ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള സമുദ്രോത്പന്നങ്ങൾക്ക് റഷ്യ, യൂറോപ്യൻ യൂണിയൻ, ദക്ഷിണകൊറിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ പുതിയ വിപണി തുറക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി ഉറപ്പ് നൽകിയതായി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. […]
അച്ഛനുമായി പിണങ്ങി; കായലിൽ ചാടിയ പത്താംക്ലാസുകാരിയെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: ആക്കുളം പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ പത്താംക്ലാസുകാരിയെ രക്ഷപ്പെടുത്തി. പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവർ പിന്നാലെ ചാടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് സംഘമെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കഴക്കൂട്ടം […]
ഹമാസ് ആയുധം ഉപേക്ഷിക്കും: ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: ഹമാസ് ആയുധം ഉപേക്ഷിക്കുമെന്നും ഇല്ലെങ്കിൽ അവരെ ഞങ്ങൾ നിരായുധരാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അത് ചിലപ്പോൾ ആക്രമാസക്തവുമായി ചെയ്യേണ്ടി വന്നേക്കുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി. ഹമാസുമായി തന്റെ ഉന്നത ഉദ്യോഗസ്ഥർ സംസാരിച്ചു. […]
ഓപ്പറേഷൻ സിന്ദൂർ; പാക്കിസ്ഥാന്റെ നൂറിലേറെ സൈനികർ കൊല്ലപ്പെട്ടു: ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ നൂറിലേറെ സൈനികർ കൊല്ലപ്പെട്ടന്ന് ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (സ്ട്രാറ്റജി) ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിൽ സൈനിക മേധാവികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. […]
തർക്കമുണ്ടെങ്കിൽ പരിഹരിക്കേണ്ടതു പാർട്ടി: ഒ.ജെ. ജനീഷ്
തൃശൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നിയമനത്തിൽ തർക്കമുണ്ടെങ്കിൽ പരിഹരിക്കേണ്ടതു പാർട്ടിയെന്നു പുതിയ അധ്യക്ഷൻ ഒ.ജെ. ജനീഷ്. കഴിഞ്ഞദിവസംതന്നെ എല്ലാ ഭാരവാഹികളുമായി സംസാരിച്ചിരുന്നു. എന്തെങ്കിലും തരത്തിൽ ആർക്കെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അതു പരിഹരിക്കേണ്ടതു നേതൃത്വമാണ്. […]
“പാര്‍ട്ടി പറഞ്ഞപ്പോള്‍ സമരം ചെയ്തു, ജയിലില്‍ പോയി”; അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി
കോഴിക്കോട്: സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറിയായി നിയമിക്കപ്പെട്ട അബിന്‍ വര്‍ക്കി. കേരളത്തില്‍ പ്രവര്‍ത്തനം തുടരാനാണ് ആഗ്രഹിച്ചിരുന്നതെന്നും തനിക്ക് അതിന് അവസരം തരണമെന്നും അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തോട് അഭ്യര്‍ഥിച്ചു. […]
വിദ്യാഭ്യാസമന്ത്രിയുടെ പരാമർശങ്ങൾ അപക്വം: കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിനെ സംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള കേസിൽ വിദ്യാഭ്യാസമന്ത്രി നടത്തിയ പരാമർശങ്ങൾ അപക്വവും നിയമസംവിധാനങ്ങൾക്ക് വിരുദ്ധവുമാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി അറയ്ക്കൽ പറഞ്ഞു. […]
ജനപ്രതിനിധി വിഭാഗീയതയുടെ വക്താവാകരുത്: കെസിബിസി ജാഗ്രതാ കമ്മീഷൻ
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂൾ വിഷയത്തിൽ സാമൂഹിക മാധ്യമത്തിൽ വന്ന വിദ്യാഭ്യാസ മന്ത്രിയുടേതായ പ്രസ്താവന അപക്വവും അജ്ഞത നിറഞ്ഞതുമാണെന്നു, കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി റവ. ഡോ. മൈക്കിൾ പുളിക്കൽ പറഞ്ഞു. […]
ഭീതി വിതച്ച് ഹമാസിന്റെ പരസ്യ വധശിക്ഷ
ഗാസ: യുദ്ധവിരാമത്തിനു ശേഷം സമാധാനം സ്വപ്നം കാണുന്ന പലസ്തീനികളിൽ ഭീതിവിതച്ച് പരസ്യ വധശിക്ഷ നടപ്പാക്കി ഹമാസ്. ഇസ്രയേലുമായി സഹകരിച്ചവരെയും ക്രിമിനലുകളെയുമാണ് വധശിക്ഷയ്ക്കു വിധേയരാക്കിയതെന്നാണ് ഹമാസിന്റെ വിശദീകരണം. ഗാസ സിറ്റിയിൽ ഹമാസും ദഗ്മുഷ് ഗോത്രവിഭാഗവും തമ്മിലുണ്ടായ […]
മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ കാലതാമസം; ഗാസയിലേക്കുള്ള സഹായവിതരണം നിയന്ത്രിച്ച് ഇസ്രയേൽ
ജറുസലം: മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ ഹമാസ് കാലതാമസം വരുത്തുന്നതിനാൽ ഗാസയിലേക്കുള്ള സഹായവിതരണം നിയന്ത്രിച്ച് ഇസ്രയേൽ. റഫാ അതിർത്തി അടച്ചിട്ടതോടെയാണ് സഹായം എത്തിക്കാൻ സാധിക്കാതെ വന്നത്. എന്നാൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുക […]