ദോഹ: ഖത്തറിലെയും ഇറാക്കിലെയും യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. ഇന്നലെ രാത്രിയാണ് ഖത്തർ തലസ്ഥാനമായ ദോഹയ്ക്കുനേരേ പത്തു മിസൈലുകളും ഇറാക്കിനു നേരേ ഒരു മിസൈലും ഇറാൻ തൊടുത്തത്. ദോഹയ്ക്കടുത്ത അൽ ഉദെയ്ദിലെ […]
Category: അന്തർദേശീയം
ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; കുപ്രസിദ്ധമായ എവിൻ ജയിലിനു നേർക്കും ആക്രമണം
ദുബായ്: അമേരിക്കയുടെ ബോംബാക്രമണത്തിനു പിന്നാലെ ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളും സർക്കാർ സ്ഥാപനങ്ങളും ആക്രമിച്ച് ഇസ്രേലി സേന. ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിനു നേർക്കും ആക്രമണമുണ്ടായി. ആറ് വ്യോമതാവളങ്ങളും 15 യുദ്ധവിമാനങ്ങളും ആക്രമണത്തിൽ തകർന്നതായി […]
ട്രംപിന് സമാധാന നൊബേൽ: പാക് സർക്കാരിന്റെ തീരുമാനത്തെ എതിർത്ത് പ്രമുഖർ
ഇസ് ലാമബാദ്: 2026 സമാധാന നൊബേൽ സമ്മാനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നാമനിർദേശം ചെയ്യാനുള്ള പാക് സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യമുയരുന്നു. ഇറാനെ യുഎസ് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിലെ രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെയുള്ള പ്രശസ്തരായ […]
ഫ്രാൻസിൽ ലോക സംഗീതദിന പരിപാടിക്കിടെ സിറിഞ്ച് ആക്രമണം: 145 പേർക്കു പരിക്ക്
പാരീസ്: ഫ്രാൻസിൽ സംഗീതപരിപാടിക്കിടെ വ്യാപകമായി സിറിഞ്ച് ആക്രമണം. പാരീസ് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പാതയോരങ്ങളിൽ ശനിയാഴ്ച രാത്രിയിൽ നടന്ന പ്രസിദ്ധമായ ലോക സംഗീതദിന (ഫെത് ദെ ലാ മ്യൂസിക്ക്) പരിപാടിക്കിടെയായിരുന്നു ആക്രമണം. രാജ്യത്തിന്റെ […]
ആണവോർജ ഏജൻസിയുമായുള്ള സഹകരണം ഇറാൻ അവസാനിപ്പിച്ചേക്കും
ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഇറാനിൽ ആലോചന. ഇതിനുള്ള ബിൽ പാർലമെന്റിന്റെ പരിഗണനയിലാണെന്നു സ്പീക്കർ മുഹമ്മദ് ബക്കർ ഖലിബാഫ് അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷ്ട്ര ആണവോർജ ഏജൻസിയിൽനിന്നു വ്യക്തമായ ഉറപ്പുകൾ ലഭിക്കുന്നതുവരെ […]
അമേരിക്കയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു: ചൈന
ന്യൂയോർക്ക്: ഇറേനിയൻ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിലൂടെ അമേരിക്കയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് ചൈനയുടെ യുഎൻ അംബാസഡർ ഫു കോംഗ്. അമേരിക്കൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച അടിയന്തര യുഎൻ രക്ഷാസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷം പടരാതിരിക്കാൻ […]
യുഎസ്, ഇസ്രേലി ആക്രമണം അന്യായം: പുടിൻ
മോസ്കോ: ഇസ്രയേലും അമേരിക്കയും ഇറാനെതിരേ നടത്തുന്ന ആക്രമണങ്ങൾക്കു ന്യായീകരണമില്ലെന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. അമേരിക്കൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി മോസ്കോ സന്ദർശിച്ച ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിൻ ഇതുപറഞ്ഞത്. ഇസ്രയേലും അമേരിക്കയും […]
റഷ്യൻ ആക്രമണത്തിൽ പത്തു മരണം
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും നാലു കുട്ടികളടക്കം 25 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി 352 ഡ്രോണുകളും 16 മിസൈലുകളാണു റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ […]
‘ചൂതാടുന്ന’ ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്
ടെഹ്റാൻ: ഇസ്രയേലിനൊപ്പം യുദ്ധത്തിൽ പങ്കുചേർന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൂതാട്ടം നടത്തുകയാണെന്ന് ഇറാൻ. അമേരിക്കൻ നടപടിയുടെ പശ്ചാത്തലത്തിൽ ഇറാന്റെ പ്രത്യാക്രമണ ലക്ഷ്യങ്ങൾ വിപുലമായെന്നും ഇറേനിയൻ സെൻട്രൽ മിലിറ്ററി ഹെഡ്ക്വാട്ടേഴ്സ് വക്താവ് ഇബ്രാഹിം സോൾഫഖാരി […]
ഇസ്രേലി ആക്രമണം: ഇറാനിൽ മരണം 950 കടന്നു
ടെഹ്റാന്: കഴിഞ്ഞ 13 മുതൽ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 950 ആയി. 3,450 പേര്‍ക്കു പരിക്കേറ്റതായും മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. ആക്രമണങ്ങളില്‍ മരിച്ചവരില്‍ 380 സാധാരണക്കാരെയും 253 സുരക്ഷാസേനാംഗങ്ങളെയും തിരിച്ചറിഞ്ഞതായി […]