റോം: ഗാസയിലെ കുഞ്ഞുങ്ങളിലേക്കു കരുണയുടെ കരംനീട്ടി ലെയോ പതിനാലാമൻ മാർപാപ്പ. ഗാസയിലെ കുട്ടികൾക്കു മരുന്നുകൾ വിതരണം ചെയ്യാനാണ് മാർപാപ്പ നിർദേശിച്ചത്.
യുദ്ധത്തിന്റെ ഇരകളായ കുരുന്നുകൾക്ക് മരുന്നുകൾ അയയ്ക്കാൻ മാർപ്പാപ്പ പേപ്പൽ ചാരിറ്റീസ് ഓഫീസിനോടു നിർദേശിച്ചു.
ഇതിന്റെ ഭാഗമായി 5,000 ഡോസ് ആന്റിബയോട്ടിക്കുകൾ ഗാസയിലേക്ക് അയച്ചിട്ടുണ്ട്. ഗാസ മുനമ്പിലെ ജനങ്ങളിലേക്കു മാനുഷിക സഹായം എത്തിക്കുന്ന വഴികൾ വീണ്ടും തുറന്നതോടെയാണ് ഇത് സാധ്യമായത്.
യുക്രെയ്നുള്ള സഹായവും തുടരുകയാണെന്നു വത്തിക്കാൻ അറിയിച്ചു. ടിന്നിലടച്ച ഭക്ഷണം, എണ്ണ, പാസ്ത, മാംസം, ശുചിത്വ ഉത്പന്നങ്ങൾ എന്നിവയാണു യുക്രെയ്നു നൽകിവരുന്നത്.
അനുബന്ധ വാർത്തകൾ
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ തിങ്കളാഴ്ച തുടങ്ങുന്ന ആറു ദിവസത്തെ ഫിജി, ന്യൂസിലൻഡ്, തിമോർ-ലെസ്റ്റെ സന്ദർശനത്തിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമായുള്ള സന്ദർശനം തെക്കുകിഴക്കൻ ഏഷ്യയിലെയും പസഫിക്കിലെയും […]
വിയന്ന: അമേരിക്കൻ ആക്രമണത്തിൽ ഇറാനിലെ ഫോർഡോ ആണവപ്ലാന്റിൽ വലിയ തോതിൽ നാശമുണ്ടായിരിക്കാമെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റാഫേൽ ഗ്രോസി. എന്നാൽ, എന്തുമാത്രം നാശമുണ്ടായി എന്നതിൽ കൃത്യതയില്ലെന്നും ആണവോർജ ഏജൻസിയുടെ 35 രാജ്യങ്ങൾ ഉൾപ്പെടുന്ന ബോർഡ് […]
ഇന്നേക്കു പത്തുദിവസം മുന്പാണ് ഹമാസിന്റെ പരമോന്നത നേതാവായിരുന്ന യഹ്യ സിൻവർ കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിന്റെ ഹമാസ് ഭീകരാക്രമണം കഴിഞ്ഞശേഷം ഇസ്രയേൽ അന്വേഷിച്ചുകൊണ്ടിരുന്ന ആളാണു യഹ്യ സിൻവർ. ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്ന സിൻവർ, ഹമാസിന്റെ തലവനായിരുന്ന […]