തിരുവനന്തപുരം:ദേശീയപാതയിലുണ്ടായ തകർച്ച അടക്കമുള്ള പ്രശ്നങ്ങൾ കണ്ടെത്തിയ തിരുവനന്തപുരം-കൊല്ലം ജില്ലകളിൽ ദേശീയപാത അതോറിട്ടി ചെയർമാൻ സന്തോഷ് കുമാർ യാദവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.ഈഞ്ചയ്ക്കൽ, കഴക്കൂട്ടം,ചെമ്പകമംഗലം,കൊട്ടിയം,മേവറം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന.ഭൂഘടനാപരമായി ലോലമായതും ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സാദ്ധ്യതയുള്ളതും മലിനജല നിർമ്മാർജന സംവിധാനങ്ങളോട് ചേർന്നകിടക്കുന്നതുമായ പ്രദേശങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകി ഗുണനിലവാരമുള്ള റോഡ് നിർമ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാത പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ പദ്ധതികളുടെ നിർവഹണത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രോജക്ട് ഡയറക്ടർമാർ, കൺസഷനർമാർ, കൺസൾട്ടന്റുമാർ, കരാറുകാർ എന്നിവരുമായി ഉന്നതതല അവലോകന യോഗം ചേരാനും തീരുമാനിച്ചു. ഇപ്പോഴുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയുമായി എൻ.എച്ച്.എ.ഐ ചെയർമാൻ കൂടിക്കാഴ്ച നടത്തും.
അനുബന്ധ വാർത്തകൾ
കുടമാളൂരിന്റെ ഐക്യദാർഢ്യ പ്രഖ്യാപനം
- സ്വന്തം ലേഖകൻ
- November 7, 2024
- 0
കൊച്ചി: കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടവകാംഗങ്ങളുമായി സമരപ്പന്തൽ സന്ദർശിച്ചു. തദ്ദേശവാസികൾക്ക് അധികാരികൾ തടഞ്ഞുവച്ചിരിക്കുന്ന റവന്യൂ […]
സംസ്ഥാന സർക്കാരിന് തിരിച്ചടി; ഡോ. ബി. അശോകിനെ മാറ്റി നിയമിച്ച ഉത്തരവ് സിഎടി റദ്ദാക്കി
- സ്വന്തം ലേഖകൻ
- June 3, 2025
- 0
കൊച്ചി: ഡോ. ബി. അശോകിനെ തദ്ദേശ ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷസ്ഥാനത്തേക്കു മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി. ഐഎഎസ് കേഡറിന് പുറത്തുള്ള തസ്തികയിലേക്കു മാറ്റിയത് ചട്ടവിരുദ്ധമാണെന്നാരോപിച്ചു അശോക് സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് […]
കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ പോര്‍ട്ടിലേക്ക് മാറ്റിത്തുടങ്ങി
- സ്വന്തം ലേഖകൻ
- May 27, 2025
- 0
കൊല്ലം: കൊച്ചിയിൽ കടലിൽ അപകടത്തില്‍പ്പെട്ട കപ്പലില്‍നിന്നും ജില്ലയുടെ വിവിധ തീരദേശ മേഖലകളില്‍ വന്നടിഞ്ഞ കണ്ടെയ്നറുകള്‍ സുരക്ഷിതമായി നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. ആലപ്പാട്, നീണ്ടകര, ശക്തികുളങ്ങര, കൊല്ലം വെസ്റ്റ്, ഇരവിപുരം, പരവൂര്‍ വില്ലേജുകളുടെ പരിധിയിലായി […]