മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ഇസ്രയേൽ- പാലസ്തീൻ സംഘർഷവും ചൂടേറിയ ചർച്ചയായി. കോൺഗ്രസ് തുറന്ന വഴിയിലൂടെയാണ് ബി.ജെ.പി സർക്കാർ ഇസ്രയേലുമായുള്ള ചങ്ങാത്തം ശക്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിലമ്പൂരിൽ പറഞ്ഞിരുന്നു. ഇസ്രയേലുമായി ഒരു ബന്ധവുമില്ലാത്ത രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി സാമ്രാജ്യത്വ വിരുദ്ധ നയം കോൺഗ്രസ് പൊളിച്ചെഴുതിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. ന്യൂനപക്ഷങ്ങൾ നിർണ്ണായകമായ മണ്ഡലത്തിൽ എൽ.ഡി.എഫ് വിഷയം സജീവ ചർച്ചയാക്കിയതോടെ ഇതിന് മറുപടിയുമായി എ.ഐ.സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇന്നലെ രംഗത്തെത്തി. മുഖ്യമന്ത്രി നടത്തിയത് ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. പാലസ്തീൻ ജനതയുടെ മോചനത്തിനായും അവകാശങ്ങൾക്കായും മഹാത്മാഗാന്ധിയുള്ള കാലം മുതൽ കോൺഗ്രസിന് പ്രഖ്യാപിത നിലപാടുണ്ട്. അത് ഏതെങ്കിലും തിരഞ്ഞെടുപ്പ് വിജയത്തിനോ വോട്ട് ലഭിക്കാനോ ഉള്ളതല്ല. 2022 ഡിസംബറിൽ ഇസ്രയേൽ കോൺസുലേറ്റ് ജനറലുമായി ചർച്ച നടത്തിയത് പിണറായി വിജയനാണെന്നും വേണുഗോപാൽ പറഞ്ഞു.
അനുബന്ധ വാർത്തകൾ
തിരുവനന്തപുരത്ത് ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു
- സ്വന്തം ലേഖകൻ
- June 8, 2025
- 0
തിരുവനന്തപുരം: തലസ്ഥാനത്ത് ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. തോന്നയ്ക്കൽ പാട്ടത്തിൻകരയിലാണ് സംഭവം. യുവതിയുടെ നാല് പവന്റെ മാല കവർന്ന ശേഷം സംഘം കടന്നു കളഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ പാട്ടത്തിൻകര സ്വദേശിനി […]
പി.കെ. ശശിക്കെതിരേയുള്ള നടപടിയിൽ സിപിഎമ്മിൽ വിമർശനം
- സ്വന്തം ലേഖകൻ
- August 20, 2024
- 0
തിരുവനന്തപുരം: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.കെ.ശശിക്കെതിരേയുള്ള പാർട്ടി അച്ചടക്ക നടപടിയിൽ സംസ്ഥാന നേതൃത്വത്തിൽ ഭിന്നാഭിപ്രായം. പാർട്ടി സമ്മേളനങ്ങൾ തീരുമാനിച്ച സാഹചര്യത്തിൽ അച്ചടക്ക നടപടികൾ സാധാരണയായി സിപിഎം സ്വീകരിക്കാറില്ല. എന്നാൽ അന്വേഷണ റിപ്പോർട്ടിന്റെ […]
പ്രവേശനം കാത്ത് 4.62 ലക്ഷം വിദ്യാർഥികൾ
- സ്വന്തം ലേഖകൻ
- June 2, 2025
- 0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അലോട്ട്മെന്റ് ഇന്നു പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയവരുടെ പ്രവേശന നടപടികൾ നാളെ രാവിലെ 10ന് ആരംഭിച്ച് അഞ്ചിന് വൈകുന്നേരം അഞ്ചിന് അവസാനിക്കും. പ്ലസ് വണ്‍ പ്രവേശനത്തിനായി […]