ടെൽ അവീവ്: ഗാസയിൽനിന്നു മോചിതരാകുന്ന ബന്ദികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ ഇസ്രയേൽ പൂർത്തിയാക്കിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇസ്രേലി ജനത ഉത്കണ്ഠയോടെ ബന്ദികൾക്കായി കാത്തിരിക്കുന്നതായി പ്രസിഡന്റ് ഐസക് ഹെർസോഗും പറഞ്ഞു.
അതേസമയം, ബന്ദി മോചനത്തിനു കൃത്യസമയം നിശ്ചയിച്ചിട്ടില്ലെന്നാണു സൂചന. ഇന്ന് രാവിലെ മുതൽ ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് വൃത്തങ്ങൾ ഇന്നലെ പറഞ്ഞു. സ്വകാര്യമായി നടത്തുന്ന ബന്ദിമോചനത്തിൽ മാധ്യമങ്ങളെ അനുവദിക്കില്ലെന്നാണു സൂചന.