കാഠ്മണ്ഡു: ഹമാസ് തടങ്കലിൽ കൊല്ലപ്പെട്ട നേപ്പാളി വിദ്യാർഥി ബിപിൻ ജോഷിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
ഹമാസ് വിട്ടുനൽകിയ ബിപിന്റെ (23) മൃതദേഹം ടെൽ അവീവിൽ എത്തിച്ചു. ഒക്ടോബർ ഏഴിനാണ് കിബുട്സ് അലുമിമിലെ ഷെൽട്ടറിൽനിന്ന് ഹമാസ് ബിപിനെയും കൂട്ടുകാരെയും പിടിച്ചുകൊണ്ടുപോയത്.
യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽത്തന്നെ ബിപിൻ കൊല്ലപ്പെട്ടിരിക്കാമെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. സംസ്കാരത്തിനായി ബിപിന്റെ മൃതദേഹം കുടുംബത്തിനു തിരികെ നൽകുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യുമെന്ന് ഐഡിഎഫ് അറിയിച്ചു.
ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന നിരവധി പേരെയാണ് ബിപിൻ രക്ഷപ്പെടുത്തിയിത്. ആക്രമണം നടക്കുമ്പോൾ ബിപിനും കൂട്ടുകാരും ഷെൽട്ടറിലേക്ക് മാറിയിരുന്നു.ഇവിടേക്ക് വീണ ഗ്രനേഡുകൾ അക്രമികൾക്കു നേരേ എടുത്തെറിഞ്ഞ് കൂടെയുണ്ടായിരുന്നവരെ ബിപിൻ രക്ഷപ്പെടുത്തി.
ഇതിൽ പരിക്കേറ്റ ബിപിനെയും സംഘത്തെയും ഹമാസ് ബന്ദിയാക്കി. ഫാമിൽ ജോലി ചെയ്തിരുന്ന ആറു പേർ ഉൾപ്പെടെ 17 പേരുടെ ജീവൻ ബിപിൻ രക്ഷിച്ചെന്ന് അന്ന് ഒപ്പമുണ്ടായിരുന്ന ബിഭൂഷ അധികാരി പറയുന്നു. ഹമാസ് ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ബിഭൂഷ അധികാരിയാണ് ബിപിന്റെ ധീരകൃത്യം പുറംലോകത്തെ അറിയിച്ചത്.
അനുബന്ധ വാർത്തകൾ
സിംഗപ്പുർ: ഗാസയ്ക്കു സഹായം നിഷേധിക്കുന്നതു തുടർന്നാൽ ഇസ്രയേലിനെതിരായ നിലപാട് കടുപ്പിക്കേണ്ടിവരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. സിംഗപ്പൂർ സന്ദർശിച്ച അദ്ദേഹം അവിടത്തെ പ്രധാനമന്ത്രി ലോറൻസ് വോംഗിനൊപ്പം പത്രസമ്മേളനം നടത്തുകയായിരുന്നു. സഹായനിഷേധം തുടരുന്ന പക്ഷം വെസ്റ്റ് […]
ബെയ്റൂട്ട്: ലബനീസ് തലസ്ഥാനത്തെ ഹിസ്ബുള്ള ഭീകരകേന്ദ്രങ്ങളിൽ ഇസ്രേലി സേന വ്യോമാക്രമണം നടത്തി. വ്യാഴാഴ്ച രാത്രി ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തത്തിൽ ഹിസ്ബുള്ളയുടെ ഡ്രോൺ ഉത്പാദനകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. ഇറാന്റെ ധനസഹായത്തോടെയാണ് ഈ […]
ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തലാവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ അമേരിക്ക വീറ്റോ ചെയ്തു. ഗാസയുദ്ധം ഉപാധികളില്ലാതെ എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയത്തെ രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 14 പേരും അനുകൂലിച്ചു. ഇതു […]