ആദ്യ ഘട്ടത്തിൽ ബന്ധികളെ കൈമാറ്റം ചെയ്യുന്നതിൻ്റെ ഭാഗമായി കൊടും ഭീകരനായ മർവാൻ ബർഗൂത്തിയുടെ മോചനം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്ന് ഇസ്ലാമിക ഭീകര സംഘടനയായ ഹമാസ് പ്രഖ്യാപിച്ചതായി സ്കൈ ന്യൂസ് അറബിക് റിപ്പോർട്ട് ചെയ്യുന്നു.
വെടിനിർത്തൽ-ബന്ധികളുടെ കൈമാറ്റ കരാറിൻ്റെ ആദ്യഘട്ടത്തിൽ കൊടും ഭീകരനായ മർവാൻ മോചിപ്പിക്കണമെന്ന് ഹമാസ് ഭീകരസംഘം ആവശ്യപ്പെടുന്നതായി വെള്ളിയാഴ്ച സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇസ്രായേലികളെ കൊലപ്പെടുത്തിയതിന് നിരവധി ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് ബർഗൂതി. കൂടാതെ 2000 മുതൽ 2005 വരെ ആയിരക്കണക്കിന് ഇസ്രായേലി ജീവൻ അപഹരിച്ച രണ്ടാം ഇൻതിഫാദ ആസൂത്രണം ചെയ്തതായി പരക്കെ വിശ്വസിക്കപ്പെടുന്നു. ജയിൽ മുറിയിൽ നിന്ന് ബർഗൂതി തീവ്രവാദത്തിന് പ്രേരണ നൽകുന്നത് തുടരുകയാണ്.
വെടിനിർത്തലിനുള്ള പൊതു ഉടമ്പടിയുടെ ഭാഗമായി ഗാസയിൽ നിന്ന് ഇസ്രായേൽ സേനയെ പൂർണമായി പിൻവലിക്കണമെന്നും നിരവധി പാലസ്തീൻ തീവ്രവാദികളെ മോചിപ്പിക്കണമെന്നും, യുദ്ധം പൂർണ്ണമായും നിർത്തണമെന്നും ഹമാസ് നേതാവ് യഹ്‌യ സിൻവാർ ആവശ്യപ്പെടുന്നതായി ദി നാഷനൽ റിപ്പോർട്ട് ചെയ്യുന്നു.
2001ൽ ഇസ്രായേലിയിലെ മന്ത്രിയായിരുന്ന റെഹവാം സീവിയെ കൊലപ്പെടുത്തിയതിന് തടവ് ശിക്ഷയനുഭവിക്കുന്ന പിഎഫ്എൽപി ഗ്രൂപ്പിൻ്റെ തലവനായ അഹമ്മദ് സാദത്തും, മർവാൻ ബർഗൂത്തിയുമാണ് സിൻവാർ പ്രത്യേകമായി പേരെടുത്തു പറഞ്ഞ രണ്ട് ഭീകരർ.
വെടിനിർത്തൽ കരാറിനായുള്ള ചർച്ചകളിൽ ഒരു പുരോഗതിയുമില്ല. ഇപ്പൊൾ മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശത്തോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.