പാലക്കാട്: വഖഫ് ബോര്‍ഡിനെ നിസാരമായി കാണാന്‍ കഴിയില്ലെന്നു ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി.
കൽപ്പാത്തിയില്‍ ഉള്‍പ്പടെ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചേക്കാമെന്നും തുഷാര്‍ വെള്ളാപ്പള്ളി പാലക്കാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു.
വഖഫ് ഏതെങ്കിലും ഭൂമിയില്‍ ബോര്‍ഡ് വച്ചാല്‍ ആളുകള്‍ക്കു കയറാന്‍ പറ്റാത്ത അവസ്ഥയാവും. എല്ലാ മതവിഭാഗങ്ങളെയും ബാധിക്കും. മലബാര്‍ മേഖലയെയാണ് വഖഫ് ബോര്‍ഡ് കൂടുതല്‍ ബാധിക്കുക. ടിപ്പുവിന്റെ പേരുപറഞ്ഞ് പാലക്കാട്ടെ ഭൂമി പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്.
മുനമ്പത്തു സാധാരണക്കാര്‍ ഉള്‍പ്പെടെ ആ പ്രശ്നം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പില്‍ വിഷയം ചര്‍ച്ചയാകുമെന്നും ഫലത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇരുമുന്നണികളും മുനമ്പത്തെക്കുറിച്ച് പ്രസ്താവനയിറക്കിയെന്നല്ലാതെ ഒരു നടപടിയും എടുത്തിട്ടില്ല.