മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ഇസ്രയേൽ- പാലസ്തീൻ സംഘർഷവും ചൂടേറിയ ചർച്ചയായി. കോൺഗ്രസ് തുറന്ന വഴിയിലൂടെയാണ് ബി.ജെ.പി സർക്കാർ ഇസ്രയേലുമായുള്ള ചങ്ങാത്തം ശക്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിലമ്പൂരിൽ പറഞ്ഞിരുന്നു. ഇസ്രയേലുമായി ഒരു ബന്ധവുമില്ലാത്ത രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി സാമ്രാജ്യത്വ വിരുദ്ധ നയം കോൺഗ്രസ് പൊളിച്ചെഴുതിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. ന്യൂനപക്ഷങ്ങൾ നിർണ്ണായകമായ മണ്ഡലത്തിൽ എൽ.ഡി.എഫ് വിഷയം സജീവ ചർച്ചയാക്കിയതോടെ ഇതിന് മറുപടിയുമായി എ.ഐ.സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇന്നലെ രംഗത്തെത്തി. മുഖ്യമന്ത്രി നടത്തിയത് ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. പാലസ്തീൻ ജനതയുടെ മോചനത്തിനായും അവകാശങ്ങൾക്കായും മഹാത്മാഗാന്ധിയുള്ള കാലം മുതൽ കോൺഗ്രസിന് പ്രഖ്യാപിത നിലപാടുണ്ട്. അത് ഏതെങ്കിലും തിരഞ്ഞെടുപ്പ് വിജയത്തിനോ വോട്ട് ലഭിക്കാനോ ഉള്ളതല്ല. 2022 ഡിസംബറിൽ ഇസ്രയേൽ കോൺസുലേറ്റ് ജനറലുമായി ചർച്ച നടത്തിയത് പിണറായി വിജയനാണെന്നും വേണുഗോപാൽ പറഞ്ഞു.
അനുബന്ധ വാർത്തകൾ
കുരിശ് പൊളിച്ചുമാറ്റിയ സംഭവം; ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സ്ഥലംമാറ്റം
- സ്വന്തം ലേഖകൻ
- June 2, 2025
- 0
ഇടുക്കി: തൊമ്മൻകുത്ത് നാരങ്ങാനത്ത് വിശ്വാസികൾ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തിൽ നടപടിയുമായി സർക്കാർ. കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.കെ.മനോജിനെ പത്തനാപുരത്തേക്ക് സ്ഥലം മാറ്റി. വനഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് ആരോപിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടിയുമായി […]
സ്ഥാനാർത്ഥി നിർണയം ബി.ഡി.ജെ.എസുമായി ആലോചിച്ച്: തുഷാർ
- സ്വന്തം ലേഖകൻ
- June 1, 2025
- 0
കോട്ടയം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ തീരുമാനിച്ചത് ബി.ഡി.ജെ.എസിനോട് ആലോചിച്ച ശേഷമാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിലിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിൽ മത്സരിക്കേണ്ട എന്നായിരുന്നു പാർട്ടി […]
റേഷൻ വാതിൽപ്പടി വിതരണച്ചെലവിന് 50 കോടി
- സ്വന്തം ലേഖകൻ
- August 21, 2024
- 0
തിരുവനന്തപുരം: റേഷൻ ഭക്ഷ്യധാന്യത്തിന്റെ വാതിൽപ്പടി വിതരണം ഉറപ്പാക്കുന്നതിന്റെ ചെലവിനായി സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 50 കോടി രൂപ അനുവദിച്ചു. അധിക സംസ്ഥാന വിഹിതമായാണ് തുക ലഭ്യമാക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ദേശീയ […]