ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കൗമാരക്കാരി ബസ് സ്റ്റാൻഡിൽ ബസിനകത്ത് കൂട്ട ബലാത്സംഗത്തിനിരയായി. സംഭവത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിലായി. ഡൽഹിയിൽനിന്നെത്തിയ സർക്കാർ ഉടമസ്ഥതയിലുള്ള ബസിൽ ഓഗസ്റ്റ് 12നാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. ശനിയാഴ്ച വൈകുന്നേരമാണു പോലീസിനു വിവരം ലഭിച്ചത്.
സിസിടിവി കാമറകൾ പരിശോധിച്ച പോലീസ്, ധർമേന്ദ്ര കുമാർ (32), രാജ്പാൽ (57), ദേവേന്ദ്ര (52), രാജേഷ്കുമാർ സോൻകർ(38), രവികുമാർ (34) എന്നിവരെ അറസ്റ്റ് ചെയ്തു. ധർമേന്ദ്രകുമാർ ബസ് ഡ്രൈവറും ദേവേന്ദ്ര കണ്ടക്ടറുമാണ്.