യുദ്ധഭീതി ; വിദേശരാജ്യങ്ങൾ ലബനനിലുള്ള പൗരന്മാരെ ഒഴിപ്പിക്കുന്നു

ദോ​​​ഹ: പശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്ന ഭീ​​​തി​​​യി​​​ൽ യു​​​എ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള പാ​​​ശ്ചാ​​​ത്യ രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ പൗ​​​ര​​​ന്മാ​​​ർ ഉ​​​ട​​​ൻ ല​​​ബ​​​ന​​​ൻ വി​​​ട​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചു.

ഇ​​​റാ​​​നും ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ ല​​​ബ​​​ന​​​നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രും ഇ​​​സ്ര​​​യേ​​​ലി​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു കോ​​​പ്പു​​​കൂ​​​ട്ടു​​​ന്ന​​​താ​​​യി​​​ട്ടാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. ഇ​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ഇ​​​സ്ര​​​യേ​​​ൽ ല​​​ബ​​​ന​​​നി​​​ൽ വ​​​ൻ ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ട്ടേ​​​ക്കും.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് യു​​​എ​​​സ്, ബ്രി​​​ട്ട​​​ൻ, സ്വീ​​​ഡ​​​ൻ, ഫ്രാ​​​ൻ​​​സ്, കാ​​​ന​​​ഡ, ജോ​​​ർ​​​ദാൻ രാ​​​ജ്യ​​​ങ്ങ​​​ൾ പൗ​​​ര​​​ന്മാ​​​രോ​​​ടു ല​​​ബ​​​ന​​​ൻ വി​​​ടാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. കി​​​ട്ടു​​​ന്ന വി​​​മാ​​​ന​​​ത്തി​​​ൽ ക​​​യ​​​റി​​​പ്പോ​​​കാ​​​നാ​​​ണു യു​​​എ​​​സ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഹ​​​മാ​​​സ് ത​​​ല​​​വ​​​ൻ ഇ​​​സ്മ​​​യി​​​ൽ ഹ​​​നി​​​യ ടെ​​​ഹ്റാ​​​നി​​​ൽ വ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ലും ഹി​​​സ്ബു​​​ള്ള​​​യു​​​ടെ മു​​​തി​​​ർ​​​ന്ന ക​​​മാ​​​ൻ​​​ഡ​​​ർ ഫ​​​വാ​​​ദ് ഷു​​​ക്കൂ​​​ർ ബെ​​​യ്റൂ​​​ട്ടി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​ലും ഇ​​​സ്ര​​​യേ​​​ലി​​​നു നേ​​​ർ​​​ക്കു വൈ​​​കാ​​​തെ പ്ര​​​തി​​​കാ​​​ര​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം. ഇ​​​റാ​​​നും ഹി​​​സ്ബു​​​ള്ള​​​യും ആ​​​സൂ​​​ത്ര​​​ണ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നും ഉ​​​ന്ന​​​ത​​​ത​​​ല അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചാ​​​ലു​​​ട​​​ൻ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്.

ഏ​​​പ്രി​​​ലി​​​ൽ ഇ​​​റാ​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​നു നേ​​​ർ​​​ക്കു ന​​​ട​​​ത്തി​​​യ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​മാ​​​യി​​​രി​​​ക്കും ഉ​​​ണ്ടാ​​​കുക​​​യെ​​​ന്നും പ​​​റ​​​യു​​​ന്നു. അ​​​ന്ന് സി​​​റി​​​യ​​​യി​​​ലെ ഇ​​​റേ​​​നി​​​യ​​​ൻ ന​​​യ​​​ത​​​ന്ത്ര​​​കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മു​​​ന്നൂ​​​റോ​​​ളം മി​​​സൈ​​​ലു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളുമാ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​നു നേ​​​ർ​​​ക്കു പ്ര​​​യോ​​​ഗി​​​ച്ച​​​ത്. ഇ​​​സ്ര​​​യേ​​​ലും യു​​​എ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളും ചേ​​​ർ​​​ന്ന് ആ​​​ക്ര​​​മ​​​ണം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.