ന്യൂഡല്‍ഹി: ആഭ്യന്തരകലാപം തുടരുന്ന ബംഗ്ലാദേശില്‍ നിന്നും 205 പേരെ ഡല്‍ഹിയിൽ എത്തിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഡല്‍ഹിയില്‍ എത്തിച്ചത്. ആറ് കുട്ടികളും 199 മുതിര്‍ന്നവരുമാണ് ബുധനാഴ്ച രാവിലെ ധാക്കയിൽ നിന്നും ഇന്ത്യയിലെത്തിയത്. […]
Author: സ്വന്തം ലേഖകൻ
വിജയിയായി ശക്തമായി തിരിച്ചുവരും: വിനേഷ് ഫോഗട്ടിന് പിന്തുണയുമായി അമിത് ഷാ
ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട സംഭവം ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ തകർത്ത നടപടിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിനേഷ് ഫോഗട്ടിന് മികച്ച […]
ശക്തമായി തിരിച്ചുവരൂ, പിന്തുണയുമായി ഞങ്ങളുണ്ട്: വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
പാരിസ്: ഒളിമ്പിക്സിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താരത്തെ ചാമ്പ്യന്മാരിൽ ചാമ്പ്യനെന്ന് വിശേഷിപ്പിച്ച മോദി ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ് വിനേഷ് […]
ബംഗ്ലാദേശ് സംഘർഷം; ആശങ്ക രേഖപ്പെടുത്തി അമേരിക്ക
അമേരിക്ക, ബംഗ്ലാദേശിൽ തുടരുന്ന അക്രമങ്ങൾക്കു മേലുള്ള ആശങ്ക രേഖപ്പെടുത്തി. ബംഗ്ലാദേശ് ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും പിന്തുണ നൽകും എന്ന് വ്യക്തമാക്കുകയും, ശാന്തതയിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. അതുപോലെ, യു കെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് രാഷ്ട്രീയ അഭയം നൽകില്ലെന്ന് വ്യക്തമാക്കി.
ബംഗ്ലാദേശ് സംഘർഷം; സംഗീതജ്ഞൻ രാഹുൽ ആനന്ദയുടെ വീടിന് തീയിട്ടു
പ്രമുഖ സംഗീതജ്ഞൻ രാഹുൽ ആനന്ദയുടെ ധാക്കയിൽ സ്ഥിതിചെയ്യുന്ന വസതിയിലേക്ക് കലാപകാരികൾ അതിക്രമിച്ച് കയറി കെട്ടിടം കൊള്ളയടിക്കുകയും തീകൊളുത്തുകയും ചെയ്തു. ആനന്ദും കുടുംബവും വീട്ടിൽ ഇല്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു. 3000-ത്തിലധികം സംഗീതോപകരണങ്ങൾ ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ നശിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
കൊല്ലത്ത് കരുനാഗപ്പള്ളിയിലുള്ള മദ്രസ അധ്യാപകൻ നൗഷാദിനെ (44) പ്രായപൂർത്തിയാകാത്ത 10 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്തു. കുട്ടി സംഭവം സ്കൂളിലെ അധ്യാപികയോട് പറഞ്ഞതിനെ തുടർന്ന് പോലീസ് അറിഞ്ഞു. കേസിൽ നൗഷാദിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
വിനേഷിനെ അയോഗ്യയാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐഒസി
പാരീസ്: പാരീസ് ഒളിന്പിക്സിലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതായി ഔദ്യോഗികമായി അറിയിച്ച് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി(ഐഒസി). ഐഒസിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഇന്ത്യയുടെ നേരിയ […]
തുമ്പയില്‍ തിരയിൽപെട്ടു വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിയെ കാണാതായി
തിരുവനന്തപുരം: തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യനെ (42)യാണ് കാണാതായത്. രാവിലെയായിരുന്നു അപകടം. തിരയില്‍പ്പെട്ട് മറിഞ്ഞ വള്ളത്തിൽ അഞ്ചുപേരാണുണ്ടായിരുന്നത്. ഇവരിൽ നാലുപേരും നീന്തി രക്ഷപെട്ടു. അതേസമയം, സെബാസ്റ്റ്യന്‍ ചുഴിയില്‍പ്പെട്ട് കാണാതാകുകയായിരുന്നു. […]
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു
തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു. പെരുമാതുറ സ്വദേശി സവാദിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേര് രക്ഷപ്പെട്ടു. ജൂലൈയിലും മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുള്ള അപകടങ്ങള്‍ ഉണ്ടായിരുന്നു. ശക്തമായ തിരയില്‍പ്പെട്ട് വള്ളം […]
ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ മുഹമ്മദ് യൂനുസ് നയിക്കും
ബംഗ്ലാദേശിൽ ഇടക്കാല സർക്കാറിനെ നയിക്കാൻ മുഹമ്മദ് യൂനുസിനെ നിയമിച്ചു. സ്വതന്ത്രമായ തിരഞ്ഞെടുപ്പ് ആവശ്യമാണ് എന്നും, ഇത് നീണ്ടുനിൽക്കുന്ന സമാധാനത്തിനുള്ള ഏക മാർഗമാണെന്നും അദ്ദേഹം പറയുന്നു. വിദ്യാർത്ഥി നേതാക്കളുടെ ആവശ്യപ്രകാരമാണ് ഈ നിയമനം.