ദുബായ്: ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള ഹൊദെയ്ദ തുറമുഖം ഇസ്രേലി നാവികസേന ആക്രമിച്ചു. നേവി മിസൈൽ കപ്പലുകളാണ് ആക്രമണം നടത്തിയെതന്നും ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണെന്നും ഇസ്രേലി സൈന്യം അറിയിച്ചു.
തുറമുഖം ഉപയോഗിച്ച് ഹൂതി ഭീകരർ ആയുധങ്ങൾ കൈമാറുകയായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി.
ഡോക്കുകളെ ലക്ഷ്യം വച്ചായിരുന്നു ഇസ്രയേലിന്റെ അക്രമണം നടന്നതെന്നു ഹൂതികൾ അൽ മസിറാ സാറ്റലൈറ്റ് ന്യൂസ് ചാനലിലൂടെ അറിയിച്ചു.