പാലക്കാട്: സിപിഎം പ്രവർത്തകന്റെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. തരൂർ സ്വദേശിയും സിപിഎം പ്രവർത്തകനുമായ രതീഷിന്റെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്.
വിറകുപുരയിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചായിരുന്നു അപകടം. സംഭവത്തിൽ രതീഷിനെതിരെ ആലത്തൂർ പോലീസ് കേസെടുത്തു.
രതീഷിന്റെ വീട്ടിലെയും അടുത്ത വീട്ടിലെയും ജനൽച്ചില്ലുകളാണ് തകർന്നത്. പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.