കളമശേരി: മുനമ്പം ഭൂമി വിഷയത്തിൽ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ ശിപാർശകളിൽ തുടർനടപടി സ്വീകരിക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഇന്നലെ യോഗം വിളിച്ചു ചേർത്തതായി നിയമ മന്ത്രി പി.രാജീവ് പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിനും മന്ത്രി പി.രാജീവിനും മുനമ്പം സമരസമിതി കഴിഞ്ഞ ശനിയാഴ്ച കളമശേരിയിലെത്തി അഭിനന്ദനം അറിയിച്ചിരുന്നു. കളമശേരി എംഎൽഎ ഓഫീസിൽ എത്തിയാണ് സമരസമിതി ഭാരവാഹികൾ സംസ്ഥാനസർക്കാരിനുള്ള നന്ദി അറിയിച്ചത്. സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ സമരസമിതി പൂർണ തൃപ്തി പ്രകടിപ്പിച്ചു. ഫാ. ആന്റണി സേവ്യർ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ സന്ദർശിച്ചത്.
മുനമ്പം ഭൂപ്രശ്നപരിഹാരത്തിനായി സംസ്ഥാന സർക്കാർ കമ്മീഷനെ നിയോഗിക്കുകയും ഡിവിഷൻ ബെഞ്ചിൽ അപ്പിൽ പോവുകയും ചെയ്തതുകൊണ്ടാണ് ശാശ്വതപരിഹാരത്തിന് വഴിയൊരുക്കുന്ന കോടതി ഉത്തരവുണ്ടായത് എന്ന സന്തോഷം സമരസമിതി പ്രകടിപ്പിച്ചതായി മന്ത്രി പി .രാജീവ് പറഞ്ഞു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ശിപാർശകൾ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിക്കുന്നത് സംബന്ധിച്ച് ഉടനെ ചർച്ച ചെയ്യും. മുനമ്പം വിഷയത്തിൽ ശാശ്വത പരിഹാരത്തിനാണ് ജസ്റ്റീസ് സി. എൻ രാമചന്ദ്രൻ നായർ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
അനുബന്ധ വാർത്തകൾ
വഖഫ് അവകാശവാദങ്ങളെത്തുടർന്ന് പ്രതിസന്ധിയിൽ അകപ്പെട്ട മുനമ്പം നിവാസികൾ പരിഹാരം ആവശ്യപ്പെട്ട് സമരം തുടരുന്നതിനിടെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിവിധ മുസ്ലിം സംഘടനകൾ ഒരുമിച്ചു കൂടുകയും പ്രതികരണം അറിയിക്കുകയും ചെയ്തത് സ്വാഗതാർഹമാണ്. […]
കൊച്ചി: മുനമ്പം സമരത്തിന് ഐക്യദാർഢ്യവുമായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. നിരാഹാര സമരപ്പന്തലിലെത്തിയ അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരം ചെയ്യുന്നവർ ഒറ്റയ്ക്കല്ലെന്നും സമരത്തിൽ ഏതറ്റം വരെ പോകേണ്ടി […]
പാലക്കാട്: മുനന്പം സമരം ശക്തമാക്കുമെന്നും വഖഫിന്റെ പേരിൽ അധിനിവേശമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നിയമസഭയിൽ എന്തിനാണ് പ്രമേയം പാസാക്കിയതെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ കേരളത്തിൽ ഇപ്പോൾ പ്രശ്നമായി നിൽക്കുന്ന 28 സ്ഥലങ്ങൾ […]