കൊച്ചി: സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു.
മൂന്ന് ദിവസങ്ങളിലായി നടന്ന സെമിനാറില്‍ കേരളത്തിലെ സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ചരിത്രപരമായ പങ്കും സംഭാവനകളും അവലോകനം ചെയ്തു.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമൂഹിക വികസന മാതൃക ക്രിസ്ത്യന്‍ പാരമ്പര്യത്തിന്റെ ആത്മീയ മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ക്രൈസ്തവ സമൂഹത്തിന്റെ ആത്മസമര്‍പ്പണവും സേവനമനോഭാവവുമാണ് സമൂഹപരിവര്‍ത്തനത്തിന്റെ അടിത്തറയായി നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ, സാമൂഹിക സേവന രംഗങ്ങളിലുള്ള കത്തോലിക്കരുടെ ഇടപെടലുകളെ പ്രശംസിച്ച അദ്ദേഹം സഭ അതിന്റെ സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ കൂട്ടായ സഹകരണം ഉണ്ടാകണമെന്നും കൂട്ടിച്ചേർത്തു.
എല്‍ആര്‍സി ചെയര്മാന് ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ മുഖ്യപ്രഭാഷണം നടത്തി. സീറോ മലബാര്‍ സഭാ ചാന്‍സലര്‍ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, എല്‍ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ജോബിന് കാഞ്ഞിരത്തിങ്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ 12 വ്യക്തികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാറില്‍ ഗവേഷകര്‍, പുരോഹിതര്‍, സന്യാസിനികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സമാപനസമ്മേളനത്തില്‍ എല്‍ആര്‍സി ബോര്‍ഡ് മെംബര്‍ റവ. ഡോ. ജെയിംസ് പുലിയുറുമ്പില്‍ നന്ദി രേഖപ്പെടുത്തി.
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം: അതിരൂക്ഷമായ മഴയിലും ശക്തമായ കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശം. മഴക്കെടുതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നലെ ഏഴു പേർ മരിച്ചു. കോട്ടയം, വിഴിഞ്ഞം, മുനന്പം, അടിമാലി, കാസർഗോഡ് എന്നിവിടങ്ങളിലായാണ് ഇന്നലെ മഴക്കെടുതിയിൽപ്പെട്ട് മരണം […]
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറിന്റെ പ്രചാരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് നേതാവുമായ യൂസഫ് പഠാൻ എത്തുന്നു. ജൂൺ 15 ഞായറാഴ്ച യൂസുഫ് പഠാൻ എത്തുമെന്നാണ് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന […]
സാബു ജോണ്‍ തിരുവനന്തപുരം: കോണ്‍ഗ്രസ് തറവാട്ടിലെ ഐശ്വര്യവും പ്രൗഢിയും നിറഞ്ഞ കാരണവർ, കേരള രാഷ്ട്രീയത്തിലെ ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും അടയാളം, സംശുദ്ധ പൊതുപ്രവർത്തനം ഇക്കാലത്തും സാധ്യമാണെന്നു തെളിയിച്ചയാൾ… ഇങ്ങനെ ഒരു നൂറു വിശേഷണങ്ങൾ തെന്നല ബാലകൃഷ്ണപിള്ളയ്ക്കു […]