പൈങ്ങോട്ടൂർ സെന്റ് ജോസഫ് സ്കൂൾ മാനേജ്മെന്റിന്റെ നിലപാടുകൾക്ക് കാസയുടെ ഐക്യദാർഢ്യം

കാസാ ഇടുക്കി ജില്ലാ നേതൃത്വം കോതമംഗലം പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂൾ സന്ദർശിക്കുകയും ഹെഡ്മിസ്ട്രസുമായി സംസാരിച്ച് സ്കൂൾ മാനേജ്മെന്റിന്റെ നിലപാടുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും , നിസ്‌കാര സൗകര്യം എന്ന ആവശ്യം ഒരു കാരണവശാലും അനുവദിക്കരുതെന്നും ഇതേവരെ തുടർന്നുവന്ന അതേ നിലപാടിൽ തന്നെ ഉറച്ചുനിൽക്കണമെന്ന് അഭ്യർത്ഥിക്കുകയും , സ്കൂളിന്റെ സുഗമമായ നടത്തിപ്പിനായി കാസയുടെ എല്ലാവിധത്തിലുള്ള പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇടുക്കി ജില്ലാ കമ്മിറ്റി ഭാരവാഹികളായ ലൂയിസ് ജോസഫ് , വിപിൻ ജോർജ് ജയ്സൺ എംപി എന്നിവർ നേതൃത്വം നൽകി.