തിരുവനന്തപുരം: അഡ്വ. ഒ.ജെ. ജനീഷിനെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റായി നിയമിച്ചു. ബാബു ചുള്ളിയിലാണ് വർക്കിംഗ് പ്രസിഡന്റ്. ഇതോടൊപ്പം അബിൻ വർക്കിയെയും കെ.എം. അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായും നിയമിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോണ്ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിലവിൽ യൂത്ത് കോണ്ഗ്രസ് വൈസ് പ്രസിഡന്റായ ഒ.ജെ. ജനീഷിനെ നിയമിച്ചത്. നേരത്തേ കെഎസ്യു, യൂത്ത് കോണ്ഗ്രസ് തൃശൂർ ജില്ല പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
അബിൻ വർക്കി, കെ.എം. അഭിജിത്ത്, ഒ.ജെ. ജനീഷ്, ബാബു ചുള്ളിയിൽ എന്നീ നാലു നേതാക്കളും പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്നവരാണ്. ഇവർക്കായി പ്രമുഖ നേതാക്കൾ തന്നെ രംഗത്തു വരികയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ സമവായത്തിലെത്താൻ സാധിക്കാതെ വന്നതോടെ പുതിയ പ്രസിഡന്റിന്റെ നിയമനം നീണ്ടു പോകുകയായിരുന്നു. ഒടുവിൽ, സമവായം എന്ന നിലയിലാണ് നാലു പേർക്കും പദവികൾ നൽകിയത്.
Post navigation
അനുബന്ധ വാർത്തകൾ
മലപ്പുറം: നിലന്പൂരിൽ വ്യക്തമായ നിലപാടെടുക്കാനാകാതെ ആശയക്കുഴപ്പത്തിൽ പി.വി. അൻവർ; ഒപ്പം യുഡിഎഫും. അൻവറിനെ കൂടെനിർത്തണമെന്ന് പല നേതാക്കളും പറയുന്നുണ്ടെങ്കിലും മുന്നണിയെന്ന നിലയിൽ യുഡിഎഫ് അതിനു തയാറാകുന്നില്ല. തന്നെ അംഗീകരിക്കാതെ യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന വാശിയിലാണ് അൻവറും. […]
മലപ്പുറം: പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അറുപതുകാരന് 145 വർഷം തടവ്. മലപ്പുറം കാവന്നൂർ സ്വദേശി കൃഷ്ണനാണ് കേസിലെ പ്രതി. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷവിധിച്ചത്. 2022 -23 കാലയളവിൽ ഇയാൾ നിരന്തരം കുട്ടിയെ […]
കൊച്ചി: സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ മേഖല സംബന്ധിച്ചു പഠനം നടത്തിയ ഖാദർ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചു പഠിക്കുന്നതിനായി കെസിബിസി വിദ്യാഭ്യാസ, ജാഗ്രതാ കമ്മീഷനുകൾ സംയുക്തമായി വിദഗ്ധരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. വിശദമായ പഠനങ്ങൾ നടത്തിയതിനുശേഷമായിരിക്കും റിപ്പോർട്ടിലെ […]