കാഠ്മണ്ഡു: ഹമാസ് തടങ്കലിൽ കൊല്ലപ്പെട്ട നേപ്പാളി വിദ്യാർഥി ബിപിൻ ജോഷിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
ഹമാസ് വിട്ടുനൽകിയ ബിപിന്റെ (23) മൃതദേഹം ടെൽ അവീവിൽ എത്തിച്ചു. ഒക്ടോബർ ഏഴിനാണ് കിബുട്സ് അലുമിമിലെ ഷെൽട്ടറിൽനിന്ന് ഹമാസ് ബിപിനെയും കൂട്ടുകാരെയും പിടിച്ചുകൊണ്ടുപോയത്.
യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽത്തന്നെ ബിപിൻ കൊല്ലപ്പെട്ടിരിക്കാമെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. സംസ്കാരത്തിനായി ബിപിന്റെ മൃതദേഹം കുടുംബത്തിനു തിരികെ നൽകുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യുമെന്ന് ഐഡിഎഫ് അറിയിച്ചു.
ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന നിരവധി പേരെയാണ് ബിപിൻ രക്ഷപ്പെടുത്തിയിത്. ആക്രമണം നടക്കുമ്പോൾ ബിപിനും കൂട്ടുകാരും ഷെൽട്ടറിലേക്ക് മാറിയിരുന്നു.ഇവിടേക്ക് വീണ ഗ്രനേഡുകൾ അക്രമികൾക്കു നേരേ എടുത്തെറിഞ്ഞ് കൂടെയുണ്ടായിരുന്നവരെ ബിപിൻ രക്ഷപ്പെടുത്തി.
ഇതിൽ പരിക്കേറ്റ ബിപിനെയും സംഘത്തെയും ഹമാസ് ബന്ദിയാക്കി. ഫാമിൽ ജോലി ചെയ്തിരുന്ന ആറു പേർ ഉൾപ്പെടെ 17 പേരുടെ ജീവൻ ബിപിൻ രക്ഷിച്ചെന്ന് അന്ന് ഒപ്പമുണ്ടായിരുന്ന ബിഭൂഷ അധികാരി പറയുന്നു. ഹമാസ് ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ബിഭൂഷ അധികാരിയാണ് ബിപിന്റെ ധീരകൃത്യം പുറംലോകത്തെ അറിയിച്ചത്.
അനുബന്ധ വാർത്തകൾ
ടെൽ അവീവ്: ബന്ദി മോചനം സാധ്യമാക്കിയ യുഎസ് പ്രസിഡന്റ് ട്രംപിനു നന്ദി പറഞ്ഞ് ഇസ്രേലി ജനത. ശനിയാഴ്ച രാത്രി ടെൽ അവീവ് നഗരത്തിൽ നടന്ന റാലിയിൽ പതിനായിരക്കണക്കിന് ഇസ്രേലികളാണു പങ്കെടുത്തത്. ട്രംപിനു നന്ദി പറയുന്ന മുദ്രാവാക്യങ്ങൾ […]
ടെൽ അവീവ്/കയ്റോ: പശ്ചിമേഷ്യ സമാധാന പുനഃസ്ഥാപനശ്രമങ്ങളിൽ ഇന്ന് സുപ്രധാന ദിവസം. വെടിനിർത്തൽ ധാരണ പ്രകാരം ഹമാസ് ഭീകരർ ഇന്ന് ഇസ്രേലി ബന്ദികളെ കൈമാറും. ഈജിപ്തിലെ ഷാം എൽ ഷേഖിൽ നടക്കുന്ന ആഗോള ഉച്ചകോടിയിൽ യുഎസ് […]
വാഷിംഗ്ടൺ: ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ യുഎസ് മുന്നോട്ടുവെച്ച പുതിയ നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചു. 60 ദിവസത്തെ വെടിനിർത്തലിനുള്ള നിർദേശമാണ് യുഎസ് മുന്നോട്ടുവെച്ചത്. ഇക്കാലയളവിൽ ഗാസയിൽ ജീവനോടെയുണ്ടെന്നു കരുതുന്ന 10 ബന്ദികളെ […]