തിരുവനന്തപുരം: ഒളിമ്പിക്സ് മെഡൽ ജേതാവ് പി.ആർ. ശ്രീജേഷിനെ സംസ്ഥാനം അനുമോദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഓഗസ്റ്റ് 24ന് തിരുവനന്തപുരത്ത് വെച്ച് അനുമോദനം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.
ജക്കാർത്ത ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ മുഹമ്മദ് അനസ്, കുഞ്ഞു മുഹമ്മദ്, പി.യു. ചിത്ര, വിസ്മയ, വി. നീന എന്നിവരെ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്പോർട്സ് ഓഫീസർമാരായി നിയമിക്കും. ഇത് സംബന്ധിച്ച ഉത്തരവ് 24ന് നൽകുമെന്നും അദ്ദേഹം അറിയിച്ചു.