തിരുവനന്തപുരം: അഡ്വ. ഒ.ജെ. ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി നിയമിച്ചു. ബാബു ചുള്ളിയിലാണ് വർക്കിംഗ് പ്രസിഡന്റ്. ഇതോടൊപ്പം അബിൻ വർക്കിയെയും കെ.എം. അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായും നിയമിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിലവിൽ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ ഒ.ജെ. ജനീഷിനെ നിയമിച്ചത്. നേരത്തേ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് തൃശൂർ ജില്ല പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
അബിൻ വർക്കി, കെ.എം. അഭിജിത്ത്, ഒ.ജെ. ജനീഷ്, ബാബു ചുള്ളിയിൽ എന്നീ നാലു നേതാക്കളും പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്നവരാണ്. ഇവർക്കായി പ്രമുഖ നേതാക്കൾ തന്നെ രംഗത്തു വരികയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ സമവായത്തിലെത്താൻ സാധിക്കാതെ വന്നതോടെ പുതിയ പ്രസിഡന്റിന്റെ നിയമനം നീണ്ടു പോകുകയായിരുന്നു. ഒടുവിൽ, സമവായം എന്ന നിലയിലാണ് നാലു പേർക്കും പദവികൾ നൽകിയത്.
അനുബന്ധ വാർത്തകൾ
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷൂസിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 33.37 ലക്ഷം വിലയുള്ള 466.5 ഗ്രാം സ്വർണമാണു പിടികൂടിയത്. അനധികൃതമായി കടത്താൻ ശ്രമിച്ച എട്ടു […]
ഇരിങ്ങാലക്കുട: പ്രളയവും ഉരുള്‍പൊട്ടലും ദുരന്തം സമ്മാനിച്ച വയനാട്ടിലേക്ക് സഹായഹസ്തങ്ങളുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നും “തവനീഷ്’ വിവിധ ഭാഗങ്ങളില്‍നിന്ന് സമാഹരിച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും അടങ്ങുന്ന വാഹനം പുറപ്പെട്ടു. വാഹനം ഉന്നത വിദ്യാഭ്യാസ […]
കോഴിക്കോട്: സമുദ്രാതിർത്തിയിൽ തീപിടിച്ച വാൻ ഹായ് 503 കപ്പലിൽ നിന്നും കാണാതായ നാലുപേരെ കണ്ടെത്താനുള്ള ശ്രമം രാത്രിയിലും തുടരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരു കപ്പലുമാണ് ഇപ്പോള്‍ രക്ഷാദൗത്യത്തിലുള്ളത്. അപകടം സംഭവിച്ച […]