കൊച്ചി: വഖഫ് അവകാശവാദത്തിന്റെ പേരില്‍ പ്രതിസന്ധിയിലായ മുനമ്പം നിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്.
വഖഫ് നിയമഭേദഗതി ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് കൊണ്ടുവരുന്നത്. അതിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കിയത് ജനങ്ങള്‍ വിലയിരുത്തുമെന്നും മന്ത്രി കൊച്ചിയില്‍ അഭിപ്രായപ്പെട്ടു.