കൊച്ചി: രാജ്യത്ത് വഖഫ് നിയമത്തിന്റെ പേരില്‍ നടക്കുന്ന ഭൂമി കൈയേറ്റം എതിര്‍ക്കപ്പെടേണണ്ടതാണെന്ന് റിട്ട. ജസ്റ്റീസ് എം. രാമചന്ദ്രന്. ഭരണഘടനാവിരുദ്ധമായ വഖഫ് നിയമം സ്വതന്ത്രഭാരതം കണ്ട കരിനിയമങ്ങളിലൊന്നാണ്.
ആ നിയമനിര്‍മാണം നടത്തിയ കേന്ദ്രസര്‍ക്കാര്‍ ചിന്താരഹിതമായ പ്രവൃത്തിയാണു ചെയ്തതെന്നും ജസ്റ്റീസ് എം. രാമചന്ദ്രന് അഭിപ്രായപ്പെട്ടു.
കൊച്ചിയില്‍ ഹിന്ദു ഐക്യവേദിയുടെ ജനകീയ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി.