തിരുവനന്തപുരം:ദേശീയപാതയിലുണ്ടായ തകർച്ച അടക്കമുള്ള പ്രശ്നങ്ങൾ കണ്ടെത്തിയ തിരുവനന്തപുരം-കൊല്ലം ജില്ലകളിൽ ദേശീയപാത അതോറിട്ടി ചെയർമാൻ സന്തോഷ് കുമാർ യാദവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.ഈഞ്ചയ്ക്കൽ, കഴക്കൂട്ടം,ചെമ്പകമംഗലം,കൊട്ടിയം,മേവറം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന.ഭൂഘടനാപരമായി ലോലമായതും ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സാദ്ധ്യതയുള്ളതും മലിനജല നിർമ്മാർജന സംവിധാനങ്ങളോട് ചേർന്നകിടക്കുന്നതുമായ പ്രദേശങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകി ഗുണനിലവാരമുള്ള റോഡ് നിർമ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാത പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ പദ്ധതികളുടെ നിർവഹണത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രോജക്ട് ഡയറക്ടർമാർ, കൺസഷനർമാർ, കൺസൾട്ടന്റുമാർ, കരാറുകാർ എന്നിവരുമായി ഉന്നതതല അവലോകന യോഗം ചേരാനും തീരുമാനിച്ചു. ഇപ്പോഴുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയുമായി എൻ.എച്ച്.എ.ഐ ചെയർമാൻ കൂടിക്കാഴ്ച നടത്തും.
അനുബന്ധ വാർത്തകൾ
ആക്രമണം അവസാനിപ്പിക്കില്ല: ഹിസ്ബുള്ള
- സ്വന്തം ലേഖകൻ
- September 28, 2024
- 0
ബെയ്റൂട്ട്: ഇസ്രേലി അറിയിപ്പിയുണ്ടായി മണിക്കൂറുകൾ കഴിഞ്ഞാണ് ഹിസ്ബുള്ള നസറുള്ളയുടെ മരണം സ്ഥിരീകരിച്ചത്. പലസ്തീനുള്ള പിന്തുണയും ഇസ്രയേലിനെതിരായ യുദ്ധവും തുടരുമെന്ന് ടെലഗ്രാം ചാനലിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ഹിസ്ബുള്ള അറിയിച്ചു. നസറുള്ളയുടെ മരണത്തിൽ വിലപിക്കുന്നതായി ഗാസയിലെ […]
ഇസ്രയേലിനെ പേടിച്ച് വെളിച്ചത്തുവരാത്ത നേതാവ്
- സ്വന്തം ലേഖകൻ
- September 28, 2024
- 0
ലബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയെ വർഷങ്ങൾ നയിച്ച ഷെയ്ഖ് ഹസൻ നസറുള്ള എന്ന ഷിയാ പുരോഹിതൻ പശ്ചിമേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായിരുന്നു. ഇസ്രയേൽ ജീവനെടുക്കുമെന്ന ഭീതിയിൽ അദ്ദേഹം വർഷങ്ങളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. ഇസ്രേലി സേന വെള്ളിയാഴ്ച […]
അബ്ബാസ് അൻസാരി എംഎൽഎയ്ക്ക് രണ്ടു വർഷം തടവ്
- സ്വന്തം ലേഖകൻ
- May 31, 2025
- 0
മാവു: ഉത്തർപ്രദേശ് എംഎൽഎ അബ്ബാസ് അൻസാരിക്ക് രണ്ടു വർഷം തടവ് ശിക്ഷ. വിദ്വേഷപ്രസംഗത്തിനാണ് പ്രത്യേക എംപി-എംഎൽഎ കോടതി എസ്ബിഎസ്പി എംഎൽഎയായ അബ്ബാസിനെ ശിക്ഷിച്ചത്. അധോലോക കുറ്റവാളിയും രാഷ്ട്രീയ നേതാവുമായിരുന്ന മുഖ്താർ അൻസാരിയുടെ മകനാണ് അബ്ബാസ്. […]