മാ​ര്‍ ത​റ​യി​ലി​ന്‍റെ നി​ല​പാ​ടു​ക​ള്‍ സ​ഭ​യ്ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​കും: കൊ​ടി​ക്കു​ന്നി​ല്‍

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ര്‍​ച്ച്ബി​​ഷ​​പ്പായി മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ലി​​നെ സി​​ന​​ഡ് പ്ര​​ഖ്യാ​​പി​​ച്ച​തി​ൽ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​​റ​​ച്ച നി​​ല​​പാ​​ടു​​ക​​ള്‍ സ​​ഭ​​യ്ക്ക് മു​​ത​​ല്‍​ക്കൂ​​ട്ടാ​​കു​​മെ​​ന്ന് കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​​പി.

പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന്‍റെ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ നി​​ല​​പാ​​ടു​​ക​​ള്‍ അ​​ടി​​യു​​റ​​ച്ച​​തും ശ​​ക്ത​​വു​​മാ​​ണെ​​ന്നും ദീ​​ര്‍​ഘ​​വീ​​ക്ഷ​​ണ​​ത്തോ​​ടു​​ള്ള ഇ​​ട​​പെ​​ട​​ലു​​ക​​ള്‍ ഗു​​ണ​​ക​​ര​​മാ​​കു​​മെ​​ന്നും എം​​പി പ​​റ​​ഞ്ഞു.