നയതന്ത്രം ഊർജിതം; ബ്രിട്ടീഷ് ഫ്രഞ്ച്, മന്ത്രിമാർ പശ്ചിമേഷ്യയിൽ

ദോ​ഹ: ​പ​ശ്ചി​മേ​ഷ്യാ സം​ഘ​ർ​ഷം വ​ർ​ധി​ക്കാ​തി​രി​ക്കാ​നാ​യി അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ ന​യ​ത​ന്ത്ര​നീ​ക്ക​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി. ഗാ​സാ വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ച​ർ​ച്ച​ക​ൾ ഖ​ത്ത​റി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡേ​വി​ഡ് ലാ​മി​യും ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ്റ്റെ​ഫാ​ൻ സെ​ഷോ​ർ​ണെയും പ​ശ്ചി​മേ​ഷ്യ​യി​ലെ​ത്തി.

ഗാ​സ​യി​ലെ ഇ​സ്രേ​ലി പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പ​ല​സ്തീ​നി​ക​ളു​ടെ എ​ണ്ണം 40,000 പി​ന്നി​ട്ട​തും ഇ​റാ​നും ഹി​സ്ബു​ള്ള ഭീ​ക​ര​രും ഇ​സ്ര​യേ​ലി​നെ ആ​ക്ര​മി​ക്കാ​ൻ കോ​പ്പു​കൂ​ട്ടു​ന്ന​തു​മാ​ണ് ആ​ശ​ങ്ക​യ്ക്കു കാ​ര​ണം.

ക​ഴി​ഞ്ഞ ​മാ​സം അ​വ​സാ​നം ഹ​മാ​സ് മേ​ധാ​വി ഇ​സ്മ​യി​ൽ ഹ​നി​യ ടെ​ഹ്റാ​നി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നു പ്ര​തി​കാ​ര​മാ​യി ഇ​സ്ര​യേ​ലി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​ണ് ഇ​റാ​ൻ ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യാ​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​കാൻ സാധ്യതയുണ്ടെന്ന് ഡേ​വി​ഡ് ലാ​മി പ​റ​ഞ്ഞു. സ​മാ​ധാ​ന​ത്തി​നു വൈ​കി​യി​ട്ടി​ല്ലെ​ന്നും എ​ന്തു​ വി​ല​കൊ​ടു​ത്തും സം​ഘ​ർ​ഷം വ്യാ​പി​ക്കു​ന്ന​തു ത​ട​യ​ണ​മെ​ന്നും സ്റ്റെ​ഫാ​ൻ സെ​ഷോ​ർ​ണെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ്രി​ട്ടീ​ഷ്, ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ഇന്നലെ ഇ​സ്രേ​ലി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഇ​സ്ര​യേ​ൽ കാ​റ്റ്സു​മാ​യി ജ​റൂ​സ​ലെ​മി​ലും പ​ല​സ്തീ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​മാ​യി അ​ധി​നി​വേ​ശ വെ​സ്റ്റ്ബാ​ങ്കി​ലെ ര​മ​ല്ല​യി​ലും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​തി​നി​ടെ, ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ൽ ആ​രം​ഭി​ച്ച വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച ഇ​ന്ന​ലെ ര​ണ്ടാം ദി​ന​ത്തി​ലേ​ക്കു ക​ട​ന്നു. യു​എ​സ്, ഖ​ത്ത​ർ, ഈ​ജി​പ്ത് എ​ന്നി​വ​രു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ ഇ​സ്രേ​ലിപ്ര​തി​നി​ധി സം​ഘം പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ഹ​മാ​സ് നേ​രി​ട്ടു പ​ങ്കെ​ടു​ക്കു​ന്നി​ല്ല. ഇ​സ്ര​യേ​ൽ പു​തി​യ ഡി​മാ​ൻ​ഡു​ക​ൾ മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​താ​യി ഹ​മാ​സ് ആ​രോ​പി​ച്ചു.

ഗാ​സ​യി​ലെ ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണം 40,005 ആ​യെ​ന്ന് ഹ​മാ​സി​ന്‍റെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യാ​ഴാ​ഴ്ച അ​റി​യി​ച്ചു. തീ​വ്ര​വാ​ദി​ക​ളു​ടെ​യും സി​വി​ലി​യ​ന്മാ​രു​ടെ​യും ക​ണ​ക്ക് വെ​വ്വേ​റെ ന​ല്കി​യി​ട്ടി​ല്ല.

കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രു​ടെ എ​ണ്ണം 17,000 വ​രു​മെ​ന്ന് ഇ​സ്രേ​ലി സൈ​നി​ക വ​ക്താ​വ് ഡാ​നി​യേ​ൽ ഹാ​ഗാ​രി വ്യാ​ഴാ​ഴ്ച പ​റ​ഞ്ഞു.