സരബ്ജോത് സിംഗ് സർക്കാർ ജോലി നിരസിച്ചു. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീമിൽ മനു ഭാക്കർ – സരബ്ജോത് സഖ്യമാണ് വെങ്കലമെഡൽ നേടിയത്.
എന്നാൽ വ്യക്തിഗത മത്സരത്തിൽ മെഡൽ റൗണ്ടിലെത്തുന്നതിന് മുമ്പേ സരബ്ജോത് പുറത്തായിരുന്നു. പാരീസിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ സരബ്ജോതിന് ഹരിയാന സർക്കാർ ജോലി വാഗ്ദാനം ചെയ്തിരുന്നു.
ഷൂട്ടിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഇപ്പോൾ ജോലി ഏറ്റെടുക്കുന്നില്ലെന്ന് താരം ഹരിയാന സർക്കാരിനെ അറിയിച്ചു.