ന്യൂഡൽഹി: ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യോമാതിർത്തി അടച്ചു. ഇതോടെ എയര്‍ ഇന്ത്യയുടെ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ സർവീസ് പൂർത്തിയാക്കാനാകാതെ മടങ്ങിവരികയോ ചെയ്യുന്നതായി അധികൃതർ അറിയിച്ചു.
ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കും ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ലണ്ടനിലേക്കും ന്യൂയോർക്കിലേക്കുമുള്ള നിരവധി വിമാന സർവീസുകൾ ഇതിൽ ഉൾപ്പെടുന്നുവെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. നിലവിൽ 16 വിമാന സർവീസുകളെയാണ് ബാധിച്ചത്.
വഴിതിരിച്ച് വിട്ട വിമാനങ്ങൾ
എഐ 30 – ലണ്ടൻ ഹീത്രോ-മുംബൈ – വിയന്നയിലേക്ക്.
എഐ 102 – ന്യൂയോർക്ക്-ഡൽഹി – ഷാർജയിലേക്ക്.
എഐ116 – ന്യൂയോർക്ക്-മുംബൈ – ജിദ്ദയിലേക്ക്.
എഐ 2018 – ലണ്ടൻ ഹീത്രോ-ഡൽഹി – മുംബൈയിലേക്ക്.
എഐ 101 – ദില്ലി-ന്യൂയോർക്ക് – ഫ്രാങ്ക്ഫർട്ട്/മിലാനിലേക്ക്.
എഐ 126 – ചിക്കാഗോ-ദില്ലി – ജിദ്ദയിലേക്ക്.
എഐ 132 – ലണ്ടൻ ഹീത്രോ-ബെംഗളൂരു – ഷാർജയിലേക്ക്.
എഐ 188 – വാൻകൂവർ-ദില്ലി – ജിദ്ദയിലേക്ക്
എഐ 2016 – ലണ്ടൻ ഹീത്രോ-ദില്ലി – വിയന്നയിലേക്ക്.
എഐ 104 – വാഷിംഗ്ടൺ-ദില്ലി – വിയന്നയിലേക്ക്.
മടങ്ങിവരുന്ന വിമാനങ്ങൾ
എഐ 129 – മുംബൈ-ലണ്ടൻ ഹീത്രോ – മുംബൈയിലേക്ക്.
എഐ 119 – മുംബൈ-ന്യൂയോർക്ക് – മുംബൈയിലേക്ക്.
എഐ 103 – ദില്ലി-വാഷിംഗ്ടൺ – ഡൽഹിയിലേക്ക്.
എഐ 106 – ന്യൂവാർക്ക്-ദില്ലി – ഡൽഹിയിലേക്ക്.
എഐ190 – ടൊറന്റോ-ദില്ലി – ഫ്രാങ്ക്ഫർട്ടിലേക്ക്.
എഐ 189 – ദില്ലി-ടൊറന്റോ – ഡൽഹിയിലേക്ക്.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി സ്വീകരിച്ചയെന്ന് എയർ ഇന്ത്യ അറിയിച്ചു.യാത്ര തുടരാൻ ആഗ്രഹിക്കുന്നവർക്ക് ബദൽ യാത്രാ ക്രമീകരണം ഏർപ്പെടുത്തും. അല്ലാത്തവർക്ക് റീഫണ്ടോ സൗജന്യ യാത്രാ പുനഃക്രമീകരണമോ നൽകുമെന്നും അധികൃതർ അറിയിച്ചു.