ടെൽ അവീവ്: ദീർഘനാൾ നീണ്ട വേദന നിറഞ്ഞ ദുഃസ്വപ്നം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രേലി പാർലമെന്റിനെ അഭിസംബോധന ചെയ്തു പറഞ്ഞു.
പശ്ചിമേഷ്യയുടെ നന്മയ്ക്കായി മാറ്റം തുടങ്ങുന്ന ദിവസമാണിന്ന്. ഇസ്രേലികളുടെ മാത്രമല്ല, പലസ്തീനികളുടെയും ദുസ്വപ്നം അവസാനിച്ചിരിക്കുന്നു.
2008ൽ ജോർജ് ഡബ്ല്യു. ബുഷിനു ശേഷം ഇസ്രേലി പാർലമെന്റായ നെസെറ്റിൽ പ്രസംഗിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവാണ് ട്രംപിനെ പാർലമെന്റിലേക്ക് ആനയിച്ചത്. “ട്രംപ്, ട്രംപ്” എന്നാർത്തു വിളിച്ച് ഇസ്രേലി എംപിമാർ അദ്ദേഹത്തെ സ്വാഗതം ചെയ്തു.
ഇസ്രയേലിനോട് ഏറ്റവും സൗഹൃദം കാട്ടിയ അമേരിക്കൻ പ്രസിഡന്റാണു ട്രംപെന്ന് നെതന്യാഹു പറഞ്ഞു. ട്രംപിന്റെ സമാധാന പദ്ധതി നടപ്പാക്കാൻ താൻ ബാധ്യസ്ഥനാണെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. ട്രംപിന്റെ പ്രസംഗത്തിനിടെ ഒരു പാർലമെന്റംഗം ‘പലസ്തീനെ അംഗീകരിക്കുക’ എന്നെഴുതിയ കടലാസ് ഉയർത്തിക്കാട്ടി.
അനുബന്ധ വാർത്തകൾ
കയ്റോ: ഗാസയിൽ ഇസ്രയേൽ തുറന്ന ഭക്ഷ്യവിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 47 പലസ്തിനീകൾക്കു പരിക്കേറ്റു. ഗാസ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) എന്ന വിവാദ സംഘടന തെക്കൻ ഗാസയിലെ റാഫയിൽ തുറന്ന വിതരണകേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. ഭക്ഷണം […]
ബ്രസൽസ്: പശ്ചിമേഷ്യാ സംഘർഷം വർധിക്കുന്നതിൽ അത്യധികം ഉത്കണ്ഠ പ്രകടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ ഉടൻ വെടി നിർത്തണമെന്ന് ആവശ്യപ്പെട്ടു. ബെ ൽജിയം സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്നലെ ബ്രസൽസിലെ കിംഗ് ബൗദുയിൻ സ്റ്റേഡിയിൽ വിശുദ്ധ കുർബാന […]
ബെയ്റൂട്ട്: ലബനീസ് തലസ്ഥാനത്തെ ഹിസ്ബുള്ള ഭീകരകേന്ദ്രങ്ങളിൽ ഇസ്രേലി സേന വ്യോമാക്രമണം നടത്തി. വ്യാഴാഴ്ച രാത്രി ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തത്തിൽ ഹിസ്ബുള്ളയുടെ ഡ്രോൺ ഉത്പാദനകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. ഇറാന്റെ ധനസഹായത്തോടെയാണ് ഈ […]