മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യ​ല്ല, സമ്മാനം കി​ട്ടി​യ​ത്: കേ​ര​ള ന​ദ്‌​വ​ത്തു​ല്‍ മു​ജാ​ഹി​ദ്ദീ​ന്‍

കോ​​​​ഴി​​​​ക്കോ​​​​ട്: മു​​​​ന​​​​മ്പ​​​​ത്തെ വി​​​​വാ​​​​ദ​​​​ഭൂ​​​​മി വ​​​​ഖ​​​​ഫ് ചെ​​​​യ്തു​​​​കി​​​​ട്ടി​​​​യ​​​​ത​​​​ല്ലെ​​​​ന്നും ഫ​​​​റൂ​​ഖ് കോ​​​​ള​​​​ജി​​​​നു സമ്മാനമായി കി​​​​ട്ടി​​​​യ​​​​താ​​​​ണെ​​​​ന്നും കേ​​​​ര​​​​ള ന​​​​ദ്‌​​​​വ​​​​ത്തു​​​​ല്‍ മു​​​​ജാ​​​​ഹി​​​​ദ്ദീ​​​​ന്‍ (കെ​​​​എ​​​​ന്‍​എം).

സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു കോ​​​​ട്ടം ത​​​​ട്ടാ​​​​ത്ത വി​​​​ധ​​​​ത്തി​​​​ല്‍ മു​​​​ന​​​​മ്പം പ്ര​​​​ശ്‌​​​​നം ​​ര​​​​മ്യ​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ ഇ​​​​ട​​​​പെ​​​ട​​​​ണ​​​​മെ​​​​ന്ന് കെ​​​​എ​​​​ന്‍​എം സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ടി.​​​​പി. അ​​​​ബ്ദു​​​​ള്ള​​​​ക്കോ​​​​യ മ​​​​ദ​​​​നി വാ​​​​ര്‍​ത്താ​​​​സമ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ആ​​വ​​ശ‍്യ​​പ്പെ​​ട്ടു.

ഫ​​​​റൂ​​ഖ് കോ​​​​ള​​​​ജ് ആ​​​​രം​​​​ഭി​​​​ച്ച​​​​പ്പോ​​​​ള്‍ സാ​​​​മ്പ​​​​ത്തി​​​​കസ​​​​ഹാ​​​​യ​​​​മാ​​​​യാ​​​​ണു മു​​​​ന​​​​മ്പ​​​​ത്തെ ഭൂ​​​​മി ന​​​​ല്‍​കി​​​​യ​​​​ത്. സമ്മാനമാ​​​​യാ​​​​ണു ഭൂ​​​​മി ന​​​​ല്‍​കി​​​​യ​​​​ത്. ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ല്‍ ആ ​​​​കു​​​​ടും​​​​ബ​​​​ത്തി​​​​നു തി​​​​രി​​​​ച്ചു​​​​ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നാ​​​ണു വ്യ​​​​വ​​​​സ്ഥ.

കോ​​​​ള​​​​ജ് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​റി​​​​ഞ്ഞാ​​​​ണ് ഈ ​​​​ഭൂ​​​​മി​​​​യു​​​​ടെ വി​​​​ല്​​​​പ​​​​ന ന​​​​ട​​​​ന്ന​​​​ത്. ഇ​​​​തു വ​​​​ഖ​​​​ഫ് ചെ​​​​യ്ത ഭൂ​​​​മി​​​​യ​​​​ല്ല. വ​​​​ഖ​​​​ഫ് ഭൂ​​​​മി​​​​ക്ക് ക്ര​​​​യ​​​​വി​​​​ക്ര​​​​യം പാ​​​​ടി​​​​ല്ല. അ​​​​വി​​​​ടെ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ വി​​​​ട്ടു​​​​പോ​​​​ക​​​​ണ​​​​മെ​​​​ന്ന അ​​​​ഭി​​​​പ്രാ​​​​യം മു​​​​സ്‌​​​​ലിം​​​​ക​​​​ള്‍​ക്കി​​​​ല്ല. അ​​​​വ​​​​രെ കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്കാ​​​​തെ ര​​​​മ്യ​​​​മാ​​​​യി പ്ര​​​​ശ്‌​​​​നം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്. വ​​​​ര്‍​ഗീ​​​​യ കാ​​​​ഴ്ച​​​​പ്പാ​​​​ടോ​​​​ടെയുള്ള നീ​​​​ക്കം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. അ​​​​തു സ​​​​മാ​​​​ധാ​​​​ന അ​​​​ന്ത​​​​രീ​​​​ക്ഷം ത​​​​ക​​​​ര്‍​ക്കും. വി​​​​കാ​​​​ര​​​​പ​​​​ര​​​​മാ​​​​യി വി​​​​ഷ​​​​യ​​​​ത്തെ സ​​​​മീ​​​​പി​​​​ക്ക​​​​രു​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.