റോം: ഗാസയിലെ കുഞ്ഞുങ്ങളിലേക്കു കരുണയുടെ കരംനീട്ടി ലെയോ പതിനാലാമൻ മാർപാപ്പ. ഗാസയിലെ കുട്ടികൾക്കു മരുന്നുകൾ വിതരണം ചെയ്യാനാണ് മാർപാപ്പ നിർദേശിച്ചത്.
യുദ്ധത്തിന്റെ ഇരകളായ കുരുന്നുകൾക്ക് മരുന്നുകൾ അയയ്ക്കാൻ മാർപ്പാപ്പ പേപ്പൽ ചാരിറ്റീസ് ഓഫീസിനോടു നിർദേശിച്ചു.
ഇതിന്റെ ഭാഗമായി 5,000 ഡോസ് ആന്റിബയോട്ടിക്കുകൾ ഗാസയിലേക്ക് അയച്ചിട്ടുണ്ട്. ഗാസ മുനമ്പിലെ ജനങ്ങളിലേക്കു മാനുഷിക സഹായം എത്തിക്കുന്ന വഴികൾ വീണ്ടും തുറന്നതോടെയാണ് ഇത് സാധ്യമായത്.
യുക്രെയ്നുള്ള സഹായവും തുടരുകയാണെന്നു വത്തിക്കാൻ അറിയിച്ചു. ടിന്നിലടച്ച ഭക്ഷണം, എണ്ണ, പാസ്ത, മാംസം, ശുചിത്വ ഉത്പന്നങ്ങൾ എന്നിവയാണു യുക്രെയ്നു നൽകിവരുന്നത്.
അനുബന്ധ വാർത്തകൾ
ടെൽ അവീവ്: യുദ്ധം തുടരുന്ന ഗാസയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമെറ്റും ധരിച്ച്, ഗാസയിലെ കടത്തീരത്ത് നിന്ന് “ഹമാസ് ഇനി മടങ്ങിവരില്ല” എന്ന് നെതന്യാഹു […]
ന്യൂഡൽഹി: ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യോമാതിർത്തി അടച്ചു. ഇതോടെ എയര്‍ ഇന്ത്യയുടെ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ സർവീസ് പൂർത്തിയാക്കാനാകാതെ മടങ്ങിവരികയോ ചെയ്യുന്നതായി അധികൃതർ അറിയിച്ചു. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കും ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് […]
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും തമ്മിലുള്ള വാക്പോര് മൂർച്ഛിച്ചു. മസ്കിന്റെ കന്പനികൾക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്നു ട്രംപ് ഭീഷണി മുഴക്കി. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് മസ്ക് തിരിച്ചടിച്ചു. […]