മുനമ്പം ജനതയ്ക്കുവേണ്ടി ശക്തമായ നിലപാട് സ്വീകരിക്കും: ജോസ് കെ. മാണി

കോ​ട്ട​യം: ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ​ന്ന നി​ല​യി​ല്‍ പ്രാ​ദേ​ശി​ക രാ​ഷ്് ട്രീയ പാ​ര്‍ട്ടി​ക​ള്‍ ഉ​യ​ര്‍ന്നുവ​രു​ന്ന​തി​ന്‍റെ കാ​ര​ണം അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മ​ര്‍ജി​ക്കു​ന്ന​തു കൊ​ണ്ടാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ്- എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ ​മാ​ണി എം​പി.

മു​ന​മ്പ​ത്ത് ജ​ന​ങ്ങ​ളി​ല്‍ ആ​ശ​ങ്ക​യു​യ​ര്‍ത്തി​യ ഭൂ​മി പ്ര​ശ്‌​ന​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ക്കൊ​പ്പം നി​ന്ന് ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാന്‍ ദേ​ശീ​യ പാ​ര്‍ട്ടി​ക​ള്‍ക്ക് ക​ഴി​യു​ന്നി​ല്ല. എ​ന്നാ​ല്‍ മു​ന​മ്പ​ത്തെ താ​മ​സ​ക്കാ​രു​ടെ ഒ​രു​ത​രി മ​ണ്ണും ഒ​രു​വി​ധ നി​ര്‍മി​തി​യും ആ​ര്‍ക്കും വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സ്- എം ​സ്വീ​ക​രി​ച്ച​തെ​ന്നും ജോ​സ് കെ.​ മാ​ണി പ​റ​ഞ്ഞു.

യൂ​ത്ത് ഫ്ര​ണ്ട് എം ​സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന ലീ​ഡേ​ഴ്‌​സ് സ​മി​റ്റ് പേ​രൂ​ര്‍ കാ​സാ മ​രി​യ സെ​ന്‍റ​റി​ലെ കെ. ​എം. മാ​ണി ന​ഗ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ചാ​ഴി​കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​മ​സ് ചാ​ഴി​കാ​ട​ന്‍, ഡോ. ​സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ്, ജോ​ബ് മൈ​ക്കി​ല്‍ എം​എ​ല്‍എ, അ​ല​ക്‌​സ് കോ​ഴി​മ​ല, സ​ണ്ണി തെ​ക്കേ​ടം, പ്ര​ഫ.​ ലോ​പ്പ​സ് മാ​ത്യു, ബേ​ബി ഉ​ഴു​ത്തു​വാ​ല്‍ സാ​ജ​ന്‍ തൊ​ടു​ക, ഷേ​യ്ക്ക് അ​ബ്ദു​ള്ള, ദീ​പ​ക് മാ​മ്മ​ന്‍ മ​ത്താ​യി, ബി​റ്റു വൃ​ന്ദാ​വ​ന്‍,റോ​ണി വ​ലി​യ​പ​റ​മ്പി​ല്‍, ഷി​ബു തോ​മ​സ്, സൂ​ന​റ്റ് കെ ​.വൈ,അ​മ​ല്‍ ജോ​യി, ഡാ​വി സ്റ്റീ​ഫ​ന്‍, ശ​ര​ത് ജോ​സ്, അ​ജി​ത സോ​ണി,സു​നി​ല്‍ പ​യ്യ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.