തിരുവനന്തപുരം: തന്റെ മകന് എൻഫോഴ്സ്മെന്റ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും മര്യാദയ്ക്ക് ജോലി യെടുത്തു ജീവിക്കുന്ന ആളെ വിവാദത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രിയുടെ മകന് ഇ.ഡി നോട്ടീസ് അയച്ചുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്ലിഫ് ഹൗസിൽ അത്തരത്തിലൊരു ഇഡി നോട്ടീസ് ലഭിച്ചിട്ടില്ല. എവിടെയാണ് ഏജൻസിയുടെ സമൻസ് കൊടുത്തത്, ആരുടെ കൈയിലാണ് കൊടുത്തത്, ആർക്കാണ് അയച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.
താൻ നടത്തിയ രാഷ്ട്രീയ പ്രവർത്തനം സുതാര്യമാണ്. ജീവിതം കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമം. ചില ഭാഗത്തുനിന്നും കളങ്കിതനാക്കാനുള്ള ശ്രമം നടക്കുന്പോൾ ശാന്തനായാണ് പ്രതികരിച്ചത്.
മകനെ നിങ്ങൾ ആരെങ്കിലും ഇവിടെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ച മുഖ്യമന്ത്രി, മകന് ക്ലിഫ് ഹൗസിൽ എത്ര മുറി ഉണ്ടെന്നുപോലും അറിയില്ലെന്നും വ്യക്തമാക്കി. ഒരു ദുഷ്പേരും മക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ചില ആരോപണങ്ങൾ മകൾക്കെതിരേ കൊണ്ടുവന്നു. അത് ഏശുന്നില്ലെന്നു കണ്ടപ്പോൾ മകനെതിരേ വിവാദം.
ആ ചെറുപ്പക്കാരൻ മര്യാദയ്ക്ക് ജോലി ചെയ്താണ് ജീവിക്കുന്നത്. തെറ്റായ ഒരു കാര്യത്തിനും ഇതേവരെ പോയിട്ടില്ല. ഒരു ദുഷ്പേരും ഉണ്ടാക്കിയിട്ടില്ല. ഇഡി സമൻസ് ഞങ്ങൾ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനുബന്ധ വാർത്തകൾ
വത്തിക്കാൻ: ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിനു പിന്നാലെ ഹമാസ് ഭീകരർ മാസങ്ങളോളം ബന്ദികളാക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇസ്രയേൽ പൗരന്മാർ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. അപ്പസ്തോലിക് കൊട്ടാരത്തിലെ ഗ്രന്ഥശാലയിൽ നടന്ന കൂടിക്കാഴ്ചയിൽ പത്തു സ്ത്രീകളും […]
ഗാസ: മധ്യഗാസയിലെ പ്രധാന ആശുപത്രിക്കു സമീപമുള്ള ജനവാസകേന്ദ്രത്തിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഇസ്രയേൽ സൈന്യം. ദേർ അൽ-ബലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്നാണ് സൈന്യത്തിന്റെ ഉത്തരവ്. പ്രദേശത്ത് പ്രവർത്തിക്കുന്ന ഏക ആരോഗ്യകേന്ദ്രമാണ് അൽ-അക്സ ആശുപത്രി. പ്രദേശത്ത് ഉടൻ ആക്രമണം നടത്തുമെന്നാണ് […]
ജിദ്ദ: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ വധത്തിലുള്ള പ്രതികാരം ഉചിതമായ സമയത്ത് വേണ്ടരീതിയിൽ ഉണ്ടാകുമെന്ന് ഇറാനിലെ ആക്ടിംഗ് വിദേശകാര്യമന്ത്രി ബാഖെറി അലി ബാഗേരി കാനി. ഹനിയയുടെ വധം ചർച്ചചെയ്യാനായി സൗദിയിലെ ജിദ്ദയിൽ ചേർന്ന ഒഐസി […]