വ​ഴ​ക്കാ​ക​രു​ത് വ​ഖ​ഫ്

വ​ഖ​ഫ് ആ​ണ് വാ​ർ​ത്ത​യും വി​വാ​ദ​വും ത​ർ​ക്ക​വും. വ​ഖു​ഫ എ​ന്ന അ​റ​ബി പ​ദ​ത്തി​ൽ​നി​ന്നാ​ണ് വ​ഖ​ഫ് എ​ന്ന വാ​ക്കി​ന്‍റെ ഉ​ത്ഭ​വം. ത​ട​ങ്ക​ലി​ൽ വ​യ്ക്കു​ക, പി​ടി​ക്കു​ക, കെ​ട്ടു​ക എ​ന്നൊ​ക്കെ​യാ​ണ് അ​ർ​ഥം. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മു​ന​ന്പം എ​ന്ന തീ​ര​ദേ​ശ​ഗ്രാ​മ​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വി​ല​കൊ​ടു​ത്തു വാ​ങ്ങി​യ​തും ത​ല​മു​റ​ക​ളാ​യി താ​മ​സി​ച്ചി​രു​ന്ന​തു​മാ​യ ഭൂ​മി വ​ഖ​ഫ് ബോ​ർ​ഡ് പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്. പ്ര​ദേ​ശം നേ​രി​ട്ടു സ​ന്ദ​ർ​ശി​ച്ച പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ദീ​പി​ക​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ മു​ന​ന്പ​ത്തെ ജ​ന​ത​യു​ടെ വേ​ദ​ന​യു​ടെ ആ​ഴ​വും പ്ര​ശ്ന​ത്തി​ന്‍റെ വ​സ്തു​ത​ക​ളും വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

കേ​ര​ള​ത്തി​ൽ മ​റ്റു പ​ല​യി​ട​ങ്ങ​ളി​ലും പ്ര​ശ്നം ഉ​ട​ലെ​ടു​ത്തേ​ക്കാം. തൊ​ട്ട​ടു​ത്ത ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര ജി​ല്ല​യി​ൽ ക​ർ​ഷ​ക​രു​ടെ 15,000 ഏ​ക്ക​റോ​ളം ഭൂ​മി വ​ഖ​ഫ് ബോ​ർ​ഡ് അ​വ​കാ​ശ​പ്പെ​ട്ട​തു വ​ലി​യ ത​ർ​ക്ക​മാ​യി. ബെ​ല്ലാ​രി​യി​ൽ 50 ഏ​ക്ക​ർ ഭൂ​മി വ​ഖ​ഫ് അ​വ​കാ​ശ​പ്പെ​ട്ട​തും വി​വാ​ദ​മാ​യി. ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ, യാ​ദ്ഗി​ർ, ധാ​ർ​വാ​ഡ്, ദാ​വ​ൻ​ഗെ​രെ, ഗു​ൾ​ബ​ർ​ഗ, ബി​ദാ​ർ ജി​ല്ല​ക​ളി​ലും സ​മാ​ന സം​ഭ​വ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്. ബം​ഗ​ളൂ​രു ഈ​ദ്ഗാ​ഫ് മൈ​താ​നം, ത​മി​ഴ്നാ​ട്ടി​ലെ തി​രു​ച്ചെ​ന്തു​രെ ഗ്രാ​മം, ഗു​ജ​റാ​ത്തി​ൽ ദ്വാ​ര​ക​യി​ലെ ര​ണ്ടു ചെ​റു​ദ്വീ​പു​ക​ൾ, സൂ​റ​ത്ത് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ കേ​സ് തു​ട​ങ്ങി നി​ര​വ​ധി പ്ര​മാ​ദ കേ​സു​ക​ൾ വേ​റെ.

വ​ഖ​ഫ് നോ​ട്ടീ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു ക​ർ​ഷ​ക​നെ​യും കു​ടി​യൊ​ഴി​പ്പി​ക്കി​ല്ലെ​ന്നു ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. വ​ഖ​ഫ് ഭൂ​മി​യെ​ന്ന പേ​രി​ൽ പു​റ​പ്പെ​ടു​വി​ച്ച എ​ല്ലാ നോ​ട്ടീ​സു​ക​ളും പി​ൻ​വ​ലി​ക്കു​ക​യും ക​ർ​ഷ​ക​രു​ടെ സ്വ​ത്തു​ക്ക​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും പ്ര​ഖ്യാ​പി​ച്ചു.

►മു​ന്ന​റി​യി​പ്പാ​ണ് മു​ന​ന്പം◄

പ​ക്ഷേ, കേ​ര​ള​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​നും ഇ​ത്ത​രം ഉ​റ​പ്പു​ക​ൾ ന​ൽ​കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. സ്വ​ന്തം കി​ട​പ്പാ​ടം സം​ര​ക്ഷി​ക്കാ​നാ​യി മു​ന​ന്പ​ത്ത് സ​ത്യ​ഗ്ര​ഹ​മി​രി​ക്കു​ന്ന​വ​രെ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​ലും മു​ഖ്യ​മ​ന്ത്രി​യും സം​സ്ഥാ​ന മ​ന്ത്രി​മാ​രും ത​യാ​റാ​യി​ട്ടി​ല്ല. കേ​ര​ള, ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​ക​ൾ ത​മ്മി​ലു​ള്ള വ്യ​ത്യാ​സം കാ​ണ​ണം. പാ​വ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്നു കേ​ര​ള​ത്തി​ലെ രാ​ഷ്‌​ട്രീ​യ, ഭ​ര​ണ നേ​തൃ​ത്വ​ങ്ങ​ൾ തു​ട​രു​ന്ന ക​ള്ള​ക്ക​ളി ആ​പ​ത്താ​ണ്. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ഇ​ര​ട്ട​ത്താ​പ്പു​ക​ൾ ജ​നം തി​രി​ച്ച​റി​യു​ന്നു​ണ്ട്.

പാ​ർ​ല​മെ​ന്‍റി​ലെ വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ കേ​ര​ള നി​യ​മ​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും സം​യു​ക്ത​മാ​യി പ്ര​മേ​യം പാ​സാ​ക്കു​ക​യും ചെ​യ്തു. സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ പ​രി​ശോ​ധ​ന​യി​ലി​രി​ക്കേ​യാ​ണി​ത്. വ​ഖ​ഫ് ബി​ൽ പ​രി​ശോ​ധി​ക്കു​ന്ന സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യി​ലും (ജെ​പി​സി) വോ​ട്ടു​രാ​ഷ്‌​ട്രീ​യ​മാ​ണു മ​റ​നീ​ക്കി​യ​ത്. യോ​ഗ​ത്തി​നി​ടെ തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് എം​പി ക​ല്യാ​ണ്‍ ബാ​ന​ർ​ജി മേ​ശ​പ്പു​റ​ത്തി​രു​ന്ന വെ​ള്ള​ത്തി​ന്‍റെ കു​പ്പി അ​ടി​ച്ചു​പൊ​ട്ടി​ച്ച് അ​ധ്യ​ക്ഷ​നു​ നേ​രേ വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. സ്വ​ന്തം കൈ​വി​ര​ലുക​ളി​ൽ മു​റി​വേ​റ്റ ക​ല്യാ​ണി​നെ ഒ​രു ദി​വ​സ​ത്തേ​ക്ക് ജെ​പി​സി​യി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു.

►പ​കു​തി വ​ഖ​ഫ് അ​ജ്ഞാ​തം◄

ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​ള്ള രാ​ജ്യം ഇ​ന്ത്യ​യാ​ണ്. കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ചാ​ണി​ത്. റെ​യി​ൽ​വേ, പ്ര​തി​രോ​ധ വ​കു​പ്പു​ക​ൾ ക​ഴി​ഞ്ഞാ​ൽ ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​മി വ​ഖ​ഫി​ന്‍റേ​താ​ണ്. 2024 സെ​പ്റ്റം​ബ​ർ വ​രെ, ഇ​ന്ത്യ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 8.7 ല​ക്ഷം വ​സ്തു​ക്ക​ളി​ലാ​യി ആ​കെ 9.4 ല​ക്ഷം ഏ​ക്ക​ർ ഭൂ​മി​യാ​ണു വ​ഖ​ഫി​ന്‍റെ പ​ക്ക​ലു​ള്ള​ത്. സ​ച്ചാ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് 1.2 ല​ക്ഷം കോ​ടി രൂ​പ വി​പ​ണി​മൂ​ല്യ​മു​ള്ള ആ​സ്തി​ക​ളു​ണ്ട്. 2006ൽ ​ക​ണ​ക്കാ​ക്കി​യ​താ​ണി​ത്. വ​ഖ​ഫ് സ്വ​ത്ത് ദൈ​വ​ത്തി​ന്‍റേ​താ​യ​തി​നാ​ൽ, ഒ​രി​ക്ക​ൽ വ​ഖ​ഫ് ആ​യ​തു പി​ന്നീ​ട് ആ​ർ​ക്കും തി​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണു വ​ഖ​ഫ് നി​യ​മം പ​റ​യു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള സ്ഥാ​വ​ര വ​ഖ​ഫ് സ്വ​ത്തു​ക്ക​ളി​ൽ പ​കു​തി​യു​ടെ (50%) യ​ഥാ​ർ​ഥ സ്ഥി​തി അ​ജ്ഞാ​ത​മാ​ണെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി ഗ​വേ​ഷ​ക​രാ​യ പോ​ളി​സി റി​സ​ർ​ച്ച് സ്റ്റ​ഡീ​സി​ന്‍റെ (പി​ആ​ർ​എ​സ്) റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഏ​ഴു ശ​ത​മാ​നം വ​സ്തു​ക്ക​ൾ കൈ​യേ​റ്റ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ര​ണ്ടു ശ​ത​മാ​നം ഭൂ​മി വ്യ​വ​ഹാ​ര​ത്തി​ലാ​ണ്. മൊ​ത്തം വ​ഖ​ഫ് ഭൂ​മി​യു​ടെ 17 ശ​ത​മാ​നം ശ്മ​ശാ​ന​ങ്ങ​ൾ, 16 ശ​ത​മാ​നം കൃ​ഷി​ഭൂ​മി, 14 ശ​ത​മാ​നം മോ​സ്കു​ക​ൾ, 13 ശ​ത​മാ​നം വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണെ​ന്നും പി​ആ​ർ​എ​സി​ന്‍റെ പ​ഠ​ന​റി​പ്പോ​ർ​ട്ടി​ലു​ണ്ട്. യു​പി​യി​ലും (27%) പ​ശ്ചി​മബം​ഗാ​ളി​ലും പ​ഞ്ചാ​ബി​ലു (9% വീ​തം) മാ​ണ് കൂ​ടു​ത​ൽ വ​ഖ​ഫ് ഭൂ​മി​യു​ള്ള​ത്.

►ദൈ​വ​ത്തി​നും ഭൂ​സ്വ​ത്ത്!◄

ഇ​സ്‌​ലാ​മി​ക വ്യ​ക്തി​നി​യ​മ​മ​നു​സ​രി​ച്ച് ട്ര​സ്റ്റി​ൽ ന​ട​ത്തു​ന്ന ഒ​രു ചാ​രി​റ്റ​ബി​ൾ എ​ൻ​ഡോ​വ്മെ​ന്‍റാ​ണ് വ​ഖ​ഫ് എ​ന്നു പൊ​തു​വേ പ​റ​യാം. കാ​രു​ണ്യ​പ​ര​മോ മ​ത​പ​ര​മോ ആ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദാ​താ​വ് (വ​ഖി​ഫ്) ആ​സ്തി​ക​ൾ (മൗ​ഖു​ഫ്) സ​മ​ർ​പ്പി​ക്കു​ന്നു. വ​ഖ​ഫ് സ്വ​ത്ത് ദൈ​വ​ത്തി​ന്‍റേ​താ​ണെ​ന്നു ക​ണ​ക്കാ​ക്കും. ഒ​രു പ്ര​ത്യേ​ക ചാ​രി​റ്റി ആ​വ​ശ്യ​ത്തി​നാ​യു​ള്ള എ​ൻ​ഡോ​വ്മെ​ന്‍റ് പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ആ​സ്തി​ക​ളു​ടെ നി​യ​മ​പ​ര​മാ​യ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ​ക്കു​റി​ച്ച് ഇ​സ്‌​ലാ​മി​ക നി​യ​മ​ജ്ഞ​ർ​ക്കി​ട​യി​ൽ പോ​ലും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ട്.

ഉ​ട​മ​സ്ഥാ​വ​കാ​ശം ദൈ​വ​ത്തി​നു തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്നു ചി​ല​രും ദാ​താ​വി​ൽ​ത​ന്നെ തു​ട​രു​മെ​ന്ന് മ​റ്റു​ ചി​ല​രും പ​റ​യു​ന്നു. ആ​സ്തി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തു സം​ര​ക്ഷ​ക​നാ​ണ് (മു​ത​വ​ല്ലി). ഇ​സ്‌​ലാ​മി​ക വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, മ​റ്റു പൊ​തു​സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ​യി​ലേ​ക്കു​ള്ള മാ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു വ​ഖ​ഫ് എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ.

ഇ​ന്ത്യ​യി​ലെ 32 സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​താ​ക​ട്ടെ ഇ​രു​ന്നൂ​റോ​ളം വ്യ​ക്തി​ക​ളാ​ണ്. യു​പി​യി​ലും ബി​ഹാ​റി​ലു​മു​ള്ള ഓ​രോ വ​ഖ​ഫ് ബോ​ർ​ഡു​ക​ൾ ഷി​യ മു​സ്‌​ലിം​ക​ളു​ടേ​താ​ണ്. മോ​സ്കു​ക​ളും ശ്മ​ശാ​ന​ങ്ങ​ളും പ​രി​പാ​ലി​ക്കു​ക, വി​ദ്യാ​ഭ്യാ​സ​ സ്ഥാ​പ​ന​ങ്ങ​ളും ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളും സ്ഥാ​പി​ക്കു​ക, പാ​വ​പ്പെ​ട്ട​വ​ർ​ക്കും വി​ക​ലാം​ഗ​ർ​ക്കും സാ​ന്പ​ത്തി​കസ​ഹാ​യം ന​ൽ​കു​ക തു​ട​ങ്ങി​യ​വ​യാ​ണ് വ​ഖ​ഫ് ബോ​ർ​ഡു​ക​ളു​ടെ പ്ര​ധാ​ന ചു​മ​ത​ല.

►പ​രി​ഷ്ക​രി​ക്കാ​ൻ ശ്ര​മ​മി​ല്ല◄

ഇ​ന്ത്യ​യി​ൽ വ​ഖ​ഫ് സൃ​ഷ്‌​ടി​ക്കു​ന്ന​തും കൈ​കാ​ര്യം ചെ​യ്യു​ന്ന​തും നി​യ​ന്ത്രി​ക്കു​ന്ന​തും 1995ലെ ​വ​ഖ​ഫ് നി​യ​മ​മ​നു​സ​രി​ച്ചാ​ണ്. വ​ഖ​ഫ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഇ​സ്‌​ലാ​മി​ക നി​യ​മ​പ്ര​കാ​ര​മാ​ണെ​ന്ന​താ​ണു പ്ര​ത്യേ​ക​ത. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് 1913, 1923ലും ​പി​ന്നീ​ട് സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷം 1954ലും ​പാ​സാ​ക്കി​യ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ 1995ലെ ​നി​യ​മ​പ്ര​കാ​രം റ​ദ്ദാ​ക്ക​പ്പെ​ട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശ്, ബം​ഗാ​ൾ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ പാ​സാ​ക്കി​യ വ​ഖ​ഫ് നി​യ​ന്ത്ര​ണ നി​യ​മ​ങ്ങ​ളും റ​ദ്ദാ​യി. 2013ൽ ​വ​ഖ​ഫ് നി​യ​മം വീ​ണ്ടും ഭേ​ദ​ഗ​തി ചെ​യ്തു.

പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തി​ൽ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ല​ണ്ട​നി​ലെ പ്രി​വി കൗ​ണ്‍സി​ലി​ൽ വ​ഖ​ഫ് സ്വ​ത്ത് സം​ബ​ന്ധി​ച്ച ത​ർ​ക്കം അ​വ​സാ​നി​ച്ച​പ്പോ​ൾ ഇ​ന്ത്യ​യി​ൽ വ​ഖ​ഫ് നി​ർ​ത്ത​ലാ​ക്കു​ന്ന​തി​ന് ഒ​രു കേ​സ് ഉ​ണ്ടാ​യി​രു​ന്നു. വ​ഖ​ഫ് അ​സാ​ധു​വാ​ണെ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച നാ​ലു ബ്രി​ട്ടീ​ഷ് ജ​ഡ്ജി​മാ​ർ വി​ധി​ച്ചു. ഏ​റ്റ​വും മോ​ശ​വും വി​നാ​ശ​ക​ര​വു​മെ​ന്നാ​ണ് ജ​ഡ്ജി​മാ​ർ വ​ഖ​ഫി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. ഈ ​വി​ധി ഇ​ന്ത്യ​യി​ൽ ന​ട​പ്പാ​യി​ല്ല. 1913ലെ ​മു​സ​ൽ​മാ​ൻ വ​ഖ​ഫ് മൂ​ല്യ​നി​ർ​ണ​യ നി​യ​മം ഇ​ന്ത്യ​യി​ലെ വ​ഖ​ഫി​നെ ര​ക്ഷി​ച്ചു. അ​തി​നു​ശേ​ഷം വ​ഖ​ഫു​ക​ളെ പ​രി​ഷ്ക​രി​ക്കാ​ൻ ഒ​രു ശ്ര​മ​വും ന​ട​ന്നി​ട്ടി​ല്ല.

►അ​വി​ടെ​യി​ല്ല, ഇ​വി​ടെ​യു​ണ്ട്◄

ഈ​ജി​പ്ത്, തു​ർ​ക്കി, ലി​ബി​യ, ല​ബ​ന​ൻ, സി​റി​യ, ജോ​ർ​ദാ​ൻ, ടു​ണീ​ഷ്യ, ഇ​റാ​ക്ക്, സു​ഡാ​ൻ തു​ട​ങ്ങി​യ ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ൽ വ​ഖ​ഫ് ഇ​ല്ല. ഇ​ന്ത്യ​യി​ലാ​ക​ട്ടെ ന​ഗ​ര​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​വു​ട​മ​സ്ഥ​ത​യ്ക്കു​ പു​റ​മെ, ഇ​സ്‌​ലാ​മി​ക നി​യ​മ​പ്ര​കാ​രം സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര​നി​യ​മ​വും ഉ​ണ്ട്. കോ​ണ്‍ഗ്ര​സ് സ​ർ​ക്കാ​രു​ക​ളു​ടെ വോ​ട്ടു​ബാ​ങ്ക് രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഫ​ല​മാ​ണി​തെ​ന്ന് ബി​ജെ​പി ആ​രോ​പി​ക്കു​ന്നു.

തു​ട​ർ​ന്നാ​ണ് 1995ലെ ​വ​ഖ​ഫ് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന ‘ദ ​വ​ഖ​ഫ് റി​പ്പീ​ൽ ബി​ൽ 2022’ ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ എ​ട്ടി​ന് മോ​ദി​സ​ർ​ക്കാ​ർ രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്നു ബി​ൽ ജെ​പി​സി​യു​ടെ പ​രി​ശോ​ധ​ന​യ്ക്കു വി​ട്ടു. മ​ത​സ്ഥാ​പ​ന​ങ്ങ​ളും ജീ​വ​കാ​രു​ണ്യ​ സ്ഥാ​പ​ന​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ണ്‍ക​റ​ന്‍റ് ലി​സ്റ്റി​ലാ​ണ്. അ​തി​നാ​ൽ, പാ​ർ​ല​മെ​ന്‍റി​നും നി​യ​മ​സ​ഭ​ക​ൾ​ക്കും നി​യ​മ​രൂ​പീ​ക​ര​ണ​ത്തി​ന് അ​ധി​കാ​ര​മു​ണ്ട്.

►വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ക്ക​ട്ടെ◄

സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി (ജെ​പി​സി) പ​രി​ശോ​ധി​ക്കു​ന്ന വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്ലി​ലെ എ​ല്ലാ മാ​റ്റ​ങ്ങ​ളെ​യും എ​തി​ർ​ക്കു​ന്ന​ത് രാ​ഷ്‌​ട്രീ​യ​മാ​ണെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​റ​യു​ന്നു. വ​ഖ​ഫി​ന്‍റെ പ​ക്ക​ലു​ള്ള സ​ർ​ക്കാ​ർ വ​സ്തു​വ​ക​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ക​ള​ക്‌​ട​ർ തീ​രു​മാ​നി​ക്കു​മെ​ന്ന​താ​ണ് ഭേ​ദ​ഗ​തി​യി​ലെ മു​ഖ്യം. സ​ർ​വേ ക​മ്മീ​ഷ​ണ​റെ മാ​റ്റി ജി​ല്ലാ ക​ള​ക്‌​ട​ർ​ക്കു വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​ടെ സ​ർ​വേ ന​ട​ത്താ​ൻ അ​ധി​കാ​രം ന​ൽ​കും. സ​ർ​ക്കാ​ർ​ വ​സ്തു​വാ​യി ക​ണ​ക്കാ​ക്കി​യാ​ൽ റ​വ​ന്യു രേ​ഖ​ക​ൾ പു​തു​ക്കും.

വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ തീ​രു​മാ​നം അ​ന്തി​മ​മാ​കു​മെ​ന്ന നി​ല​വി​ലെ വ്യ​വ​സ്ഥ റ​ദ്ദാ​ക്കും. ട്രൈ​ബ്യൂ​ണ​ലി​ന്‍റെ തീ​ർ​പ്പി​നെ​തി​രേ 90 ദി​വ​സ​ത്തി​ന​കം ഹൈ​ക്കോ​ട​തി​യി​ൽ നേ​രി​ട്ട് അ​പ്പീ​ൽ ന​ൽ​കാ​ൻ പു​തി​യ ബി​ല്ലി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. ട്രൈ​ബ്യൂ​ണ​ലി​ൽ​നി​ന്നു മു​സ്‌​ലിം നി​യ​മ​വി​ദ​ഗ്ധ​നെ ബി​ൽ ഒ​ഴി​വാ​ക്കു​ന്നു. കേ​ന്ദ്ര വ​ഖ​ഫ് കൗ​ണ്‍സി​ലി​ന്‍റെ​യും ബോ​ർ​ഡു​ക​ളു​ടെ​യും ഘ​ട​ന​യി​ൽ അ​മു​സ്‌​ലിം അം​ഗ​ങ്ങ​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള​താ​ണ് മ​റ്റൊ​രു ഭേ​ദ​ഗ​തി.

വ​ഖ​ഫ് ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി​യാ​ണ് സെ​ൻ​ട്ര​ൽ വ​ഖ​ഫ് കൗ​ണ്‍സി​ലി​ന്‍റെ അ​ധ്യ​ക്ഷ​ൻ. മ​ന്ത്രി​യൊ​ഴി​കെ എ​ല്ലാ അം​ഗ​ങ്ങ​ളും മു​സ്‌​ലിം ആ​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ബി​ൽ എ​ടു​ത്തു​ക​ള​യു​ന്നു. ര​ണ്ടം​ഗ​ങ്ങ​ൾ അ​മു​സ്‌​ലിം​ക​ളാ​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യു​മു​ണ്ട്. ഇ​ത​നു​സ​രി​ച്ച് 22 കൗ​ണ്‍സി​ൽ അം​ഗ​ങ്ങ​ളി​ൽ 12 പേ​ർ അ​മു​സ്‌​ലിം ആ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡി​ലെ 11 അം​ഗ​ങ്ങ​ളി​ൽ ഏ​ഴു​പേ​ർ വ​രെ അ​മു​സ്‌​ലിം​ക​ളാ​കാം. മു​സ്‌​ലിം അം​ഗ​ങ്ങ​ളി​ൽ ര​ണ്ടു പേ​ർ സ്ത്രീ​ക​ളാ​ക​ണം. ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ മു​സ്‌​ലിം ആ​കു​ക​യോ അ​ല്ലാ​തെ​യോ വ​രാം. ഇ​ത​ട​ക്ക​മു​ള്ള വ്യ​വ​സ്ഥ​ക​ൾ ജെ​പി​സി​യി​ലും പി​ന്നീ​ട് പാ​ർ​ല​മെ​ന്‍റി​ൽ നി​യ​മ​ഭേ​ദ​ഗ​തി പാ​സാ​ക്കു​ന്ന​തി​നു മു​ന്പും ച​ർ​ച്ച ചെ​യ്യ​പ്പെ​ടും.

►മ​ത​സൗ​ഹ​ർ​ദം ത​ക​ർ​ക്ക​രു​ത്◄

വോ​ട്ടു​ബാ​ങ്ക് രാ​ഷ്‌​ട്രീ​യ​ത്തി​ന​പ്പു​റം, ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​വും നീ​തി​യു​ക്ത​വു​മാ​ക​ണം ഏ​തൊ​രു നി​യ​മ​വും. മ​ത​ത്തി​ന്‍റെ മ​റ​വി​ൽ മ​റ്റു​ള്ള​വ​രു​ടെ പൗ​രാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട​രു​ത്. വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ അ​വ​രു​ടേ​താ​കു​ന്ന​തി​ന് മു​ന്പും മ​റ്റൊ​രു ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്നു. പ​ക്ഷേ വ​ള​രെ പ​ഴ​യ, കൃ​ത്യ​മാ​യ രേ​ഖ​ക​ൾ പോ​ലു​മി​ല്ലാ​ത്ത ഉ​ട​മ​സ്ഥ​ത​യു​ടെ മ​റ​വി​ൽ, ത​ല​മു​റ​ക​ളാ​യി നി​യ​മ​പ​ര​മാ​യ ഉ​ട​മ​സ്ഥാ​കാ​ശം ഉ​ള്ള​തും നി​കു​തി അ​ട​ച്ചു​വ​രു​ന്ന​തു​മാ​യ സാ​ധാ​ര​ണ​ക്കാ​രു​ടെ ഭൂ​മി​യി​ൽ ആ​ർ​ക്കും അ​വ​കാ​ശം ന​ൽ​ക​രു​ത്.

മ​ത​ത്തി​ന്‍റെ​യും മ​ത​നി​യ​മ​ങ്ങ​ളു​ടെയും പേ​രി​ൽ ഇ​ത​ര​മ​ത​സ്ഥ​രാ​യ പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​രാ​തെ നോ​ക്കാ​നു​ള്ള ബാ​ധ്യ​ത ബ​ന്ധ​പ്പെ​ട്ട മ​ത​നേ​താ​ക്ക​ൾ​ക്കും രാ​ഷ്‌​ട്രീ​യ, ഭ​ര​ണ നേ​തൃ​ത്വ​ങ്ങ​ൾ​ക്കു​മു​ണ്ട്. പൗ​രാ​വ​കാ​ശ​ങ്ങ​ൾ​ക്കും നീ​തി​നി​ഷേ​ധ​ങ്ങ​ൾ​ക്കും നേ​രേ സ​ർ​ക്കാ​രും കോ​ട​തി​ക​ളും ക​ണ്ണ​ട​യ്ക്ക​രു​ത്. വ​ഖ​ഫി​ന്‍റെ പേ​രി​ൽ ഒ​രു പ​ക്ഷ​ത്തും മ​ത​വി​ദ്വേ​ഷം വ​ള​ർ​ത്താ​ൻ അ​നു​വ​ദി​ച്ചു​കൂ​ടാ. ഭ​ര​ണ​ഘ​ട​ന​യേ​ക്കാ​ൾ വ​ലു​ത​ല്ല മ​റ്റൊ​ന്നും. മ​തേ​ത​ര, ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യി​ൽ മ​ത​സൗ​ഹാ​ർ​ദ​ത്തി​ന് കോ​ട്ടം വ​രാ​തെ കാ​ക്കേ​ണ്ട​തു​ണ്ട്.