റോം: ഗാസയിലെ കുഞ്ഞുങ്ങളിലേക്കു കരുണയുടെ കരംനീട്ടി ലെയോ പതിനാലാമൻ മാർപാപ്പ. ഗാസയിലെ കുട്ടികൾക്കു മരുന്നുകൾ വിതരണം ചെയ്യാനാണ് മാർപാപ്പ നിർദേശിച്ചത്.
യുദ്ധത്തിന്റെ ഇരകളായ കുരുന്നുകൾക്ക് മരുന്നുകൾ അയയ്ക്കാൻ മാർപ്പാപ്പ പേപ്പൽ ചാരിറ്റീസ് ഓഫീസിനോടു നിർദേശിച്ചു.
ഇതിന്റെ ഭാഗമായി 5,000 ഡോസ് ആന്റിബയോട്ടിക്കുകൾ ഗാസയിലേക്ക് അയച്ചിട്ടുണ്ട്. ഗാസ മുനമ്പിലെ ജനങ്ങളിലേക്കു മാനുഷിക സഹായം എത്തിക്കുന്ന വഴികൾ വീണ്ടും തുറന്നതോടെയാണ് ഇത് സാധ്യമായത്.
യുക്രെയ്നുള്ള സഹായവും തുടരുകയാണെന്നു വത്തിക്കാൻ അറിയിച്ചു. ടിന്നിലടച്ച ഭക്ഷണം, എണ്ണ, പാസ്ത, മാംസം, ശുചിത്വ ഉത്പന്നങ്ങൾ എന്നിവയാണു യുക്രെയ്നു നൽകിവരുന്നത്.
അനുബന്ധ വാർത്തകൾ
ധാക്ക: ഷേഖ് ഹസീന പ്രധാനമന്ത്രിപദം രാജിവച്ച് പലായനം ചെയ്തതിനെത്തുടർന്ന് ബംഗ്ലാദേശിൽ ഉന്നത പദവി വഹിക്കുന്നവരുടെ രാജി തുടരുന്നു. ബംഗ്ലാദേശ് ബാങ്ക് ഗവർണർക്കു പിന്നാലെ രണ്ടു ഡെപ്യൂട്ടി ഗവർണർമാരും ഫിനാഷൽ ഇന്റലിജൻസ് യൂണിറ്റ് (ബിഎഫ്യുഐ) തലവനും […]
ഡബ്ലിൻ: അയർലൻഡിൽ സൈനിക ചാപ്ലൈനായ കത്തോലിക്കാ വൈദികന് കുത്തേറ്റ സംഭവം ഭീകരാക്രമണമാണെന്നു സൂചന നൽകി സൈനികവൃത്തങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച തീരദേശ നഗരമായ ഗാൽവായിലെ റെൻമൊർ സൈനിക ബാരക്കിലുണ്ടായ കത്തിയാക്രമണത്തിൽ ചാപ്ലൈൻ ഫാ.പോൾ മർഫി(50)ക്കാണു കുത്തേറ്റത്. […]
കയ്റോ: ഗാസയിൽ ഹമാസും ദഗ്മുഷ് ഗോത്രവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. ശനിയാഴ്ച ആരംഭിച്ച സംഘർഷത്തിൽ ദഗ്മുഷ് ഗോത്രത്തിലെ 27 പേരും ഹമാസിലെ എട്ടു പേരും കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. വെടിനിർത്തലിന്റെ ഭാഗമായി ഇസ്രേലി സേന പിന്മാറിയ […]