തിരുവനന്തപുരം: മുനന്പം വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സർക്കാരിനു ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി അനുമതി നല്കിയ സാഹചര്യത്തിൽ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ കൈക്കൊള്ളും. മന്ത്രിസഭ ചർച്ച ചെയ്താവും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുക.
മുനന്പം റിപ്പോർട്ട് സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും അഡ്വക്കറ്റ് ജനറലും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
മുനന്പം ഭൂമി വഖഫ് ഭൂമിയല്ലെന്നു കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിർണായക നിരീക്ഷണം നടത്തിയത്. ഇതിനു പിന്നാലെയാണ് സർക്കാർ പ്രത്യേക യോഗം ചേർന്ന് തുടർനടപടികൾ വേഗത്തിലാക്കിയത്.
അനുബന്ധ വാർത്തകൾ
കൊച്ചി: രാജ്യത്ത് വഖഫ് നിയമത്തിന്റെ പേരില്‍ നടക്കുന്ന ഭൂമി കൈയേറ്റം എതിര്‍ക്കപ്പെടേണണ്ടതാണെന്ന് റിട്ട. ജസ്റ്റീസ് എം. രാമചന്ദ്രന്. ഭരണഘടനാവിരുദ്ധമായ വഖഫ് നിയമം സ്വതന്ത്രഭാരതം കണ്ട കരിനിയമങ്ങളിലൊന്നാണ്. ആ നിയമനിര്‍മാണം നടത്തിയ കേന്ദ്രസര്‍ക്കാര്‍ ചിന്താരഹിതമായ പ്രവൃത്തിയാണു […]
കോഴിക്കോട്: മുനമ്പത്തെ ഭൂമി സംബന്ധിച്ച കേസ് വിചാരണ നടത്തുന്നതിന് അടുത്ത മാസം 17ലേക്കു കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ മാറ്റിവച്ചു. പുതിയ ജഡ്ജി മിനിമോള്‍ ആണ് കേസ് ഇന്നലെ പരിഗണിച്ചത്. അതേസമയം, വഖഫ് ബോര്‍ഡ് ഉത്തരവിനെതിരേ […]
വഖഫ് ബോർഡ് ഭേദഗതി ജോയിന്റ് പാർലമെന്ററി കമ്മിറ്റി മുടിനാരിഴകീറി പരിശോധിച്ച് അധികം വൈകാതെതന്നെ അനുകൂലമായ റിപ്പോർട്ട് നൽകും എന്നു വിശ്വസിക്കുന്ന ഒരു മുസ്ലിം മതവിശ്വാസിയാണ് ഞാൻ. ഒരുപറ്റം സമ്പന്ന സവർണ മുസ്ലിം ഭൂമാഫിയാ പ്രമാണിമാരുടെ […]